“എന്താ പറഞ്ഞെ” അലിയുടെ നേർത്ത സ്വരം കേൾക്കാത്തത് കൊണ്ട് അവൾ ചോദ്യം ആവർത്തിച്ചു
“അത് താൻ നാൻ ശൊന്നെ, പിന്നാടിയെ പത്തപ്പോ മുന്നാടിയെ പാക്കണം പോലിരുക്ക് അത് താ പാത്തെ നീങ്ക റൊമ്പ അഴകാര്ക്ക് ആനാ എനക്ക് പുടിക്കാത് “അലി അല്പം ശബ്ദത്തിൽ പറഞ്ഞു അതിന്റെ തുടർച്ചയെന്നോണം അവൻ പറഞ്ഞു “കൊഞ്ചം തള്ളി നില്ലുങ്കോ നാനേ പോയടറെൻ” അലി തനിക്കറിയാവുന്ന തമിഴിൽ പറഞ്ഞു നിർത്തി
അവൾ അലിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി കൊണ്ട് ചോദിച്ചു “നിങ്ങൾ മലയാളി അല്ലെ”
“സോറി മാം ” അലി ബൈക്ക് തിരിച്ചു തന്റെ ഓഫീസിലേക്ക് പോയി ഓഫീസിൽ അലിക്ക് തിരക്ക് പിടിച്ച ദിവസമായിരുന്നു അത് വൈകുന്നേരം വരെ അവനു ഒരൊഴിവും കിട്ടിയില്ല
* * *
അലി ബൈക്ക് ഓടിച്ചു പോയ ശേഷവും ഷഹാന ഒരു നിമിഷം അവിടെ പകച്ചു നിന്നു എന്തൊക്കെയാണവൻ പറഞ്ഞത് എന്ന് ഒരു നിമിഷം അവൾ ചിന്തിച്ചു “നീങ്ക റൊമ്പ അഴകാര്ക് ആനാ എനക്ക് പുടിക്കത്” എന്ന വാക്കുകൾ അവളുടെ ചെവിക്കുള്ളിൽ വീണ്ടും വീണ്ടും മുഴങ്ങുന്നതു പോലെ അവൾക്കു തോന്നി
അവൾ കോളേജിൽലേക്ക് നടക്കാൻ തുടങ്ങി അവൾ അല്പം സ്പീഡിൽ തന്നെ കോളേജിലേക്ക് നടന്നു
പതിനഞ്ചു മിനുട്ട് കൊണ്ട് അവൾ കോളേജിൽ എത്തി ബാഗ് ക്ലാസ്സിൽ വെച്ച ശേഷം അവൾ കൂട്ടുകാരിയായ സുമയ്യയുടെ ക്ലാസിലേക്കു ഓടി
കിതപ്പോടെയാണ് ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിന് മുന്നിൽ ഷഹാന എത്തിയത്
ഷഹാനയുടെ മനസാക്ഷി സൂക്ഷിപ്പുകാരത്തിയാണ് സുമയ്യ. അവൾ ഹിസ്റ്ററി ഡിപ്പാർട്മെന്റിൽ ആണ് പഠിക്കുന്നത്. അവൾ അറിയാത്ത ഒരു രഹസ്യവും ഷഹനാക്കില്ല. തന്റെ ഇന്നത്തെ അനുഭവം അവളോട് പറയാൻ വേണ്ടിയാണ് ഷഹാന വേഗം വന്നത്.
“സുമയ്യ എവിടെ” സുമയ്യയുടെ കൂടെ പഠിക്കുന്ന ഒരു കുട്ടിയെ കണ്ടപ്പോൾ ഷഹാന ചോദിച്ചു ആ കുട്ടി ക്ലാസ്സിൽ നിന്ന് ഇറങ്ങി വരുകയായിരുന്നു