“എന്നാ മക്കള് വീട്ടീ പൊയ്ക്കൊ” ഞങ്ങള്‍ ചെവി സ്വയം പിടിച്ചു നോക്കി വേദനയോടെ വീട്ടിലേക്ക് നടന്നു. അപ്പോള്‍ പട്ടി കൂട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്നു അന്ന് രാത്രി ചെവി വേദനിച്ചു കൊണ്ട് ഞങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. മുത്തച്ഛനോടും മുത്തശ്ശിയോടും ഒന്നും പറയാതെ എങ്ങിനെയോ നേരം വെളുപ്പിച്ചു. അന്ന് രാത്രി ഞങ്ങള്‍ ചേച്ചിയ്ക്ക് ഇട്ടൊര് കുസൃതി പണികൊടുക്കാൻ തീരുമാനിച്ചു. പിറ്റേന്ന് രാവിലെ നേരത്തെ എണീറ്റ് ടൗണിലെ സര്‍ക്കാര്‍ ആശുപത്രില്‍ പോയി മരുന്നു വാങ്ങിച്ചു. നേരെ ബീവറേജ് ലേക്ക് നടന്നു. അവിടെ വരി നിന്ന ഒരു ചേട്ടന്റെ കൈയില്‍ ഇരുനൂറ് രൂപ കൊടുത്ത് അതിനു കിട്ടുന്നത് വാങ്ങാന്‍ പറഞ്ഞു. കുറച്ച് നേരം കഴിഞ്ഞു ആ ചേട്ടന്‍ ഒരു കുപ്പി ഞങ്ങള്‍ക്ക് തന്നു നേരെ പോയി. കുപ്പി പെട്ടെന്ന് വാങ്ങി രാമു അരയില്‍ വെച്ച് ഞങ്ങള്‍ നേരെ വൈദ്യരുടെ കടയില്‍ പോയി കുറച്ച് നായ്കുരണ പൊടിയും വാങ്ങിച്ചു ബസ്റ്റാന്റിലേക് നടന്നു. വീട്ടിലെത്തി രണ്ടു ദിവസം മരുന്ന് മാറി മാറി ചെവിയില്‍ ഉറ്റിച്ചു ഞങ്ങള്‍ ചെവി വേദന സുഖ പെടുത്തി.മൂന്നാല് ദിവസം ഞങ്ങളെ കാണാത്തത് കൊണ്ട് വേലു ചേട്ടൻ രാവിലെ വീട്ടിലേക്ക് വന്നു.അയാൾ എന്താ കാര്യം എന്നു ചോദിച്ചു. ഞാന്‍ പറയാന്‍ ഒരുങ്ങിയതും രാമു എന്നെ തടഞ്ഞ്.
” ഒന്നൂല്ല ചേട്ടാ ഞങ്ങളൊരു സുഹൃത്തിന്റെ വീട്ടില്‍ പോയതായിരുന്നു” രാമു കളളം പറഞ്ഞു.
” എന്നാ ഞാനറെങ്ങുവാ മക്കള് നാളെ പോര് സ്ഥിരമായി വന്നാലെ തുഴച്ചിൽ പഠിക്കൂ. അല്ലെങ്കില് ഇപ്പോ പഠിച്ചതും മറക്കും”
ഞങ്ങള്‍ തലയാട്ടി.
“ആ പിന്നെയ് ഗിരിജ അന്വേഷിച്ചിരുന്നു നിങ്ങളെ ഒന്നവിടെ വരെ വരാന്‍ പറഞ്ഞു. “ഞാനിറങ്ങുവാ” ചേട്ടന്‍ പോയി. അത് കേട്ടതും ഞങ്ങള്‍ക്ക് ദേഷ്യം കൂടി വന്നു. അങ്ങനെ അന്ന് വൈകുന്നേരം ഒരു ആറ് മണിക്ക് നായ്കുരണപൊടിയും ബ്രാണ്ടി കുപ്പിയും പോക്കറ്റിലിട്ട് ഞങ്ങള്‍ നേരെ കടവത്തേക്ക് നടന്നു കടവിൽ എത്തി. ഇരുട്ടാവാൻ വേണ്ടി വേലു ചേട്ടൻ കാണാതെ കാത്തിരുന്നു. സൂര്യന്‍ പതുക്കെ താഴ്ന്നു. നേരം ഇരുട്ടാൻ തുടങ്ങി. ഞങ്ങള്‍ നേരെ വളളപുരയിലേക്ക് ചെന്ന് വേലു ചേട്ടനോട് പറഞ്ഞു
” ചേട്ടാ ഞങ്ങക്ക് ഇന്നെലെയൊരു സുഹൃത്ത് ഒരു സാധനം തന്നു.അത് ഞങ്ങള്‍ക്ക് പറ്റില്ല ചേട്ടന് വേണോ” “എന്തൊന്നാ മക്കളെ വല്ല വെഷമാണോ” ചേട്ടന്‍ ചോദിച്ചു. ” “ആ ചെറിയ വെഷം തന്നെയാ” ഇതാണ് സാധനം എന്നും പറഞ്ഞ് രാമു അരയില്‍ നിന്നും ബ്രാണ്ടി കുപ്പിയെടുത്ത് വേലു ചേട്ടന് നേരെ നീട്ടി.
“എടാ….ആർത്തിയോടെ ചേട്ടൻ കുപ്പി വാങ്ങി കടിച്ചു പൊട്ടിച്ച് വായിലേക്ക് ഒഴിച്ചു കുടിച്ചു. അത് കണ്ട് ഞങ്ങൾ അറപ്പോടെ തല തിരിച്ചു. “ഹൊ ഇയാളെ സമതിക്കണം. ചേട്ടാ അത് വിദേശിയാ വെളളം ചേർക്കണം”