വിട്ടുകളയെടോ മത്സരബുദ്ധിയുള്ള മാധ്യമരംഗത്ത് തെളിവുകള്ക്കുവേണ്ടി ഏതറ്റം വരെയും പോകുന്നത് നമ്മുടെ ശീലമല്ലേ…അതൊക്കെ ഇപ്പോഴെനിക്ക് വളരെ പ്രധാനപ്പെട്ട തെളുവുകള് ആണെങ്കിലും നീ നിന്റെ ജോലിയില് കുറച്ചു കൂടുതല് ആത്മാര്ഥതകാണിച്ചു എന്നെ ഞാന് കരുതിയിട്ടുള്ളൂ..”
റീഗല് പെട്ടന്ന് സ്വബോധം വീണ്ടെടുത്തുകൊണ്ട് ചിരിക്കാന് ശ്രമിച്ചു.. അവള് തിരിഞ്ഞു വന്നു സിദ്ധാര്ത്ഥനെ ഇരിക്കാന് പറഞ്ഞുകൊണ്ട് ഒരുകയ്യില് tv റിമോര്ട്ട് എടുത്തു ന്യൂസ്ചാനലിന്റെ വോളിയം കുറവാക്കി..മറുകൈകൊണ്ട് മൊബൈല് എടുത്തു സിദ്ധാര്ത്ഥനെ കാണാതെ ആർക്കോ മെസേജയച്ച്.. സിദ്ധാര്ത്ഥനരുകില് വന്നിരുന്നു..
”ആ ഡയറി വേണേല് സിദ്ധൂനു കൊണ്ടുപോകാം എനിക്കതുകൊണ്ട് ഇനി ആവശ്യം ഉണ്ടെന്നു തോന്നുന്നില്ലാ”
”അതിലുള്ളതെല്ലാം സത്യങ്ങള് ആണ് റീഗല്….അതില്‍ എഴുതാന് വിട്ടുപോയ ഒരു സത്യംകൂടെയുണ്ട് സിനി എന്റെ അച്ഛന്റെ ചോരയാണ്” അവളുടെ കണ്ണുകളിലേക്കുറ്റുനോക്കിക്കൊണ്ടാണ് അവന് അത് പറഞ്ഞത്…അവളുടെ കണ്ണുകളിലും മുഖത്തും മിന്നിമറഞ്ഞ ഭാവങ്ങള്ക്ക് ശേഷം അവള് വിക്കി വിക്കി പറഞ്ഞു .. ”സിദ്ധൂ..നീ..നീയെന്തോക്കെയാ പറയുന്നേ ?”
”അതെ റീഗല് സത്യമാണ്..അവളുടെ മരണത്തിനു കാരണക്കാരെയെല്ലാം എനിക്ക് എന്റ നിയമത്തിന്റെ വലയില് കൊണ്ടുവരണം നീ കൂടെ ഉണ്ടാവില്ലേ റീഗല് ?” ”തീര്ച്ചയായും സിദ്ധൂ..ഞാന് നിന്റെ കൂടെ എപ്പോഴും ഉണ്ടാകും” അവള് വശ്യമായി ഒന്ന് ചിരിച്ചു..
നിന്നെയെനിക്ക് വേദനിപ്പിക്കാന്‍ കഴിയില്ല..അത്രത്തോളം ഈ നെഞ്ചില് പതിഞ്ഞിരുന്നു നീ.. അതുകൊണ്ടാണ് നീയാ ഡയറികൊണ്ടുപോയപ്
പോഴും നിന്നെ അന്വേഷിച്ചു പിന്നാലെ തിരഞ്ഞു വരാതിരുന്നതു.. നീ ജയിക്കുന്നെങ്കി
ല് എനിക്കും അത് സന്തോഷമായിരുന്നു.” റീഗല് സിദ്ധാര്ത്ഥന്റെ മുഖത്തേക്ക് ഉറ്റുനോക്കി കണ്ണുകളില് പ്രണയം നിറച്ചു ചുണ്ടുകളില് മനോഹരമായ പുഞ്ചിരിയും… സിദ്ധാര്ത്ഥന് പെട്ടന്ന് കണ്ണുകള് പിന്വലിച്ചുകൊണ്ട് ചിരിച്ചു ”കുടിക്കാനായി എന്തെങ്കിലും ഇരിപ്പുണ്ടോ ഇവിടെ ?.. താനും കമ്പനിതരുമെങ്കില് മാത്രം മതി ഈയൊരു രാത്രി മറക്കാതിരിക്കാനായ്” ”ഷുവര്..വൈന് എടുക്കാം..” റീഗല് എഴുനേറ്റുപോയി ഒരു വൈന് ബോട്ടിലും രണ്ടു ഗ്ലാസ്സുമായി തിരിച്ചുവന്നു.. മനോഹരമായ ആകൃതിയിലുള്ള ഗ്ലാസ്സുകളിലേക്ക് വൈന്പകര്ന്നു റീഗല് … ”ഐസ്ക്യൂബ് ഇരിപ്പുണ്ടോ റീഗല്?” സിദ്ധാര്ത്ഥന് അവളുടെ മുഖത്ത്നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു ”വൈനില് ഐസ്ക്യൂബോ?.. ഹ ഹ ” അവള് കളിയാക്കുംപോലെ ചിരിച്ചു ”ഓരോ പുതിയ ശീലങ്ങള് പഠിച്ചുവച്ചിട്ടുണ്ട് റീഗല്..നീ എടുത്തിട്ട്വാ ഞാന് കാണിച്ചു തരാം” റീഗല് എഴുനേറ്റുപോയി ഒരു ബോക്സില് ഐസ്ക്യൂബുമായി തിരിച്ചുവന്നു..സിദ്ധാര്ത്ഥന് കൈകൊണ്ടുതന്നെ ഐസ്ക്യൂബുകള്