ഒന്നേകാലായി …..എല്ലാവരും ചോറുണ്ണാനൊരുങ്ങി…. അശോകേട്ടൻ പറഞ്ഞു സാറെ രാഘവേട്ടന്റെ കടയിൽ ഊണാണ്ട്, നല്ല ഊണാണ്… സാർ അവിടെ ചെന്നാൽ മതി…ഞാൻ ചോറ് കൊണ്ടുവന്നിട്ടുണ്ട്….ഞാൻ മെല്ലെ ഊണ് കഴിക്കാനിറങ്ങി… “സാർ കഴിച്ചിട്ട് വാ…. സാര് നേരത്തെ പറഞ്ഞിരുന്നതുകൊണ്ടു ഞാൻ ഒന്നുരണ്ടു വീട് നോക്കി വെച്ചിട്ടുണ്ട്, നമുക്ക് പോയി നോക്കാം” അശോകേട്ടൻ പിന്നാലെ വിളിച്ചു പറഞ്ഞു…
ഊണ് കഴിഞ്ഞു തിരികെ വന്നപ്പോ അസീസ് പറഞ്ഞു സത്യൻ സാർ വന്ന് അന്വേഷിച്ചിട്ടു പോയി ….വരുമ്പോ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു…ദാ ആ വാതിലിനപ്പുറം കാണുന്നതാണ് സത്യൻ സാറിന്റെ ആഫീസ്….ഞാൻ ആ ഓഫീസിലേക്ക് കയറിചെന്നു… എന്നെ കണ്ടതും സത്യൻ സീറ്റിൽനിന്നും എഴുന്നേറ്റു വന്നു….ഞാൻ സത്യനെ തിരക്കി ചെന്നതുകൊണ്ടാവണം എല്ലാവരും എന്നെ ഒരു ദയനീയ മുഖത്തോടെ നോക്കി… അവരെയെല്ലാം നോക്കിക്കൊണ്ടു സത്യൻ പറഞ്ഞു… ഇതെന്റെ ചങ്ങാതിയാണ്, ബാല്യകാലത്തെ മുതലുള്ള ചങ്കത് ഇരുപതിലധികം വര്ഷങ്ങള്ക്കു ശേഷമാണു ഞങ്ങൾ കണ്ടു മുട്ടുന്നത്… ദാ അപ്പുറത്തെ ഓഫീസിൽ സൂപ്രണ്ട് ആണ്…. ഇതും പറഞ്ഞു എണ്ണയും കൂട്ടിക്കൊണ്ടു ഓഫീസിനു പുറത്തെ വലിയ തണൽ മരത്തിനു ചുവട്ടിലെ ചാര് ബെഞ്ച്ലേക്ക് വന്നു… എന്നെ അവിടേക്കു പിടിച്ചിരുത്തിയിട്ടു എന്റെ മുഖത്തേക്ക് നോക്കിയിരുന്നു… അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി .. ഒപ്പം എന്റെയും…. ഇപ്പോ ഒന്നും സംസാരിക്കേണ്ട എല്ലാം പിന്നെ പറയാം…നിന്റെ താമസം എവിടെയാ??? ഞാൻ പറഞ്ഞു എങ്ങും ആയിട്ടില്ല… അശോകേട്ടൻ എവിടെക്കെയോ നോക്കി വെച്ചിട്ടുണ്ട്, ഉച്ച കഴിഞ്ഞു അതൊന്നു നോക്കാൻ പോകണം….” നീ എങ്ങും പോകണ്ട…എന്റെ കൂടെ താമസിക്കാം … വലിയൊരു വീടാണ് എനിക്ക് സ്ത്രീധനം കിട്ടിയത്… അവിടെ ഞാനും ഭാര്യയും മാത്രമേ ഉള്ളു….ഞാൻ പറഞ്ഞു അത് വേണ്ടെടാ നിനക്കതു ബിദ്ധിമുട്ടാകും … അവൻ എന്റെ പുറത്തു ഒരടി തന്നിട്ട് പറഞ്ഞു @$%&*@! മോനെ… നീ എന്നാടാ എനിക്കൊരു ബുദ്ധിമുട്ടാകുന്നത് , മര്യാദക്ക് ബാഗെടുത്തോണ്ടു എന്റെ കൂടെ വന്നോണം അല്ലേൽ കാലും കയ്യും തള്ളി ഓടിച്ചു ഞാനങ്ങു കൊണ്ട് പോകും… അവന്റെ ഭാവമാറ്റം പഴയ സത്യനെ ഓർമിപ്പിച്ചത് കൊണ്ട് ഞാൻ മറുത്തൊന്നും പറഞ്ഞില്ല….