എൻഫീൽഡിന്റെ കിക്കറിൽ പതിയെ അമർത്തി.മുരൾച്ചയോടെ ആ കറുത്ത കുതിര എന്തിനും തയ്യാറായി. ബീച്ച് റോഡിലൂടെ നഗരത്തെ ലക്ഷ്യമാക്കി പാഞ്ഞു. ഈ റോഡിലൂടെ ഇന്നലെ വീട്ടിലേക്ക് താൻ വന്നുകയറിയത് ആകെ തകർന്ന അവസ്ഥയിലായിരുന്നില്ലേ. പക്ഷെ ഇന്ന് താൻ തിരിച്ചാ വഴിയിലൂടെ കടന്ന്പോകുന്നത് തീർത്തും ഒരു ഉറക്കത്തിന്റെ യാമത്തിൽ വീണ്ടുകിട്ടിയ തിരുവശേഷിപ്പായ ശക്തമായ ആത്മവിശ്വാസം പേറിയാണെന്നുള്ളത് എനിക്ക് ആശ്വാസം നൽകി.
ഞാൻ നഗരത്തിന്റെ തിരക്കിൽ അലിഞ്ഞ് ഉപജീവനത്തിനായി പായുന്ന ജനതക്കൊപ്പം ചേർന്നു. ട്രാഫിക്ക് ബ്ലോക്കിൽ എൻഫീൽഡുമായി സഞ്ചരിക്കുന്ന എന്നെ നോക്കി ചില പൂവാലന്മാർ കൈകൾ വീശികൊണ്ടെന്തോക്കെയോ അടുത്തുള്ളവന്മാരോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അതൊന്നും ശ്രദ്ധിക്കാതെ പോലീസ് ആസ്ഥാനം ലക്ഷ്യമാക്കി അതിവേഗത്തിൽ ഞാൻ പാഞ്ഞു.
കനത്ത നിശബ്ദ്ധത പേറികൊണ്ട് മുത്തശ്ശി മരങ്ങൾക്കിടയിൽ നിലകൊള്ളുന്ന പഴയ കെട്ടിടത്തിലേക്ക് ബുള്ളറ്റോടിച്ച് കയറി. പാറാവ് നിന്ന പോലീസുകാരൻ എന്നെ സൂക്ഷിച്ച് നോക്കുന്നുണ്ടായിരുന്നു. വണ്ടി പാർക്ക് ചെയ്ത് ഉള്ളിലേക്ക് കയറി. നീണ്ടു കിടക്കുന്ന വരാന്തയിൽ എ എസ് പി ജെസീക്ക മൂപ്പന്റെ മുറി അന്വേഷിച്ച് അധികം ബുദ്ധിമുട്ടില്ലാതെ എനിക്ക് കണ്ടുപിടിക്കാൻ സാദ്ധിച്ചു.
ഞാൻ മുറിയിലേക്ക് നോക്കിയപ്പോൾ എ എസ് പി ജെസീക്ക മൂപ്പൻ കിഴുദ്ദ്യോഗസ്ഥനോട് കനത്തിൽ ചുടായികൊണ്ടിരിക്കുകയായിരുന്നു.
“..ഹെയ്യ് ..മിസ്റ്റർ ……ഇന്ന് ഉച്ചക്ക് എല്ലാ ഫയലും എന്റെ ടേബിളിൽ വേണമെന്ന് പറഞ്ഞതല്ലെടോ……ഒരു ഉത്തരവാദിത്ത്വം ഇല്ലാതെ എന്താ നിങ്ങൾ പെരുമാറുന്നെ……”.
“…മേഡം …അത്…..ഞാൻ വിജിലൻസിലേക്ക് മെസ്സേജ്ജ് കൊടുത്തിട്ടുണ്ട്……പക്ഷെ അവർ ഇത് വരെ കൊണ്ട് വന്നീട്ടില്ല…..”.
“…എനിക്കൊന്നും കേഴ്ക്കണ്ടാ…..എത്രയും പെട്ടെന്ന് എനിക്കത് വേണം……മുന്നത്തെ എ എസ് പി നിങ്ങൾക്ക് ഒരു ഡമ്മിയെപ്പോലെ തോന്നിയേക്കാം……പക്ഷെ ഈ എ എസ് പി ജെസീക്ക മൂപ്പൻ ഐ പി എസ് അതല്ലാ എന്ന് ആ ഡിപ്പാർട്ട്മെന്റിന്റെ അറിച്ചെക്ക്……”.
“..യെസ് മേഡം…”.