മൂന്ന് സൈഡിൽ നിന്നും ചെറിയ തോടുകൾ വന്ന് ഒന്നിക്കുന്ന ഒരു കുളത്തിന്റെ വലിപ്പമുള്ള തോണി കൂട് ഉണ്ട് അതിലേക്ക് ഇടാൻ നേരം മുരുകൻ പറഞ്ഞു …
“ഇക്കാ ഇടണ്ട ഇട്ടാൽ കല്ല് തെറിച്ചു പോകും ഞാൻ ഇറങ്ങി താഴ്ത്താം….”
“ഡാ ഒരാൾക്ക് പൊക്കത്തിൽ ചെളിയാണ് ഇതിൽ ചത്ത് പോകും…”
“ഇല്ല ഇക്കാ ഞാൻ ഇറങ്ങാം…”
എന്ന് പറഞ്ഞു കൊണ്ട് മുരുകൻ വെള്ളത്തിലേക്ക് ഇറങ്ങി … കഴുത്തൊപ്പം വെള്ളത്തിൽ ഇറങ്ങി നിന്ന് മുരുകൻ സുരന്റെ ബോഡി വെള്ളത്തിലൂടെ വലിച്ചിഴച്ച് നടുവിലേക്ക് കൊണ്ട് പോയി…
“മുരുകാ അങ്ങോട്ട് പോകല്ലേ അത് അപകടമാ…”
മുരുകൻ അവനെയും കൊണ്ട് വെള്ളത്തിനടിയിലേക്ക് താഴ്ന്നു പോയി … ഒരു മിനുട്ടോളം കഴിഞ്ഞാണ് മുരുകൻ പൊന്തി വന്നത് … കരക്ക് കയറി നിറഞ് കവിയുന്ന പാടത്തെ വെള്ളത്തിൽ അയാൾ മലർന്നു കിടന്നു….
“ഇക്കാ അവൻ ഇനി പൊന്തില്ല ചെളിയിൽ ആണ് പൂഴ്ത്തിയത് ….”
“ഉം… പൊന്തരുത്…. “
കാറിന്റെ ഉള്ളെല്ലാം കഴുകി സുരന്റെ ഡ്രസ്സ് പെട്രോൾ ഒഴിച്ചു കത്തിച്ച് വീട്ടിൽ എത്തുമ്പോ മൂന്ന് മണി ആയിരുന്നു….
രാവിലെ പത്ത് മണിക്ക് ഉമ്മ മുറിയിലേക്ക് വന്നപ്പോഴാണ് സിനു എണീറ്റത്… പൂർണ്ണ നഗ്നയായി കിടക്കുന്ന തന്റെ ശരീരം പുതപ്പ് കൊണ്ട് മൂടി അവൾ ഉമ്മയെ നോക്കി പുഞ്ചിരിച്ചു….
“മോളെ വേദന കുറവുണ്ടോ…??
“ആ കുറവുണ്ട്…”
“ഹോസ്പിറ്റലിൽ പോകണോ….??
“വേണ്ടാ ഇപ്പൊ കുഴപ്പല്ല….”
“നിന്നെ പിച്ചി ചീന്തിയ നായ്ക്കളിൽ ഒരാൾ ഇന്നില്ല…”