ഇര 2

Posted by

“സുമയ്യ  വന്നിട്ടില്ലാട്ടോ” അവൾ ഉത്തരം  കൊടുത്തു

ഷഹാന വാച്ചിൽ നോക്കി സമയം 9:24 സാദാരണ സുമയ്യ നേരത്തെ വരുന്നതാണല്ലോ ഇന്ന് എന്തു പറ്റി ഇനി ഇന്നവൾ വരാതിരിക്കുമോ ഷഹാന ടെൻഷൻ അടിക്കാൻ തുടങ്ങി

അല്പ സമയം അവിടെ നിന്നപ്പോഴേക്കും ഹിസ്റ്ററി ഡിപ്പാർട്മെന്റിലെ ആൺ കുട്ടികൾ അവളെ നോക്കാൻ  തുടങ്ങി “ആരെ കാത്തിരിക്കുകയാ മോളെ” കൂട്ടത്തിൽ ഒരുത്തൻ കമെന്റ് അടിച്ചു.

ആൺകുട്ടികളുടെ തുറിച്ചു നോട്ടവും കമന്റ് അടിയും കേൾക്കാൻ തുടങ്ങിയതോടെ ഷഹാന തന്റെ ക്ലാസ്സിലേക്ക് മടങ്ങി സുമയ്യയെ ഇന്റർവെൽ സമയത്തു കാണാമെന്നു തീരുമാനിച്ചു

ബെൽ അടിച്ചതും ക്ലാസ്സ്‌ തുടങ്ങിയതും അവളുടെ മനസ്സിൽ നിന്നില്ല സുമയ്യയെ കാണുന്നതും രാവിലെ നടന്ന സംഭവം ഷെയർ ചെയ്യുന്നതുമായിരുന്നു അവളുടെ മനസ്സ് നിറയെ

ഇന്റർവെൽ സമയത്തിന്റെ ബെൽ ഒരു കുളിർ നാദം പോലെയാണ് അവളുടെ കാതുകളിൽ വീണത്. അവൾ വേഗം എഴുന്നേറ്റു സുമയ്യയുടെ ക്ലാസ്സ്‌ ലക്ഷ്യമാക്കി നടന്നു

ആ സമയം അവളെ തിരക്കി സുമയ്യ അവളുടെ ക്ലാസ്സിലേക്ക് പോകാനിറങ്ങിയിരുന്നു ഷഹാന അവളെത്തിരക്കി വന്നിരുന്നു എന്ന് കേട്ടപ്പോൾ തന്നെ എന്തെങ്കിലും കാര്യമുണ്ടാവുമെന്നു അവൾക്കറിയാമായിരുന്നു വെറുതെ അവൾ ഇന്ന് വരെ തന്റെ ക്ലാസിലേക്ക് വന്നിട്ടില്ല

വരാന്തയിൽ നിന്ന് ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോൾ തന്നെ സുമയ്യ തന്നെ തിരക്കി വരുന്ന ഷഹാനയെ കണ്ടു അവൾ വേഗം ഷഹാനയുടെ  അടുത്തേക്ക് ചെന്നിട്ടു ചോദിച്ചു “എന്താടി വിശേഷം രാവിലെ തന്നെ എന്നെ തിരക്കി നീ വന്നിരുന്നൂന്ന് കേട്ടല്ലോ എന്താ സംഭവം”

“ഒന്നും പറയണ്ട മോളെ ഇന്ന് ഞാൻ പുതിയ ഒരു വട്ടനെ കണ്ടു”

“അതാണോ ഇത്ര വലിയ വിശേഷം”

“മം… “

“ഷഹാന നീ കളിക്കാതെ കാര്യം പറ”

“എടീ ഇന്ന് ഒരു തമിഴൻ എന്റെ മുന്നിൽ ബൈക്ക് നിർത്തി നീങ്ക റൊമ്പ അഴകാര്ക്ക് എനക്ക് പുടിക്കാതു എന്ന് പറഞ്ഞു”

“നീ കാര്യം മനസ്സിലാവുന്ന കോലത്തിൽ പറ എനിക്കൊന്നും മനസിലായില്ല” സുമയ്യ തന്റെ ഈർഷ്യ പ്രകടിപ്പിച്ചു അപ്പോൾ ഷഹാന രാവിലത്തെ സംഭവം വിശദമായി അവളെ പറഞ്ഞു കേൾപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *