” നിന്നോട് ഇഷ്ടമുണ്ടായിട്ടാണ് അയാൾ മാറി നാടക്കുന്നതെങ്കിൽ ഇപ്പോൾ നിന്റെ പിന്നാലെ നടക്കുന്ന മണു കൂസൻമാരെകാൾ മാന്യനാണ് ”
“അങ്ങനെ തന്നെയാണ് എനിക്കും ഫീൽ ചെയ്തത് ”
“അയാൾക്ക് നിന്നോട് ഇഷ്ടമുണ്ടെങ്കിൽ അയാൾ ഇനിയും നീ കാണാതെ നിന്റെ വഴിയിലൂടെ വരും… നിന്നെ കാണാനായി മാത്രം ”
” ഇനി അയാളെന്നെ കാണാൻ വേണ്ടി ശ്രമിക്കുമോ?”
” അയാളുടെയുള്ളിൽ നിന്നോട് യഥാർത്ഥ ഇഷ്ടമുണ്ടെങ്കിൽ അയാളിനിയും നിന്നെ കാണാൻ ശ്രമിക്കും”
“അതെന്താ അങ്ങനെ”
” അതാണ് മോളെ യഥാർത്ഥ പ്രണയം. അതറിയണമെങ്കിൽ പ്രണയിക്കുക തന്നെ വേണം. അല്ലാതെ പ്രണയം ശരിയല്ലണം പറഞ്ഞ് നടക്കുന്നവർക്ക് അത് മനസ്സിലാവില്ല.
“അല്ല യഥാർത്ഥ പ്രണയം അവിടെ നിൽക്കട്ടെ. നിനക്കെങനെ അറിയാം യഥാർത്ഥ പ്രണയത്തെ കുറിച്ച്.നിനക്ക് വല്ല പ്രണയവുമുണ്ടോ?” നെറ്റി ചുളിച്ചു കൊണ്ട് ഷഹാനസുമയ്യയോട് ചോദിച്ചു.
” എനിക്കങ്ങനെയൊന്നുമില്ല… പറഞ്ഞ് കേട്ടതാണ്” പരുങ്ങലോടുകൂടി അവൾ പറഞ്ഞു
“നീയങ്ങനെ ഉരുണ്ടു കളിക്കണ്ട ഞാനായിട്ട് ആരോടും പറയാൻ പോകുന്നില്ല.സത്യം എന്നോട് പറ” സുമയ്യയുടെ മുഖഭാവം ശ്രദ്ധിച്ചു കൊണ്ട് ഷഹാനപറഞ്ഞു.
“ഞാനെങ്ങനെ യത് നിന്നോടു പറയും ”
“നീയൊന്ന് പറ ഞാനത് കേൾക്കട്ടെ ”
” ശരിക്കാൻ പറയാം. പക്ഷേ നീയായിട്ട് ആരോടുമത് പറയരുതേ ” അവൾ ഒരു വട്ടം കൂടി അപേക്ഷിച്ചു.
” ഇല്ലെടീ ഞാനാരോടും പറയില്ല.”
” ഒകെ… നിക്കും ഒരാളോട് ഇഷമുണ്ടെടീ”
“ആരാണത് എന്തിനാണത് എന്നോട് മറച്ച് വെച്ചത്.”
“അവനൊരു ഹിന്ദുവാണ്. ”
നിനക്കെന്താടീ പറ്റിയത്. നിന്റെ വീട്ടിലറിഞ്ഞാലുള്ള അവസ്ഥയെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ. അവരുടെ സമ്മതത്തോടെ ഇത് നടക്കുമെന്ന് തോന്നുന്നുണ്ടോ?” ഒരു ഞെട്ടലോടെ ഷഹാന ചോദിച്ചു.
” എനിക്കറിയില്ലെടീ”
“നീയെന്താ എന്നോടിതു നേരത്തെ പറയാതിരുന്നത്. ”
“നീ എതിർക്കുമെന്ന് പേടിച്ചിട്ടാണ് നിനക്ക് പ്രണയവും പ്രണയിക്കുന്നവരെയും ഇഷ്ടമില്ലല്ലോ?”
” എന്നാലും നിനക്ക് എന്നോടീ കാര്യം നേരത്തെ പറയാമായിരുന്നു.” അവർ അപ്പോഴേക്കും നടന്ന് ഷഹാനയുടെ ക്ലാസ് റൂമിന് മുന്നിൽ എത്തിയിരുന്നു. ഷഹാന വരാന്തയിലേക്ക് കയറി. സുമയ്യ താഴെ നിന്നതേയുള്ളു.
” പലവട്ടം നിന്നോടീ കാര്യം പറയാൻ ഞാനൊരുങ്ങിയതാണ്. എനിക്കൊരു ദൈര്യം കിട്ടിയില്ല. അത് കൊണ്ടാണ് ഞാൻ പറയാതിരുന്നത്. ”
“സാരമില്ല പോട്ടെ ,ഇനിയുള്ളതെല്ലാം എന്നോട് പറയണം.കാരണം ഞാൻ നിന്നെ അങ്ങനെയാണ് കാണുന്നത്. നിന്നെ 15 പറയാത്ത ഒരു രഹസ്യം പോലും എനിക്കില്ല. ഇനിയങ്ങനെ എന്തെങ്കിലുമുണ്ടായാൽ എനിക്കത് സഹിക്കാൻ കഴിയില്ല.”