ഷഹാന പറഞ്ഞത് മുഴുവൻ ശ്രദ്ധയോടെ കേട്ടു ഒരു നിമിഷം സുമയ്യ ആലോചനയോടെ നിന്നു അതിനു ശേഷം അവൾ മറുപടി പറയാൻ തുടങ്ങി “എടീ അവനു നിന്നോട് ഇഷ്ടമാണെന്നാണ് അതിനർത്ഥം “
“അല്ല പുടിക്കാത് എന്ന് പറഞ്ഞാൽ ഇഷ്ടമല്ല എന്നാണ് അർത്ഥം” താൻ കണ്ട തമിഴ് സിനിമകൾ മനസ്സിലോർത്തു കൊണ്ട് തനിക്കു മനസ്സിലായത് അവൾ വ്യക്തമാക്കി
“ആ വാക്കിന്റെ അർത്ഥം അങ്ങനെയാണ് ഇഷ്ടമില്ലെങ്കിൽ പിന്നെന്തിനാ നീ സുന്ദരിയാണെന്ന് പറഞ്ഞത്” തന്റെ സംശയം സുമയ്യ പറഞ്ഞു
“എനിക്ക് ആകെക്കൂടെ കൺഫ്യുഷൻ ആയിട്ടാണ് നിന്നോട് ചോദിച്ചത്”
“എന്നാൽ ഞാൻ പറയാം അവന് നിന്നോട് ഇഷ്ടമാണെങ്കിൽ അവൻ നീ പോകുന്ന വഴികളിൽ ഇനിയും വരും ബാക്കി വരുന്നുണ്ടോന്നു നോക്കിയിട്ടു തീരുമാനിക്കാം”
“ശരിയാ അതാണ് നല്ലത് ഇപ്പോൾ അതിനെ കുറിച്ച് ആലോചിച്ചു തല പുണ്ണാക്കണ്ട” സുമയ്യയുടെ അപിപ്രായത്തോടു ഷഹാനയും യോചിച്ചു