” അത് പിന്നെ നേരത്തെ പറയാൻ മേലായിരുന്നോ ? മനുഷ്യനെ വെറുതെ നാട് മുഴുവൻ ചുറ്റിച്ചു …നീ കേറൂ …അങ്ങോട്ട് പോകാം “
ദീപ കാറിൽ കയറി . അവൾ തമ്പിയോട് മമ്മിയുടെ കാര്യം പറഞ്ഞു . മമ്മി ആണ് മാത്തുക്കുട്ടിയെയും മറ്റും ഏർപ്പാടാക്കി കൊടുത്തതെന്ന് അറിഞ്ഞിട്ടില്ല എന്ന മട്ടിൽ സംസാരിക്കണം എന്നവൾ ചട്ടം കെട്ടി
സൂസന്നയുടെ വീടിനു മുന്നിൽ കാറ് പാർക്ക് ചെയ്തിട്ട് തമ്പി അവളോട് പറഞ്ഞു
” മോള് ചെന്ന് അവരോട് സംസാരിക്ക് ….ഞാൻ വന്നാൽ എന്തെങ്കിലും പറഞ്ഞു പോയാല് തളർന്നു കിടക്കുന്ന അവരുടെ കെട്ടിയാനു സഹിക്കത്തില്ലെങ്കിലോ ? …മാത്രമല്ല എന്നെ കാണുന്ന ഒരു ചമ്മലും ഒഴിവാക്കാം “
ദീപ ഷൂ റാക്കിനിടയിൽ നിന്ന് താക്കോൽ എടുത്തു വാതിൽ തുറന്നു അകത്തു കയറി .സൂസന്ന ഉണ്ടെങ്കിലും വാതിൽ അങ്ങനെയാണ് പൂട്ടാറു .എന്തെങ്കിലും സാഹചര്യവശാൽ താക്കോൽ എവിടെ വെച്ചെങ്കിലും മറന്നാൽ മൈക്കിളിനു വന്നു അകത്തൂന്ന് തുറക്കാൻ വയ്യല്ലോ
ദീപ അകത്തു കയറി മമ്മിയോടും പപ്പയോടും നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു .
“എന്റെ മോളെ ……………….ഇത് നമ്മുടെ കുടുംബത്തിന്റെ ഭാവി അല്ലെ …നീ അയാളെ ചെന്ന് വിളിക്ക് …നീ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുകയാണേൽ ഇച്ചിരി മനുഷ്യപ്പറ്റുള്ളവനാ ..അല്ലെങ്കിൽ ഷീലേടമ്മയെ കല്യാണം കഴിക്കില്ലാരുന്നല്ലോ ……………സൂസാ നീ പോയി അയാളെ വിളിക്ക് …ഞാൻ പറഞ്ഞോളാം കാര്യങ്ങൾ “മൈക്കിൾ പറഞ്ഞപ്പോൾ സൂസന്ന തമ്പിയെ വിളിക്കാൻ പുറത്തേക്കു പോയി
അല്പം നേരം കഴിഞ്ഞിട്ടും തമ്പിയെ വിളിക്കാൻ പോയ മമ്മിയെ കാണാതെ ദീപ ചെന്നപ്പോൾ കണ്ടത് കാർ പോർച്ചിൽ തമ്പിയുടെ തോളിൽ തല അമർത്തി കരയുന്ന സൂസന്നയെ ആണ് . തമ്പി ഏതാണ്ടൊക്കെ പറഞ്ഞു അവളെ ആശ്വസിപ്പിക്കുന്നുമുണ്ട്