അപസർപ്പക വനിത 5

Posted by

പെട്ടെന്നാണ് എന്റെ ഫോൺ ശബ്‌ദിച്ചത്‌. ഐ എസ് പി ജെസ്സീക്ക മൂപ്പൻ ആയിരുന്നു മറുതലക്കൽ. ക്യാമറ ഫുട്ടേജ് കിട്ടി എന്നറിക്കാനായിരുന്നു അവർ വിളിച്ചത്. ഞാൻ ഹോട്ടലിന്റെ ലൊക്കേഷൻ പറഞ്ഞു കൊടുത്തു. ജെസ്സിയുടെ ഓഫിസ്സിനടുത്തായതിനാൽ വളരെ പെട്ടെന്ന് വരാമെന്ന് പറഞ്ഞു. അടുത്ത സിഗരറ്റ് കൊളുത്തി പകുതിയാക്കുബോഴേക്കും ഒരു സ്‌കോഡ ഒക്റ്റാവിയ പാർക്കിങ്ങ് യാർഡിൽ വന്നു നിന്നു. ഞാൻ നോക്കിയപ്പോൾ അതിൽ നിന്ന് ജെസ്സീക്ക ഇറങ്ങുന്നതാണ് കണ്ടത്ത്. കയ്യിൽ ഒരു ലാപ്ടോപ്പ്  പിടിച്ചിരിക്കുന്നു. ഇരുണ്ട ചാരനിറമുള്ള  ലേഡീസ് ചിനോസും സ്‌കൈബ്ള്യു  വരയൻ ഷർട്ടുമാണ് വേഷം. ജെസ്സി അതിൽ നല്ല സുന്ദരിയായിരിക്കുന്നു എന്ന എന്റെ മനസ്സിൽ അറിയാതെ തോന്നി.

ഡോർ ബെൽ മുഴങ്ങി. വാതിൽ തുറന്നപ്പോൾ മുന്നിൽ മന്ദഹസിച്ചുകൊണ്ട് ജെസ്സീക്ക നിൽക്കുന്നു. സ്വാഗതമോതി കൊണ്ട് ഞാൻ കൈ വീശി കാണിച്ചു.

“…കാത്തിരുന്ന് മുഷിഞ്ഞൊ…വൈഗ ..”.

“…ഇല്ലാ ജെസ്സീ…..”.

“…കൺട്രോൾ റും എന്റെ ഓഫിസ്സിനടുത്തതാണ്…..അതോണ്ട് പെട്ടെന്ന് കിട്ടി….”. ജെസ്സീക്ക ലാപ്ടോപ്പ് തുറന്നു.

ഞാൻ അടുത്ത് വന്നിരുന്ന് വീഡിയോ പ്ളേ ചെയ്ത നോക്കി. അതിൽ വെളുത്ത സിഫ്റ്റ് കാർ പാഞ്ഞു പോകുന്ന ദ്യശ്യങ്ങൾ. കാറിന്റെ അമിത വേഗത കാരണം നമ്പർ വ്യക്തമല്ലായിരുന്നു. മൂന്ന് ക്യാമറയിലെ ഫുട്ടേജുകൾ ഉണ്ടായിരുന്നെങ്കിലും ഒരു തുമ്പ് പോലും കണ്ടെത്താൻ കഴിയാത്തതിൽ എനിക്ക് ആകെ  നിരാശ തോന്നി.

Leave a Reply

Your email address will not be published. Required fields are marked *