പിന്നീട് ഒരു കൊല്ലത്തേക്ക് ഇത്തരം രീതിയിൽ ഉള്ള കേസ്സുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. അടുത്തത് ഒരു വർഷം കഴിഞ്ഞ് മംഗലാപുരത്തെ കക്ക വാരുന്ന തൊഴിലാളികളുടെ അറിയിപ്പിനെ തുടർന്ന് അഴിമുഖത്ത് മറ്റൊരു യുവതിയുടെ മൃതശരീരം കെട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തി. ആ കാലത്ത് അതാത് സ്റ്റേറ്റ് പൊലീസിന് കഠിനമായ തലവേദനയാണ് ഈ തെളിക്കാതെ പോയ മൂന്ന് കേസ്സുകളും വരുത്തിവച്ചത്. സമാനതകൾ നിറഞ്ഞ ഈ കേസിനെ പറ്റി സ്റ്റേറ്റുകൾ തമ്മിലുള്ള ഇന്റലിജെൻസ് വിനിമയത്തിലെ പോരായ്മകളും, പരസ്പരപൂരകമായി പ്രവർത്തിക്കാത്തത് മൂലവും ആ കൊലപാതകിയെ കണ്ടെത്താൻ ഇതുവരെ സാദ്ധിച്ചിട്ടിട്ടില്ല.
ആറു മാസം മുന്നേ ഹൈദരാബാദിൽ തടാകത്തിൽ കണ്ടെത്തിയ യുവതിയുടെ മൃതശരീരം ജോമോൻ ലോപ്പസ് എന്ന ഡാർക്ക് ലോയുടെ അവിടെത്തെ ഏജൻറ് നടത്തിയ അന്വേഷണമാണ് സത്യത്തിൽ ഈ കേസിന്റെ തുടക്കം. അയാളുടെ അന്വേഷണത്തിൽ അത് ഷഹാന ഷാജഹാനാണെന്നും അവളെ കാണാതായ രീതിയും കേസ് ഹിസ്റ്ററിയിൽ പ്രതിപാദിപ്പിച്ചിരുന്നു. ഞാനതിൽ വേഗത്തിൽ കണ്ണോടിച്ച് ഗ്രാഹ്യപ്പെടുത്തി. എന്നിലെ ആകാംക്ഷ നിറഞ്ഞ ചിന്തകൾ ആ കൊലപാതകിയുടെ അടുത്ത ഇരയിലേക്കായിരുന്നു. അതുവഴി ലഭിക്കാവുന്ന കച്ചിത്തുരുമ്പായിരുന്നു എന്റെ ലക്‌ഷ്യം.
കൊല്ലം ബീച്ചിൽ അടിഞ്ഞ മുൻമ്പത്തെ ഇരകളുടെ സമാനതകളുള്ള അതെ മൃതശരീരം കഴിഞ്ഞ മൂന്ന് മാസങ്ങൾക്കുള്ളിൽ കാണപ്പെടുന്നു. അതിന്റെ അടുത്ത മാസം അതായത് രണ്ട് മാസങ്ങൾക്ക് മുന്നേ തിരുവനന്തപുരം വേളി അഴിമുഖത്ത് മണലിൽ പുഴ്ത്തിയ നിലയിൽ മറ്റൊരു യുവതിയുടെ മൃതദേഹം. അത് കഴിഞ്ഞ് കൊച്ചിയിൽ കഴിഞ്ഞ മാസം കാണപ്പെട്ട രണ്ട് യുവതികളുടെ ശരീരാവശിഷ്ടങ്ങൾ രണ്ടാഴ്ച്ച ഇടവേളയിൽ കാണപ്പെട്ടത് നടുക്കം ഉണർത്തുന്നതായിരുന്നു.
കുറ്റവാളി തന്റെ കൊലപാതക രീതിയിലും, ആ മൃതശരീരം ഉപേക്ഷിക്കുന്നതിയിലും മാറ്റങ്ങൾ വരുത്തിരിക്കുന്നു. ഇത് വരെ തന്നെ തിരിച്ചറിയാൻ സാദ്ധിച്ചിട്ടില്ല എന്നത് ആ സൈക്കോപാത്തായ കൊലപാതകിക്ക് ആത്മവിശ്വാസം വർദ്ധിപ്പിച്ചിരിക്കാം. അതിന്റെ ഫലമായായിരിക്കും കൊലപാതകത്തിന്റെ ഇടവേളകൾ കുറയുന്നത്. ഇവനെ എത്രയും പെട്ടെന്ന് കണ്ടുപിടിക്കണം.
എന്റെ ചിന്തകളിൽ മുറുക്കം കൂടി വന്നു. ഞാൻ ബാക്കി വിവരണങ്ങളിലേക്ക് കണ്ണോടിച്ചു. കേരളാ പോലീസിന്റെ അന്വേഷണം ശരിയായ വഴിക്കായിരുന്നു. ആയിടക്ക് ഒരു പ്രസിദ്ധമായ പള്ളിയിൽ നിന്ന് ആരാധനക്കായി സൂക്ഷിച്ച് വച്ച തിരുവോസ്തി അപ്പം മോഷണം പോയിരുന്നു.