*സാലിക്ക് ഇവനെ അല്ല നിന്നെ ആണ് മാറ്റി ഇരുതെണ്ടത് സിദ്ധാര്ത് നിനക്ക് പറ്റിയ കൂട്ടു തന്നെയാ രണ്ടും ക്ലാസിനു പുറത്ത് പൊക്കൊ. മനുഷ്യന് ക്ഷമിക്കുന്നതിനു ഒരു പരുതി ഉണ്ട്*
ഞങ്ങൾ കാര്യം പറയാൻ കുറെ ശ്രമിച്ചു പക്ഷെ ടീച്ചർ അത് ഒന്നും കേള്ക്കാൻ നിന്നില്ല ഞാൻ അവളെ നോക്കിയപ്പോൾ ഞങ്ങളെ നോക്കി ചിരിക്കുകയാണു എല്ലാവരും ഞങ്ങളെ നോക്കുന്നു സാലിക്ക് പുറത്തേക്ക് പോയി അവന്റെ കൂടെ ഞാനും പോയി ഞങ്ങൾ ക്ലാസിനു പുറത്ത് നിൽക്കുമ്പോൾ അതുവഴി വരുന്ന എല്ലാവരും ഞങ്ങളെ തന്നെ നോക്കി എന്തൊക്കെയോ പറഞ്ഞു പോകുന്നു ക്ലാസ്സ് തുടങ്ങി രണ്ടാമത്തെ ദിവസം തന്നെ പുറത്താക്കപ്പെട്ട ഞങ്ങളെ എല്ലാവരും പുച്ഛത്തോടെ ആണ് നോക്കുന്നത്
അവിടെ നിന്നും ഞാനും സാലിക്കും നന്നായി പരിജയപ്പെട്ടു
അവന്റെ മുഴുവൻ പേര് മുഹമ്മദ് സാലിക്ക് വീട് സ്കൂളിന്റെ അടുത്തുതന്നെ ആണ് അവൻ പണ്ട് പഠിച്ചതും അവിടെ തന്നെ ആണ് അതുകൊണ്ട് അവിടത്തെ എല്ലാ ടീച്ചർമാർക്കും അവനെ നന്നായി i അറിയാം അതാണ് ടീച്ചർ അവനോടു നന്നായി ചൂടായത് അവൻ നമുക്ക് പറ്റിയ ടീം തന്നെ ആണ് ഞാനും അവനും രണ്ടു പീരീഡ് പുറത്തുനിന്നു ഇന്റർവെൽ ആയപ്പോൾ ഞങ്ങൾ വേഗം മാറി നിന്നു മൊത്തം ക്ലാസ്സിന്റെ മുൻപിൽ വച്ചു നാണംകെട്ടതാണ് ഇന്റർവെൽ കഴിയാറായപ്പോൾ ഞങ്ങൾ ക്ലാസ്സിലേക്ക് പോയി അപ്പോൾ അവൾ ഞങ്ങൾ ഇരിക്കുന്ന ബെഞ്ചിന്റെ അടുത്തേക്ക് വന്നു അവൾ ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ടാണ് വന്നത് അതുകണ്ട് സാലി *എന്താടി പുല്ലേ നീ കിളിക്കുന്നത്*എന്ന് ചോദിച്ചു എഴുന്നേറ്റു അവൻ കലിപ്പിൽ ഇരിക്കുമ്പോൾ ആണ് അവളുടെ വരവ് അവൾ കൂൾ ആയി നീ പോടാ പന്നി എന്നുപറഞ്ഞു.എന്നിട്ട് എന്നെ നോക്കി *ഇവന്റെ കൂടെ പുതിയത് ആണല്ലോ വെറുതെ ജീവിതം തുലക്കണ്ട
ആഹ് എന്റെ പേര് അബിത തന്റെ പേര് എന്താ..?”