ഇര 2

Posted by

          ഇര 2

Era Part 2 bY Yas | Previous Parts

വായനക്കാർക്ക് നന്ദി ശലഭം തുടരുകയാണ് നിങ്ങളുടെ പ്രോത്സാഹനം പ്രതീക്ഷിച്ചു കൊണ്ട്

   

അലിയുടെ കാൽ പതിയെ  ബ്രെയ്ക്കിൽ അമർന്നു മനസ്സിന്റെ ഭയം കൂടുന്നു അലി കാൽ ബ്രെയ്ക്കിൽ നിന്ന് പിൻവലിച്ചു

ബൈക്ക്  അവളെയും കടന്നു കുറച്ചു കൂടെ മുമ്പോട്ടു പോയി  അലി ബൈക്ക് നിർത്തി  എന്തായാലും ഇന്ന് അവളുടെ മുഖം കാണണമെന്ന് അവനുറപ്പിച്ചു

അലി ബൈക്ക് തിരിച്ചു വന്ന വഴിയിലൂടെ പോവാൻ തുടങ്ങി  തല താഴ്ത്തി നടന്നു വരുന്ന അവളുടെ മുഖം അവനു കാണാൻ കഴിഞ്ഞില്ല  അവൻ അവളുടെ തൊട്ടുമുന്നിലായി ബൈക്ക് നിർത്തി

മുന്നിൽ ബൈക്ക് നിന്നതറിഞ്ഞു ഞെട്ടലോടെ ഷഹാന മുഖമുയർത്തി അവളുടെ പുരികം ചോദ്യഭാവത്തിൽ മുകളിലേക്കുയർന്നു

താൻ കാണാൻ വന്ന പെൺകുട്ടിയുടെ മുഖം കണ്ട അലി തിരിച്ചു വരാൻ തോന്നിയ നിമിഷത്തെ ശപിച്ചു കാരണം അവനിന്നുവരെ കണ്ടതിൽ വെച്ച് ഏറ്റവും ഭംഗിയുള്ള മുഖമായിരുന്നു അത്

അലിയുടെ തൊണ്ട വരണ്ടു ഇനി അവളോട്‌ എന്താണ് പറയേണ്ടത് എന്നാലോചിച്ചിട്ടു അവനൊരു ഉത്തരവും കിട്ടിയില്ല

“കണ്ണ് കണ്ടൂടെടോ തനിക്കു”എന്ന അവളുടെ ചീത്ത വിളിയിലൂടെയാണ് അവൻ സ്വബോധത്തിലേക്കു തിരിച്ചെത്തിയത്

“സോറി” യാഥാർഥ്യത്തിലേക്ക് മടങ്ങി വന്നു കൊണ്ടിരിക്കുന്ന അവന്റെ ചുണ്ടുകൾക്കിടയിലൂടെ അക്ഷരങ്ങൾ അരിച്ചിറങ്ങി പക്ഷെ  അത് വളരെ നേർത്ത ശബ്ദത്തിൽ ആയിരുന്നു അവൾക്കത് കേൾക്കാൻ കഴിഞ്ഞില്ല

“എന്ത്” അവൾ വീണ്ടും ചോദിച്ചു  അലി അവളുടെ മുഖത്തേക്ക് ഒരു വട്ടം കൂടി നോക്കി അവൾക്കൊരിക്കലും തന്നോട് ഇഷ്ടം തോന്നില്ല  എന്നവൻ മനസ്സിൽ ഉറപ്പിച്ചു അതുകൊണ്ട് ഇവളോട് തത്കാലം തമിഴിൽ പറയാനാണ് അലി തീരുമാനിച്ചത് അതാവുമ്പോൾ തനിക്കു കാര്യവും പറയാം കേൾക്കുന്ന ആളിന് പെട്ടന്ന് അത് മനസ്സിലാവില്ല എന്നും അലിക്ക് തോന്നി അവൻ മറുപടി പറയാൻ തുടങ്ങി “പിന്നാടിയെ പാത്തപ്പോ മുന്നാടിയെ പാക്കണം പോലിറുക്ക്”

Leave a Reply

Your email address will not be published. Required fields are marked *