“…..ജെസ്സി ഈ പോലീസ് വ്യവസ്ഥയിൽ അധികം വിശ്വസിക്കുന്നില്ല അല്ലെ…..”.
“…തീർച്ചയായും…..ഒരിക്കലുമില്ല……ഈ ഡിപ്പാർട്ട്മെന്റിന്റെ കാര്യക്ഷമതയില്ലായ്മ്മയുടെ വിക്ട്ടിമല്ലേ ഈ ഞാൻ……പപ്പയുടെയും മമ്മിയുടെയും മർഡർ ഈ ഡിപ്പാർട്ട്മെന്റ് പുഴ്ത്തിക്കളഞ്ഞതല്ലേ…..അനാഥമായ ഏകാന്ത ജീവിതം അതാർക്കും പറഞ്ഞാൽ മനസ്സിലാവുകയില്ല……”.
“..ഒരു പക്ഷെ എനിക്ക് മനസ്സിലാകും…..എന്റെ പേരന്റസും ചെറുപ്പത്തിൽ തന്നെ മരിച്ച് പോയതാണ്…..അനാഥത്വത്തെ ഇനി ശപിച്ചെട്ട് കാര്യമില്ല…..സമൂഹത്തിൽ ഇനിയും ജെസീക്കമാർ ആവർത്തിക്കാതിരിക്കാൻ നമ്മൾ ഇറങ്ങിയേ പറ്റൂ….”.
“…യെസ്…..വൈഗ യൂ ആർ റൈറ്റ്….എന്തെങ്കിലും പുരോഗതിയുണ്ടോ കേസ്സന്വേഷണത്തിൽ…???..”.
“..ഇല്ല..ജെസ്സി…ചെറു അനുമാനങ്ങൾ മാത്രം…..”.
“..അതെ അനുമാനങ്ങളാണല്ലോ മുന്നോട്ട് നയിക്കുന്നത്…പക്ഷെ അടുത്ത ഇരക്കായി അവൻ വേട്ട തുടങ്ങുന്നതിന് മുന്നേ നമ്മൾ അവനെ പൂട്ടണം….”.
“…..യെസ് ജെസ്സി….അതിനായി ക്രൈം സ്പോട്ടിലേക്ക് അസമയങ്ങളിൽ യാത്ര ചെയ്യേണ്ടി വരും…..അവിടെ കുറെ സമയം ചിലവഴിക്കേണ്ടി വരും……”.
“…നമ്മുടെ ചലനങ്ങൾ നിരീക്ഷിക്കുന്ന അവനെ തിരിച്ചറിയാൻ എളുപ്പവഴി അല്ലെ…..തിയറി പഴയതാണെങ്കിലും….ഇറ്റ്സ് പവ്വർഫുൾ…..ഞാനും നിന്റെ കൂടെയുണ്ട്…..നമുക്ക് സഞ്ചരിക്കാം…കുറ്റവാളി വന്ന വഴിയിലൂടെ…..”.
“..ജെസ്സി അത് വളരെ..അപകടം പിടിച്ചതാണ് …പോരാത്തതിന് ഡോ .ശശി ജെസ്സിയെ അപകടത്തിലേക്ക് വലിച്ചിഴക്കരുതെന്ന് പറയുകയും ചെയ്തതിനാൽ…….”.
“…..ബന്ധങ്ങൾ ബന്ധനങ്ങളാകുന്നത് എനിക്കൊരിക്കലും ഇഷ്ട്ടമല്ല…..എന്തെങ്കിലും ചെയ്യണം വൈഗ എനിക്ക്….മരണം മുന്നിൽ ഉണ്ടെന്നറിയാം….ഞാൻ പുറകോട്ടില്ല….വൈഗ…..ഒരു ഭീരുവിനെ പോലെ ഞാനൊരിക്കലും പിന്മാറില്ല…..”. ജെസീക്ക നിന്ന് കിതച്ചു.