” ഇല്ലെടീ ഇനിയൊരു കാര്യവും നിന്നോട് ഞാൻ മറച്ച് വെക്കില്ല. എന്നോട് ക്ഷമിക്കെടീ” സുമയ്യ വരാന്തയിലേക്ക് കയറി ഷഹാനയെ കെട്ടിപ്പിടിച്ചു. അവളുടെ കൺകോണുകളിൽ നനവുണ്ടായിരുന്നു.
“എടീ ഷഹാന, നീ ഇവളെയിങ്ങനെ കെട്ടിപ്പിടിച്ചു നിൽക്കാതെ എന്നെയൊന്ന് കെട്ടിപ്പിടിച്ച് നോക്ക്. നിനക്കെന്ത് വേണമെങ്കിലും ഞാൻ തരാം.” വരാന്തയിലൂടെ നടന്ന് വന്ന മിധുൻ ഒരു വളിച്ച ചിരിയോടെ അവളോട് പറഞ്ഞു.
പെട്ടന്ന് തന്നെ ഷഹാന സുമയ്യയിൽ നിന്ന് അടർന്നു മാറി.കാലിൽ നിന്ന് ചെരിപ്പൂരിയെടുത്തു. ആ കണ്ണുകൾ ചുവന്നിരുന്നു. അവൾ മൂർച്ചയുള്ള ഒരു നോട്ടത്തോടെ അവനോട് ചോദിച്ചു “എന്താടാ നിനക്ക് വേണ്ടത് ”
“ഒന്നുമില്ല”
“പിന്നെ ഞാൻ കേട്ടതോ ,ഒരു വട്ടം കൂടെ പറ ഞാനൊന്ന് കേൾക്കട്ടെ ”
” അത് എന്നെയൊന്ന് കെട്ടിപ്പിടിക്കാൻ”….. ട്ടേ… ഷഹാനയുടെ കൈ ഉയർന്നു താണു. സുമയ്യ ഞെട്ടലോടെ ഷഹാനയുടെ മുഖത്തേക്ക് നോക്കി.
തുടരും