നായർ പല്ലുകളെല്ലാം വെളിയിൽ കാട്ടി ചിരിച്ചു കൊണ്ടവരെ സ്വീകരിച്ചു…. കോലായിലേക്ക് കയറിയ അമ്മയെയും സ്മിതയെയും സുമ അകത്തേക്ക് സ്വീകരിച്ചിരുത്തി….. പിന്നെ കുറച്ചു നേരത്തെ കുശലം പറച്ചിലിന് ശേഷം സുഭദ്ര പറഞ്ഞു …
“സുമയെ ഒരാഴ്ച്ച വീട്ടിൽ കൊണ്ട് പോയി നിറുത്തണം…”
“അതെന്തെ …??
“ഒരു പൂജ ഉണ്ട് നേർച്ചയാ സുമക്ക് വേണ്ടി അറിയാമല്ലോ അവളുടെ പ്രശ്നങ്ങൾ എല്ലാം തീരും ഇതോടെ….”
“അത് നല്ലതാ ബുദ്ധിമുട്ടുകൾ എല്ലാം മാറിയാൽ തന്നെ അവരുടെ ജീവിതം സന്തോഷമാകും…”
ഉള്ളിൽ നുരഞ്ഞു പൊന്തിയ ദേഷ്യം പുറത്ത് കാണിക്കാതെ നായർ പറഞ്ഞു…. അച്ഛനും അമ്മയും സംസാരം തുടർന്നപ്പോ സ്മിതയും സുമയും അകത്തേക്ക് പോയി …
“അല്ല സ്മിതേ നീ വീണ്ടും മേലിഞ്ഞല്ലോ….???
“ദീപേട്ടൻ പറഞ്ഞിട്ടാ ചേച്ചി രാത്രിയെല്ലാം ചപ്പാത്തി മാത്രം ആയി ഇപ്പൊ…”
“അതെന്താടി തടിച്ചവരെ അവന് പിടിക്കില്ല…”
“ഈ ചേച്ചിയുടെ കാര്യം … ചേട്ടൻ പോയിട്ട് തന്നെ മൂന്ന് മാസം ആയി ജനുവരിയിൽ ആണത്രേ വരിക…”
“അയ്യോ ഇനിയും ഉണ്ടല്ലോ മാസങ്ങൾ…”
“അതെന്നെ പറഞ്ഞേ മെലിഞ്ഞവരെ ഇഷ്ട്ടയിട്ടല്ല തിന്ന് വീർക്കുന്നത് കണ്ടിട്ടാണ്”
“എന്തായാലും ഇപ്പൊ അസ്സലായിട്ടുണ്ട് ഇതാണ് നല്ലത്…”
“എന്തായിട്ടെന്താ ചേച്ചി …”
“പെണ്ണിന് സഹിക്കുന്നില്ല അല്ലെ…???
“പോ അവിടുന്ന് വാ തുറന്നാ വേണ്ടത്തെ പറയൂ…”
“മോളെ എന്ന പോകാൻ തയ്യാറിയിക്കോ ഇനിയും വൈകണ്ട….”