ഞാനിപ്പോള് തന്നെ പോകാം..പക്ഷെ റിസ്ക് എടുക്കുന്തോറും എന്റെ പേമെന്റും കൂടും” അവള് മനോഹരമായി പുഞ്ചിരിച്ചു.. ദേവരാജനും ചിരിച്ചുകൊണ്ട് പറഞ്ഞു ”പൊന്നിനും പണത്തിനും മോഹമില്ലാത്ത പെണ്മണികളുണ്ടോ..ഹ ഹ..പേടിക്കണ്ടാ നിന്നെ മിഥുനിന് വല്യ ഇഷ്ട്ടമാണ്” ”മോഹമല്ല സര് വാശിയാണ്..ഇവിടെ പണമാണ് സാറേ ഒരുവന്റെ ജയവും തോല്വിയും നിര്ണ്ണയിക്കുന്നത്..എനിക്ക് ചിലിടത്തു ജയിക്കാനുണ്ട്” കയ്യിലെ ഗ്ലാസ് ടേബിളില് വച്ചുകൊണ്ട് അവള് വീണ്ടും പറഞ്ഞു ”എന്നെ അവനുമുന്നേ അവന്റെ വീട്ടിലൊന്നു എത്തിക്കണല്ലോ സാറേ..” ”ഉം..മിഥുന്റെ കാര് പിന്നാലെ കിടപ്പുണ്ട് എന്റെ ആള് നിന്നെ അവിടെ എത്തിക്കും” അവള് പുറത്തിറങ്ങാന് തയ്യാറായി രണ്ടടി നടന്നു ഒന്നു നിന്ന് തിരഞ്ഞുകൊണ്ട് വീണ്ടും ചോദിച്ചു..”സിനിയുടെ തായ് വേരൊന്നും അവന് തേടിപോയിട്ടില്ലാ എന്ന് ഉറപ്പല്ലേ ? രക്തബന്ധകഥയൊന്നും അവനു അറിയില്ലാലോ ലെ?” ”ഇതുവരെയില്ലാ നീ ധൈര്യമായി പോയി വാ..നേരം വെളുക്കാന് കാക്കണ്ടാ..ആ ഫയല് കിട്ടിയാല് ഉടനെയിങ്ങു പോര് ” അവള് ചിരിച്ചുകൊണ്ട് പുറത്തിറങ്ങി..അപ്പോഴേക്കും കാര് സ്റ്റാര്ട്ട് ചെയ്ത് ദേവരാജന്റെ ആള് മുന്നിലേക്ക് വന്നു…അവള് അതില് കയറി.. കാര് ഗെയിറ്റ് കടന്നു റോഡിലേക്ക് ഇറങ്ങുമ്പോള് പുറകില് ദേവരാജന് കാറിന്റെ പിന്നാലെ ഉള്ള st K co എന്ന വെളുത്ത അക്ഷരങ്ങളെ നോക്കി നിന്നു
റീഗലിന്റെ ചാരക്കണ്ണുകള് വിറങ്ങലിച്ചുനില
്ക്കുന്നത് നോക്കി നില്ക്കുകയാണ് സിദ്ധാര്ത്ഥന്….പിന്നെ മെല്ലെ കൈകൊണ്ട് അവളുടെ മിഴികളെപൂട്ടി..അവന്റെ കണ്ണുകളില് നിന്നും രണ്ടുതുള്ളികള് നിലത്തേക്ക് വീണുചിതറി..”എല്ലാം അറിഞ്ഞുകൊണ്ട് റീഗല്…നീ..” അവന് വാക്കുകള് മുഴുമിച്ചില്ലാ കണ്ണുകള് തുടച്ചുകൊണ്ട് കഥകള്‍.കോം അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്കു നടന്നു..കാറില് കയറി തന്റെ മൊബൈല് എടുത്തു ചാവേര് പേജ് ഓപ്പണ് ചെയ്തു…അതിലേക്കു ഈ വരികള് എഴുതി ചേര്ത്തുപോസ്റ്റ് ചെയ്തു… ”നാടിനെ നടുക്കിയ മൂന്ന്കൊലപാതകങ്ങള് ചെയ്തവനെ കണ്ടെത്താന് പോലീസുകാര്ക്കെതിരെ ട്രോള് നടത്തുന്നവരും ഇതില് പ്രതിഷേധിച്ചു പോസ്റ്റ് ഇടുന്നവരും ഒന്നോര്ക്കുക…നമ്മള്ക്കിടയില് സിനിയെന്നൊരു പെണ്കുട്ടിയുണ്
ടായിരുന്നു..കുറച്ചു മാസങ്ങള് കടന്നുപോയതുകൊണ്ട് ആ പേര് നിങ്ങള് മറന്നു തുടങ്ങിയോ?!..അവളെ നിഷ്ക്കരുണം പീഡിപ്പിച്ചു കൊലചെയ്തവര്ക്ക് എന്ത് ശിക്ഷയാണ് നിങ്ങള് നല്കുക?!…പത്
തനാപുരത്തിന്നു നമ്മുടെ വീടുകളിലേക്കുള്ള ദൂരം വളരെ കുറവാണെന്ന് പറഞ്ഞു പോസ്റ്റ് ഇട്ടു ലൈക് വാങ്ങുന്നതില് ഒടുങ്ങിപോകുന്നു നിങ്ങളുടെ പ്രതിഷേധം..നിങ്ങളുടെ കുടുംബത്തിനു നേരെയും ഒരു കഴുകന് കണ്ണുകള് ഉണ്ടാകാം..സിനിക്ക് സംഭവിച്ചത് നിങ്ങളുടെ വീട്ടില് നാളെ നടന്നുകൂടായ്കയില്ല….ചാരിറ്റി