പുലയന്നാർ കോതറാണി 1

Posted by

ഇരുവരുടെയും ഭർത്താക്കൻമാർ കോലത്തുനാട്ടിലെ രണ്ടു രാജ്യങ്ങളുടെ അധിപരായ നാടുവാഴികളാണ്. കോലത്തുനാ്ട്ടിൽ ഒരുമാസത്തേക്കു സന്ദർശിക്കുന്നതൊഴിച്ചാൽ ഇരുവരും ഇവിടെത്തന്നെ. അച്ഛനായ പരമഭട്ടാരകപ്രഭു കൊട്ടൂർക്കാടുകളുടെ ക്രമസമാധാനപാലനം തമ്പുരാട്ടിമാരെ ഏൽപ്പിച്ചിരിക്കുകയാണ്. ഇവരുടെ തിണ്ണമിടുക്കുകൊണ്ടാണു കുപ്രസിദ്ധമായ കൊട്ടൂർക്കാട് ഇന്നു ശാന്തവും സമാധാനപരവുമായ സ്ഥലമായിരിക്കുന്നത്. കോലത്തുനാ്ട്ടിൽ പോകുന്ന സമയത്ത് ്അവിടുത്തെ രാജ്യതന്ത്രം ആവിഷ്‌കരിക്കുന്നവരും ഇവർ തന്നെ.മാദകത്വവും ബുദ്ധിശക്തിയും കഴിവും ഒത്തിണങ്ങിയ മഹാറാണിമാർ.


പ്രഭു തിരുവിതാംകൂറിലേക്കു പോയിരിക്കുകയാണ്. രണ്ടുദിവസം കഴിഞ്ഞതിനു ശേഷം മാത്രമേ മടങ്ങിവരൂ.അഞ്ചു ദേശങ്ങളുടെ അതിർത്തി പങ്കിടുന്ന കൊട്ടൂർ കാടിന്‌റെ അധിപനാണ് പരമഭട്ടാരക പ്രഭു, ഇടയ്ക്കിടയ്ക്കു തിരുവിതാംകൂറിൽ പോകണം.
തമ്പുരാട്ടിമാർ യു്ദ്ധറാണിമാർ കൂടിയാണെന്ന കാര്യം എവിടെയോ വായിച്ചതു വന്നയൂർക്കുളം ഓർത്തപ്. ഇവരുടെ ചെറുപ്പകാലത്ത് അഞ്ഞൂറോളം വരുന്ന മറവപ്പട കാട്ടിൽ താവളമടിച്ചു. തമിഴ്‌ദേശത്തുനിന്നുള്ള ഈ പടയുടെ പ്രധാനവിനോദം കാട്ടിലെ നല്ല തടികൾ മുറിച്ചുകടത്തുക, കൊള്ള നടത്തുക തുടങ്ങിയവയാണ്. ഇവരുടെ കാര്യം ഒതുക്കാൻ പണ്ഡാരക പ്രഭു പുത്രിമാരോട് നിർദേശിച്ചു. രണ്ടു കുതിരപ്പുറത്തു വാളുകളുമായി തമ്പുരാട്ടിമാർ മറവത്താവളത്തിലെത്തി. നല്ലൊരു ശതമാനം മറവപ്പടയാളികളും അവരുടെ വാളിന് ഇരയായി. ശേഷിക്കുന്നവർ ഓടി രക്ഷപ്പെട്ടു. മറവത്താവളത്തിൽ ഒളിപ്പിച്ചിരുന്ന വലിയ നിധിയും ഇവർ സ്വന്തമാക്കി തിരിച്ചുവന്നു.വന്നയൂർക്കുളത്തിന്‌റെ ഉള്ളിൽ ബഹുമാനം സ്ഫുരിച്ചു. മറവരിൽ നിന്നു നാടിനെ രക്ഷിച്ച മഹതികളാണെന്നു അയാൾ നന്ദിപൂർവം സ്മരിച്ചു.

തമ്പുരാട്ടിമാരും ബ്രാഹ്മണരും സംസാരിച്ചിരുന്ന സമയത്തു പുറത്തു കുതിരക്കുളമ്പടി ഉയർന്നു. അടക്കിപ്പിടിച്ച സംസാരത്തോടെ രണ്ടു കുമാരൻമാർ മുറിയിലേക്കെത്തി.യുവാക്കളായ ഇരുവർക്കും താടിയും മീശയുമൊക്കെ വളർന്നു തുടങ്ങിയിരുന്നു. ബലിഷ്ടമായ ശരീരവുംു. രതിയുടെ മകനായ സോമദത്തനും വിജയയുടെ മകനായ ചന്ദ്രദത്തനുമായിരുന്നു അവർ.
‘നിൽക്കിൻ അവിടെ’ വിജയ എഴുന്നേറ്റു ‘എവിടെയായിരുന്നു ഇരുവരും?’ പേടിച്ചു നിൽക്കുന്ന കുമാരൻമാരോട് അവർ കയർത്തു.
‘കൂട്ടുകാരനായ സാമുവിന്‌റെ ഗൃഹം വരെപ്പോയി അമ്മേ’ ചന്ദ്രദത്തൻ മറുപടി പറഞ്ഞു.
‘ സന്ധ്യയ്ക്കു മുൻപ് തറവാട്ടി്ൽ എത്തണമെന്നു നിർദേശിച്ചിരുന്നു, തമ്പുരാട്ടിമാരുടെ കൽപനകൾ തറവാട്ടിലുള്ളവർ തന്നെ തെറ്റിച്ചു തുടങ്ങി. ഇരുവർക്കുമുള്ള ശിക്ഷ നാളെ നൽകുന്നുണ്ട്. ഉം, പോയി വാതിലടച്ചു കിടന്നുകൊള്ളിൻ’ രതി എഴുന്നേറ്റു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *