രക്തംപോലെ അവളുടെ ചുണ്ടുകളിലൂടെ ഒലിച്ചിറങ്ങി .. അവള് സോഫയിലേക്ക് എടുത്തെറിഞ്ഞ ചാക്കുക്കെട്ടുപോലെ വീണു… ”എന്താ മയക്കം വരുന്നുണ്ടോ ?!! .. നിന്റെ ചുണ്ടുകളിലെ ആരെയും മയക്കുന്ന ആ വൃത്തികെട്ടപുഞ്ചിരി എവിടെ ?!! ഏഹ് ?!! അവന് ഒന്നുകൂടെ അവളുടെ മുഖത്തോടുമുഖംചേ
ര്ക്കുംപോലെ ചേര്ന്നുനിന്ന് കണ്ണുകളിലേക്കു തന്റെ കണ്ണുകളിലെ തീക്ഷണതയെപായിച്ചു..എന്നിട്ട് പറഞ്ഞു ”നീയിപ്പോള് കുടിച്ചത് വൈനല്ല റീഗല് …ശരീരത്തിൽ അതിവേഗം വ്യാപിച്ച് പ്രാണനേയും ദേഹത്തേയും വേർപെടുത്തുന്നത
െന്താണോ അതാണ് ഞാന് നിനക്ക് തന്നത് ” അവന് പ്രതികാരസംത്രിപ്തിയാല് പൊട്ടിച്ചിരിച്ചു ….. ”പേടിക്കണ്ടാ പൂച്ചിക്കാകലര്ന്നിട്ടുണ്ട് അതിന്റെ വീര്യംകുറയാന് അത്ര പെട്ടന്നൊന്നും നീ ചാവില്ലാ..നിന്നെ വേദനിപ്പിക്കാന്‍ എനിക്ക് കഴിയില്ല റീഗല് അത്രയും നിന്നെ ഞാന് സ്നേഹിച്ചുപോയി” ..കണ്ണുകള് നിറച്ചുകൊണ്ടുള്ള …ദ്വിസ്വഭാവിയായുള്ള അവന്റെ പെരുമാറ്റം ഒരു ഭ്രാന്തനുതുല്യമായി തോന്നിച്ചു
റീഗല് അനങ്ങാന്പോലും കഴിയാതെ പാദത്തില്നിന്നും ഇരച്ചുകയറിവരുന്ന കുളിര്വലയം ഓരോ നാഡിയെയും മരവിപ്പിച്ചുകൊണ്ടുവരുന്നത് മനസ്സിലാക്കി നിശ്ചലാവസ്ഥയുള്ക്കൊണ്ട പാവയെപ്പോലെ അവന്റെ കണ്ണുകളിലേക്കു നോക്കികിടക്കുകയാണ് അവളുടെ ചുവന്നുവീര്ത്തനരമ്പുകള്ക്ക്മീതെ നില്ക്കുന്ന കണ്ണുനീര്തുള്ളികള് രക്തംപോലെ തോന്നിച്ചു ….ചേതനയറ്റ അവളുടെ കണ്ണുകളിലെ ചുവപ്പിലേക്ക് സൂക്ഷിച്ചു നോക്കിയപ്പോൾ അവസാന ശ്വാസം കിട്ടാതെ തന്റെ കൈകളിലമര്ന്നു വെള്ളത്തിനടിയിൽ പിടയുമ്പോൾ ഏ.സി.പി ദേവരാജൻ നടത്തിയ വെളിപെടുത്തലുകൾ ഒരു വെള്ളിത്തിരയിൽ കാണുന്നത്പോലെ അയാളുടെ തലച്ചോറിലേക്ക് കടന്നു വന്നു….. **************************************** “ഞാനെന്ന പോട്ടെ. സമയം പത്തായി” വാച്ചിൽ നോക്കിക്കൊണ്ട് സിദ്ധാര്ത്ഥന് എഴുന്നേറ്റു. “യാ, ഓക്കേ. സൂക്ഷിച്ചു ഡ്രൈവ് ചെയ്യണം. നല്ല മഴയുണ്ട്. ഞാൻ ആക്കണോ വീട്ടിൽ?” “നോ, അയാം ഫൈൻ” “താൻ ഫിറ്റല്ലല്ലോ, അല്ലെ?” “ഹേയ് അല്ല” ഞാൻ ചിരിച്ചു. “അപ്പൊ ശരി. ടേക്ക് ഇറ്റ് ഈസി മാൻ” സിദ്ധാര്ത്ഥന് മുറ്റത്തേക്കിറങ്ങി. “താങ്ക്സ് ഫോർ ദ് ഡ്രിങ്ക്” “മൈ പ്ലഷർ” വാതിലടഞ്ഞു… ദേവരാജന് തിരിഞ്ഞു നടന്നു…കയ്യിലെ ഗ്ലാസ്സിലേക്ക് വീണ്ടും മദ്യം പകര്ന്നുകൊണ്ട് വിളിച്ചുപറഞ്ഞു .. ”റീഗല് ഇനി നിനക്ക് കടന്നു വരാം” സസ്പ്പെന്സ് ത്രില്ലറിലെ നായികയെപ്പോലെ റീഗല് രംഗത്തേക്ക് കടന്നുവന്നു… വേറൊരു ഗ്ലാസില് ഒഴിച്ച് തന്റെ നേരേ നീട്ടിപ്പിടിച്ച മദ്യം കയ്യിലേക്ക് വാങ്ങിക്കൊണ്ട് റീഗല് ചോദിച്ചു.. ”എന്താ എന്റെ പഴയ കൂട്ടുകാരന്റെ നിലപാടുകള്?..ജ
ോലി പോയതില് നിരാശയാണോ?” അയാള് ഒരു സിപ്പെടുത്ത് മേല്ചുണ്ടുകൊണ്ട് കീഴ്ചുണ്ടുതുടച്
ചുകൊണ്ട് പറഞ്ഞു…”ഹേയ്..അല്ലാ.. ജോലി അവനൊരു പ്രശ്നമേയല്ല..ഇതല്ലെങ്കില് വേറൊരുപത്രത്തില് നാളെ ആ തെളിവുകളുമായി അവന് വരും..നാളെ നീയാണ് അവനുപകരം വരുന്നത് എന്ന് അവന് അറിയുന്നതിന് മുന്പ് അവന്റെ മുന്നില് നീ ചെന്ന് പെട്ടാല് ഒരുപക്ഷെ ആ തെളിവുകള് നമ്മുടെ കയ്യില് വരാന് ചാന്സ് ഉണ്ട്” ”അത് ഞാനേറ്റു സര്..