അപസർപ്പക വനിത 5

Posted by

ഞാൻ ജെസീക്കയുടെ ഭാവമാറ്റം അടിമുടി ശ്രദ്ധിച്ചു. തന്നോടൊപ്പം സഹകരിച്ച് പ്രവർത്തിക്കാൻ അവൾ നന്നായി ആഗ്രഹിക്കുന്നുവെന്നും തന്റെ സാമിപ്യം കുടി അവളാഗ്രഹിക്കുന്നു. ജെസീക്കയുടെ ഒഫിഷ്യൽ പവ്വർ തനിക്ക് വളരെ ഉപകാരപ്രദമായിരിക്കും.

“….ജെസ്സി….ഇന്ന് രാത്രി പന്ത്രണ്ടു മണിക്ക് അവസാനത്തെ ഇര കരക്കടിഞ്ഞ സ്ഥലത്ത് പോകണം…..ബുദ്ധിമുട്ടില്ലെങ്കിൽ ജെസ്സിക്ക് എന്റെയൊപ്പം വരാം…..ആ സമയമാകുബോൾ എന്റെ വീട്ടിലേക്ക്  മതി…നമ്മുക്കൊരുമിച്ച് പോകാം…..”.

“…..വൈഗയുടെ വില്ലയുടെ അഡ്ഡ്രസ്സ്‌ ….”.

“..42 .ബി. സീവ്യൂ   വില്ലാസ് …..”.

“…രാത്രി പതിനൊന്നരക്ക് അപ്പോൾ അവിടെ കാണാം…”.

“…ജെസ്സി ഞാനിറങ്ങുന്നു…..പറ്റുമെങ്കിൽ മിസ്സിങ്ങായ പെൺകുട്ടികളുടെ വിവരങ്ങൾ കൊണ്ടുവരുകയാണെങ്കിൽ ഉപകാരപ്രദമാകും….”.

“… വൈഗക്കത് ഡാർക്ക് ലോയുടെ സെർവറിൽ നിന്ന് കിട്ടും……കുറച്ച് കഴിഞ്ഞാൽ ഐഷാ പോക്കർ  സെർവറിൽ  അപ്‌ലോഡ് ചെയ്യാനായി വരുന്നുണ്ട്….”.

“… ഗുഡ്ഡ്….സീ യൂ ….”.

അധികമൊന്നും പറയാതെ ജെസ്സിക്കയുടെ മുറിവിട്ട് പുറത്തേക്കിറങ്ങി. വരാന്തയിലൂടെ നടന്ന് വാഹനങ്ങൾ പാർക്ക് ചെയ്യുന്നിടത്തേക്കെത്തി. വണ്ടിയുടെ സീറ്റിൽ കയറി കിക്ക് സ്റ്റാർട്ട് ചെയ്തു. പതിയെ ആ പോലീസ് ആസ്ഥാനം അടങ്ങുന്ന മതിൽകെട്ടിൽ നിന്നും നിരത്തിലേക്കിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *