” പപ്പാ ..ഞാനുമൊന്നു ആലോചിക്കാതിരുന്നില്ല …ഞാൻ ദീപയെ ഒന്ന് വിളിച്ചു നോക്കട്ടെ …അവളേം ഇപ്പൊ ഈ വഴി കാണാറില്ലല്ലോ “
വൈകുന്നേരം ദീപ സൂസന്ന വിളിച്ചതനുസരിച്ചു വീട്ടിൽ വന്നു
” മോളെ ഞങ്ങളെ ഒക്കെ മറന്നോടി …നീ കൂടി തിരിഞ്ഞു നോക്കിയില്ലേ ഞങ്ങള് രണ്ടും തനിച്ചാവൂല്ലേ “
സൂസന്ന ദീപയെ കെട്ടി ടിച്ചു കരഞ്ഞു
” അങ്ങനെയൊന്നും ഇല്ല മമ്മി …എനിക്ക് നിങ്ങളെ ഒക്കെ അങ്ങനെ മറക്കാൻ പറ്റുമോ ? ഉണ്ണിയെ കണ്ട സാഹചര്യവും ജോമോന്റെ മരണവും എന്നെയും വിഷമിപ്പിച്ചു . ഒന്ന് രണ്ടു തവണ ഞാൻ ഷീലയെ വിളിച്ചു …ആദ്യ തവണ എടുത്തതല്ലാതെ അവളെന്റെ ഫോൺ എടുക്കുന്നില്ല . പിന്നെ അന്നത്തെ സംഭവത്തിന്റെ ബാക്കി പത്രം എന്ത് വയറ്റിൽ വളരുന്നുണ്ട് . ഒത്തിരി യാത്ര ചെയ്യരുത് എന്നാ ഡോകടർ പറഞ്ഞെ ‘
‘ എന്റെ മോളെ …നീ ….ആര് ?” സൂസന്നൈക്കു അത് കൂടി കേട്ടപ്പോൾ ആകെ വിഷമമായി
‘ മമ്മി അതോർത്തു വിഷമിക്കണ്ട …ഇക്കയും കൂടി സമ്മതിച്ചാണ് ഞാൻ ഈ കുഞ്ഞിനെ പേറുന്നത് . അതൊരിക്കലും എന്റെ ഉണ്ണീടെ അല്ല …..ഒളിച്ചോടി പോയ അനിയൻ ആണെന്നറിയാതെ ഒരിക്കലവനുമായി ബന്ധപ്പെട്ടിരുന്നു കണ്ണ് കെട്ടി . ഇത് പക്ഷെ അന്ന് മാത്തുക്കുട്ടി …………” ദീപ വാക്കുകൾ കിട്ടാതെ പതറി
സൂസന്ന അവളെയും കൂട്ടി മൈക്കിളിന്റെ അടുത്തെത്തി .
കാര്യങ്ങൾ ഒക്കെ അറിഞ്ഞപ്പോൾ ദീപ ഷീലയുടെ / തന്റെ നാട്ടിൽ പോകാമെന്നു പറഞ്ഞു . സൂസന്ന വരാമെന്നു പറഞ്ഞെങ്കിലും തന്നെ അറിയാവുന്നവർ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലോ എന്നുള്ള ഭയത്തിൽ ദീപ അവരെ കൂട്ടാതെ പോകാൻ തീരുമാനിച്ചു .
ദീപ പിറ്റേന്ന് തന്നെ ഒരു കാറിൽ തന്റെ നാട്ടിലെത്തി . അവൾ ഭയന്ന പോലെ അധികമാരും അവളെ തിരിച്ചറിഞ്ഞില്ല .കാരണം പണ്ടത്തേതിൽ നിന്ന് അവൾ നന്നായി മെലിഞ്ഞിരുന്നത് കൊണ്ടാവാം . ദീപ കവലയിൽ ചെന്ന് മാത്തുക്കുട്ടിയുടെ വീടന്വേഷിച്ചു . ആരാണെന്ന ചോദ്യത്തിന് മാത്തുക്കുട്ടിയുടെ പെങ്ങൾ ഷീല താമസിക്കുന്ന വീടിന്റെ ഓണർ എന്നാണ് അവൾ പറഞ്ഞത് .