“…..നിന്റെ… പി.എച്ച്. ഡി. പേപ്പർ യൂണിവേഴ്സിറ്റി അംഗീകരിച്ചു…..അധികം വൈകാതെ തന്നെ നീ ഡോ.വൈഗ അയ്യങ്കാർ ആയി നാമലേഖനം ചെയ്യപ്പെടുന്നതായിരിക്കും …….ഹഹഹ…”. ഷേർളി മേഡം വളരെ സന്തോഷത്തോടെ ചിരിച്ചു.
“……താങ്ക്യയൂ…..ഷേർളി മേഡം…. എങ്ങിനെ…. എനിക്കെങ്ങിനെ നന്ദി പറയണമെന്നറിയില്ല …..വെറും ഒരു പൊട്ടിപെണ്ണിനെ ഇത്രയും ആക്കിയത്….. മേഡം ആണ്…. എങ്ങിനെ… എനിക്കെങ്ങിനെ….”. ഞാൻ വിങ്ങിപൊട്ടുമെന്ന അവസ്ഥയിലായി.
“…..നിനക്ക് അതിനുള്ള പൊട്ടൻഷ്യൽ ഉണ്ട് കുട്ടി…..നീ നേടിയതെല്ലാം നിനക്ക് അർഹതപ്പെട്ടത് തന്നെയാണ്……”.
“…മേഡം….മേഡമില്ലായിരുന്നെങ്കിൽ ……എനിക്ക് ഒരിക്കലും…”.
“….പരസ്പരം പുകഴ്‌ത്തി സമയം കളയാതെ…. ഡ്യുട്ടി ഇസ് ഡ്യുട്ടി….. ഗോ ആന്റ് മീറ്റ് എ എസ് പി ജെസീക്ക മൂപ്പൻ. ഐ. പി. എസ്…….”.
ഫോൺ കട്ടായി. മനസ്സിൽ നിന്നും പുതിയ ഒരു സന്തോഷത്തിന്റെ ഉൾപുളകങ്ങൾ ഉയർന്നു. ഈ വാർത്ത വളരെ സന്തോഷം നൽകുന്നുവെന്നതിലും ഉപരി ജീവിതത്തിന്റെ മുന്നോട്ട് പോക്കിന് വളരെയധികം ആത്മവിശ്വാസം നൽകുന്നു. പുതിയ ഒരു വെളിച്ചമായി ജിവിതവഴിയിൽ എങ്ങും അത് പ്രകാശിക്കട്ടെ എന്ന പ്രത്യാശയോടെ മുകളിലെ മുറിയിലേക്ക് ഓടിക്കയറി.
ഡെനിം ജീൻസും വെളുത്ത ടോപ്പും ധരിച്ച് ഞാൻ കണ്ണാടിയിലേക്ക് നോക്കി. മുടി മാടിയൊതുക്കികൊണ്ട് പുതിയൊരു ഹെയർ സ്റ്റയിലിനായി പലരീതിയിൽ മുടി വച്ച് നോക്കി. നീണ്ട മുടി അഴക് തന്നെയെങ്കിലും പക്ഷെ ശത്രുക്കൾക്ക എന്നെ തറപറ്റിക്കാൻ അതൊരായുധമാണെന്ന് ഒരിക്കൽ കാദറിക്ക പറഞ്ഞതോർക്കുന്നു. മുടിയുടെ നീളം കുറക്കണം എന്ന് ഞാൻ മനസ്സിലുറപ്പിച്ച് ധരിച്ചിരുന്ന വെള്ളടോപ്പ് പൊക്കിക്കൊണ്ട് പിസ്റ്റൽ ഭദ്രമായി ഉറപ്പിക്കാവുന്ന ചെറിയ ബാഗിന്റെ വള്ളി വയറിൽ ചുറ്റികെട്ടി. നട്ടെല്ലിന്റെ പിന്നാപുറത്തും നിതംബത്തിന്റെ അൽപ്പം മുകളിലുമായി നിൽക്കുന്ന പിസ്റ്റൽ ഇരിക്കാൻ സജ്ജമായ ബാഗിലേക്ക് തിരകൾ നിറച്ച പിസ്റ്റൽ ഇറക്കി വച്ചു. കണ്ണാടിയിൽ തിരിഞ്ഞ് നിന്ന് പിസ്റ്റൽ അടങ്ങിയ ഭാഗം ടോപ്പിന്റെ ഉള്ളിൽ നിന്ന് മുഴച്ചിരിക്കുന്നുണ്ടോ എന്ന് നോക്കി. പിസ്റ്റൽ അടങ്ങിയ ഭാഗം ഭദ്രമായി ഒളിഞ്ഞ് തന്നെ നിൽക്കുന്നു എന്ന സംതൃപ്തിയോടെ ഞാൻ ടാബും ഫോണും ബാഗിൽ എടുത്തിട്ട് വാതിൽ പൂട്ടിയിറങ്ങി.