അപസർപ്പക വനിത 5

Posted by

എ എസ് പി ജെസീക്ക മൂപ്പൻ അയാളോട് പൊയ്ക്കോളാൻ ആംഗ്യം കാണിച്ചു.അയാൾ ഇറങ്ങിയതും ഞാൻ വാതിലിൽ മുട്ടി. കഠിനമായ ദേഷ്യത്തിൽ ഇരിക്കുന്ന എ എസ് പി ജെസീക്ക മൂപ്പൻ ആരാണെന്ന് നോക്കാനായി വാതിലിലേക്ക് നോക്കി. എന്നെ കണ്ടതും അവരുടെ മുഖത്ത് സുന്ദരമായ ഓമനത്തവും ഒരുമിച്ച് വിരിഞ്ഞു.

“……..വൈഗ അയ്യങ്കാർ……ഓ….സോറി…..ഡോ.വൈഗ അയ്യങ്കാർ……വരൂ….വരൂ…..”.

“…ഞാൻ വന്ന സമയം ശരിയല്ലെന്ന് തോന്നുന്നു ജെസ്സീക്ക മേഡം…..”.

“…എന്ത്…ജെസ്സീക്ക മേഡമോ…..അത് വേണ്ടാ…വൈഗ…..യൂ ജസ്റ്റ് കോൾ  മീ ജെസ്സീക്ക…ഐ ലൈക്ക് ദാറ്റ് നെയിം മോർ തെൻ യൂ  കോൾഡ്…..”.

“…..ഓക്കേ ജെസ്സി…..ഐ ലൈക്ക് ടു കോൾ യൂ ജെസ്സി മോർ ദാൻ ജെസീക്ക…..”.

“…ജെസ്സി….അങ്ങനെ വിളികേൾക്കാൻ എനിക്കിപ്പോൾ വലിയ ആഗ്രഹമാണ്…..എന്റെ മമ്മിയും പപ്പയും അങ്ങനെയാണ് വിളിക്കാറ്…..”. ജെസ്സീക്ക അൽപ്പം വിഷമത്തോടെ എന്തോ ഓർത്ത് വിദൂരതയിലേക്ക് നോക്കികൊണ്ട് ജനാലക്കരികിലേക്ക് നടന്നു..

“..ജെസ്സിയുടെ മമ്മിയും പപ്പയും…..”.

“..കൊല്ലപ്പെട്ടു….ഒരു ഈസ്റ്റർ ദിനത്തിൽ …ഇറ്റ്സ് ഇ ബ്രൂട്ടൽ മർഡർ…”.

“..ഓ…സോറി….ഞാൻ വെറുതെ ചോദിച്ചു ജെസ്സിയെ വിഷമിപ്പിച്ചു….അല്ലെ…”. ജനലഴിയിൽ കൈകൾ ചേർത്ത് നിൽക്കുന്ന ജെസ്സീക്കയുടെ തോളിൽ ഞാൻ സ്പർശിച്ചു.

ജെസ്സീക്കയുടെ കണ്ണുകൾ വിങ്ങിനിറഞ്ഞു തുളുബുന്നുണ്ടായിരുന്നു. എന്റെ സ്പർശനം അവരിൽ ആശ്വാസം ഉളവാക്കിയെന്ന് തോന്നുന്നു.

“..പപ്പ ഒരു പത്രപ്രവർത്തകനായിരുന്നു…..റോയ് മൂപ്പൻ …ഒരു പക്ഷെ വൈഗ കേട്ടുകാണും…..എന്തിനാണ് പപ്പയെ കൊന്നതെന്ന് എനിക്കിന്നും അറിയില്ല…….മമ്മിയെങ്കിലും അവർക്ക് വെറുതെ വിടാമായിരുന്നു…..ആ കൊടുംപാതകികൾ അതും . ചെയ്തില്ല….ബോഡിങ്ങിൽ നിന്ന് വന്ന ഞാൻ കാണുന്നത് രക്തത്തിൽ കുളിച്ച് കിടക്കുന്ന ….ആ..ആ.അവരെയാണ്….ജീവനില്ലായിരുന്നു വൈഗ അവർക്ക്……ഒരുപാട് വിളിച്ച് നോക്കി…എഴുന്നേക്കുന്നില്ല വൈഗ്ഗ മമ്മിയും പപ്പയും…..”. ജെസ്സീക്ക വിങ്ങിപ്പൊട്ടി.

Leave a Reply

Your email address will not be published. Required fields are marked *