“ശരി”
” രാവിലെ സാധാരണ ഓഫീസിലെത്തുന്ന പോലെ തന്നെ ഓഫീസിലെത്തണം. ഇവിടെ നീ പ്രത്യേഗിച്ച് ജോലിയൊന്നും എടുക്കേണ്ട അത് കഴിഞ്ഞ് ഉച്ചഭക്ഷണം കഴിച്ച് കഴിഞ്ഞ് നീ എന്റെ വീട്ടിലെത്തണം”
” അത് കഴിഞ്ഞോ”
അത് കഴിഞ്ഞാൽ എനിക്ക് വരുന്ന ഫോൺ കോളുകൾ അറ്റന്റ് ചെയ്യണം. എനിക്ക് പോകേണ്ട ഇടങ്ങളിൽ എന്റെ കൂടെ വരണം. ചുരുക്കി പറഞ്ഞാൽ എന്റെ പിഎ. എന്താ.., എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ.”
“ബുദ്ധിമുട്ടൊന്നുമില്ല. പക്ഷേ എത്ര കാലം ഞാൻ ആ ജോലിയിൽ തുടരും എന്ന് പറയാൻ കഴിയില്ല. കാരണം എല്ലാ ജോലിയും എനിക്ക് പെട്ടന്ന് തന്നെ മടുക്കുന്നു”
” അപ്പോൾ തൽകാലത്തേക്ക് തനിക്ക് ഈ ജോലി ചെയ്തൂടെ ” ചെയ്യാമിക്കാ…..”
” എന്നാൽ തൽകാലം ഞാൻ ഇറങ്ങുകയാണ് ഉച്ചക്ക് രണ്ട് പേരും വീട്ടിലെത്തണം”
“ശരിയാണിക്കാ എന്നാലല്ലേ രണ്ട് ദിവസമെങ്കിൽ രണ്ട് ദിവസം ഇവന് കാര്യങ്ങൾ കണ്ട് പഠിക്കാൻ കഴിയൂ.” അർജുൻ പറഞ്ഞു.
ഷാ ഓഫീസിൽ നിന്നിറങ്ങി മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിൽ കയറി ഓടിച്ചു പോയി.
കാറ് കൺമുന്നിൽ നിന്ന് മറയുന്നത് വരെ അലി നോക്കി നിന്നു.പിന്നെ ആലോചനയോടെ ചോദിച്ചു. ” ഇത് പറയാനാണോ ഇത്ര നേരത്തെ തന്നെ എന്നെ വിളിച്ചു വരുത്തിയത്.”
” അതേ അലി, നിന്നോട് കാര്യങ്ങൾ പറഞ്ഞിട്ട് വേണം ഇക്കാക്ക് പോയിട്ടുറങ്ങാൻ ”
“ഉറങ്ങാനോ”
” അതേ ഇന്നലത്തെ പ്രോഗ്രാം തിരുവനന്തപുരത്തായിരുന്നു. ഞാൻ വണ്ടിയിലിരുന്ന് ഉറങ്ങി ഇക്ക ഉറങ്ങിയില്ല.ഇക്കാക്ക് രാത്രി ഗാനമേളകൾ ഉണ്ടാവും അത് കൊണ്ട് തന്നെ പകലാണ് കൂടുതലും ഉറങ്ങാറുള്ളത് ”
“കഷ്ടപ്പാട് തന്നെയാണല്ലേ”
” അതേ ഇന്നും ഒരു ഗാനമേളയുണ്ട്. അത് പിന്നെ ഇവിടെ അടുത്ത് തന്നെയാണ്. അത് കൊണ്ട് വേഗം തിരിച്ചു വരാം ”
“ഓകേ ”
“ഇനിയെന്താ നിന്റെ പണി ”
“സമയം എട്ടരയല്ലേ ആയിട്ടുള്ളു. അത് കൊണ്ട് ഞാനൊന്ന് പുറത്ത് പോയി വന്നാലോ. ഓഫീസ് തുറക്കുന്നത് വരെ എനിക്കിവിടെ പ്രത്യേഗിച്ച് പണിയൊന്നുമില്ലല്ലോ.”
” നിനക്കിനി ഇവിടെ പ്രത്യേഗിച്ച് പണിയൊന്നും ഉണ്ടാവാൻ വഴിയില്ല”
“എന്നാ പിന്നെ ഞാൻ ഒന്ന് പുറത്ത് പോവ്വാണ് ”
“എന്തിനാടാ “