മനസ്സുകൊണ്ടും ശരീരംകൊണ്ടും നല്ലൊരു യോദ്ധാവായി മാറിരിക്കുന്ന സത്യം എന്റെ ചിന്തകളിൽ നിറഞ്ഞു. കിതപ്പോടെ ഞാൻ എന്റെ വിയർത്ത ശരീരത്തിലേക്ക് അഭിമാനത്തോടെ നോക്കി.
ഫിഡ്ജ് തുറന്ന് വെള്ളകുപ്പിയെടുത്ത് സോഫയിൽ വിരിഞ്ഞിരുന്നു. സകല ഞരമ്പുകളിലൂടെ രക്തം പാഞ്ഞൊഴുകുന്നതിനാൽ തലച്ചോറിന്റെ പ്രവർത്തനം അതി വേഗത്തിലായി.
മുകളിൽ പോയി ടാബ് എടുത്തുകൊണ്ട് വന്ന് അതിനെ സ്മാർട്ട് ടിവിയുമായി കണക്ട് ചെയ്തു. വലിയ സ്‌ക്രീനിൽ തെളിഞ്ഞ് വന്ന പാസ്‌വേഡ് അടിക്കാനുള്ള കോളത്തിൽ പഴയ പാസ്‌വേഡ് അടിക്കാതെ ഞാൻ എന്തിനായോ കുറച്ച് നേരം ചിന്തിച്ചു.
ഇത് എന്റെ പുതിയ ജീവിതം. പഴയ വൈഗ മരിച്ചിരിക്കുന്നു.
പാസ്‌വേഡ് റീ സെറ്റ് ചെയ്യാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു. പുതിയ പാസ്‌വേഡായി ഫിനിക്സ് എന്ന് കൊടുത്തു. ഗ്രിക്ക് മിത്തിക്കൽ കഥയിലെ ചാരക്കൂമ്പാരത്തിൽ നിന്നും പ്രതികാര ദാഹത്തിനായി ഉയർത്തെഴുന്നേറ്റ ഫിനിക്ക്സ് പക്ഷിയായി എനിക്കിന്നു മുതൽ മാറേണ്ടിരിക്കുന്നു.
ഡാർക്ക് ലോ കേസ് നമ്പർ ഒൻപത് എന്ന് പ്രതിനിധാനം ചെയ്യുന്ന DL-09 എന്ന ബട്ടണിൽ ക്ലിക്ക് ചെയ്തു. വർണ്ണപ്രപഞ്ചത്തെ അനുസ്മരിക്കുന്ന ഗ്രാഫിക്‌സിന്റെ മേമ്പൊടിയോടെ പുതിയ ബട്ടണുകൾ വന്നു.
ഷേർളി മേഡത്തിന്റെ സെക്രട്ടറിയായ ഐഷ പോക്കറുടെ കരസ്പർശം. കുറച്ചുകാലം ഐഷ മൊബൈൽ ആപ്ലികേഷൻ നിർമ്മിക്കുന്ന കമ്പനിയിൽ ജോലിയെടുത്തിരുന്നു. അവിടെന്ന് സ്വായത്തമാക്കിയ ഗ്രാഫിക്ക്സ് മൊത്തത്തിലായി ഇതിൽ വാരി നിറച്ചിരിക്കുന്നു. എന്തെന്നിരുന്നാലും കണ്ണിന് കുളിർമ്മയും, ചിന്തകൾക്ക് ഉന്മേഷവും പകരുന്ന നിറങ്ങളും സംഗീതവും അവിസ്മരണീയമാക്കുന്നു.
യുസർ ഇന്റർഫേസിൽ കേസ്സിന്റെ വിവരണങ്ങൾ ക്രമത്തിനനുസരിച്ച് കൊടുത്തിരിക്കുന്നു. ഒന്നര കൊല്ലം മുന്നേ ചെന്നൈ മറീന ബീച്ചിൽ കാണപ്പെട്ട നാല് ദിവസ്സം പഴക്കമുള്ള യുവതിയുടെ ശവശരീരത്തിൽ നിന്നാണ് കേസിന്റെ വിവരണം ആരംഭിക്കുന്നത്. ഡി.എൻ.എ ടെസ്റ്റിനുള്ള സ്പെസിമൻ എടുക്കാനുള്ള ഒരവസരവും കൊലപാതകി ആ ശവശരീരത്തിൽ അവശേഷിപ്പിച്ചിരുന്നില്ല.