അങ്ങനെ അവൾ തമ്പിയുടെ തോട്ടത്തിലെ വീട്ടിലെത്തി . അതിനിടെ ദീപ ഷീലയുടെ ‘അമ്മ വേറെ കല്യാണം കഴിച്ചു എന്നും , മാത്തുക്കുട്ടി നാട്ടിൽ വന്നിട്ട് കുറെ നാളായി എന്നും അന്വേഷിച്ചറിഞ്ഞിരുന്നു
ദീപ ബെൽ അടിച്ചപ്പോൾ ഒരു സ്ത്രീ വന്നു കതകു തുറന്നു . ഷീലയുടെ അമ്മയെ അവൾക്കറിയാം . ജോമോന് മരിച്ചപ്പോൾ കണ്ടതാണ്
” ചേച്ചി …ഞാൻ ഷീലയുടെ കൂട്ടുകാരി ആണ് …ഷീലേടെ അമ്മയെ ഒന്ന് കാണണമായിരുന്നു ‘
” മോളിരിക്കു …തമ്പി സാറും അന്നമ്മയും കൂടി കൃഷി ഭവനിൽ പോയതാ …ഇപ്പൊ വരാറായി കാണും “
‘ ചേച്ചി ഷീലേടെ ആരാ ?”
” ഞാൻ ഇവിടടുത്തുള്ളതാ … അന്നമ്മയെ സഹായിക്കാൻ ഒക്കെ കൂടും …പേര് ഗ്രേസി …അതിയാനും തമ്പി സാറിന്റെ കൂടെയാ ജോലി ചെയ്യുന്നേ “
ദീപ അവരെ ഒന്ന് നോക്കി . വെളുത്തു കൊഴുത്ത ഒരു സ്ത്രീ … കണ്ടാൽ വേലക്കാരി ആണെന്നൊന്നും പറയില്ല …ഇനി ഷീലേടെ രണ്ടാനച്ഛൻ എങ്ങനെയുള്ളവനാണോ
ദീപ അൽപ നേരം വെയിറ്റ് ചെയ്തപ്പോഴേക്കും അവര് വന്നു .
ദീപയെ കണ്ടപ്പോൾ അന്നമ്മ ആകെ കരച്ചിലായി
കാര്യങ്ങൾ അറിഞ്ഞപ്പോൾ അവരുടെയും സ്ഥിതി അങ്ങനെ തന്നെ …മകളുടെ ഭാവിയോർത്തു സങ്കടപെടുന്നു . മാത്തുക്കുട്ടി ആണേൽ മരണത്തിനും വന്നില്ല . വിളിച്ചിട്ടു ഒട്ടു കിട്ടുന്നുമില്ല ..
ഷീല ജോമോന്റെ മരിച്ചത് കൊണ്ടാണ് നാട്ടിൽ നിൽക്കുന്നത് എന്നാണ് അന്നമ്മ കരുതിയത് …എന്നാൽ മാത്തുക്കുട്ടിയുടെ തിരോധാനം അവരെ വല്ലാതെ തളർത്തി
തമ്പിയുടെ ഒരു തണൽ ആണ് അന്നമ്മയെയും പിടിച്ചു നിർത്തുന്നെ
മാത്തുക്കുട്ടി ‘അമ്മ കല്യാണം കഴിച്ചത് ഇഷ്ടപ്പെട്ടില്ലാത്തതു കൊണ്ടാണോ വരാത്തെ?