അവര് റീഗലിനെ തെറ്റിദ്ധരിപ്പിച്ച് തനിക്കെതിരെ തിരിച്ചുവിട്ടതാകാമെന്നും സിദ്ധാര്ഥന് ഊഹിച്ചു…. ഹൈവേയില് ഇടതുവശത്തേക്കുള്ള ചെറിയ ട്ടാറിട്ടറോഡിലേ
ക്ക് ആ വണ്ടി തിരിഞ്ഞു ഒരു നിശ്ചിതകലത്തില്‍ സിദ്ധാര്ത്ഥനും…കുറച്ചുദൂരം കഴിഞ്ഞു ഇരുവശങ്ങളും റബ്ബര്മരങ്ങളുള്ള മണ്ണിട്ടറോഡിലേക്ക് ആ വണ്ടിതിരിയുമ്പോ
ള് സിദ്ധാര്ഥന്റെ ഫോണ് റിംഗ് ചെയ്തു..അതില് ദേവരാജന്റെ മുഖം തെളിഞ്ഞുകണ്ടപ്പോള് സിദ്ധാര്ഥന്റെ കണ്ണുകളില് കനലെരിഞ്ഞു…വണ്ടി നിര്ത്തി ഫോണ് അറ്റന്റ് ചെയ്തു ചെവിയില് വച്ചു..അങ്ങോടു എന്തെങ്കിലും പറയുംമുന്നേ ഇങ്ങോട് സംസാരിക്കാന് തുടങ്ങി.. ”സിദ്ധാര്ഥ്..നിന്റെ കണ്ണില് എനിക്കിപ്പോള് വില്ലന് വേഷമാണെന്നറിയാം ആ വേഷത്തില്നിന്ന് കൊണ്ടുതന്നെ സംസാരിക്കുയാണ് ഷാരോണും,മിഥുനും.എന്റെ കൂടെയുണ്ട് ഒരു വിലപേശലില്ലാതെ അവര്ക്ക് നിന്നോട് സംസാരിക്കാനുണ്ട് നിന്നെ എവിടെകിട്ടും ?..
”ദേവരാജൻ..സാ..റേ…നിങ്ങള് എന്നെതിരഞ്ഞു ബുദ്ധിമുട്ടണ്ടാ..ഞാൻ അവിടേക്ക് തന്നെയാണ് വരുന്നത്” വളരെ കനപ്പിച്ച ശബ്ധത്തില് അങ്ങനെ പറഞ്ഞുകൊണ്ട് സിദ്ധൂ ഫോണ് കട്ട്ചെയ്തു..എ
ല്ലാ ഞായറാഴ്ചയും ഉച്ചനേരങ്ങളില് ദേവരാജന് അയാളുടെ ഗസ്റ്റ്ഹൌസില് ആണ് ഉണ്ടാവുക എന്ന് സിദ്ധാര്ത്ഥന് അറിയാം.. റീഗല് കയറിപ്പോയ നീണ്ട്കിടക്കുന്ന മണ്ണിട്ടറോഡിനറ്റത്തെ വലിയവീട്ടിലേക്ക് തുറന്നുകിടന്നിരുന്ന ഗെയിറ്റ്കടന്നു ആ വണ്ടിപോകുന്നത് കണ്ടുകൊണ്ട് സിദ്ധാര്ഥന് വണ്ടിതിരിച്ചു,, ….
********************************************
********************
കൂരിരുട്ടിനെയും മഴയെയും ഭേതിച്ചുകൊണ്ട് വളരെ വേഗത്തില് റോഡില്നിന്നും തിരിഞ്ഞു ആ വലിയ വീട്ടിലേക്കു കയറിക്കൊണ്ട് സിദ്ധാര്ത്ഥന്റെ വണ്ടി നിന്നു…കാറില്
നിന്നുമിറങ്ങി ആകെ നനഞ്ഞു കുതിര്ന്ന വേഷത്തില് ചെറുതായി വേച്ചു വേച്ചു നടന്നു ചാവി കയ്യിലെടുത്തു വാതില് തുറന്നു അകത്തു കയറി…പിന്നെ ബാത്രൂമില് കയറി നനഞ്ഞ വസ്തങ്ങള് അഴിച്ചിട്ടു ഷവറിനു ചുവട്ടില് കണ്ണടച്ച് കുറെനേരം നിന്നു…പിന്നീട് തലതുവട്ടി പുറത്തുവന്നു പുതിയ വസ്ത്രങ്ങള് ധരിച്ചു കാറിന്റെ കീയെടുത്ത് പുറത്തിറങ്ങി…
******************************************
ഇരുട്ടില് തിളങ്ങുന്ന പെയിന്റിങ്ങുകളെ പിന്നിലാക്കി അതിവേഗം ആ കാര് മുന്നോട്ടു കുതിച്ചുകൊണ്ടിരുന്നു…അവസാനം ആ മണ്ണിട്ടറോഡുകടന്ന് വലിയവീടിന്റെ മുറ്റത്ത് ടയര് ഉരഞ്ഞുകൊണ്ട് വണ്ടിനിന്നു..
മൂനാല് പ്രവശ്യം കോളിങ്ങ്ബെൽ അമര്ത്തിയ ശേഷം വാതില് തുറക്കപ്പെട്ടു…വാതില് തുറന്നതും ഒരു ചെറുപുഞ്ചിരിയോടെ മുന്നില് നിക്കുന്ന സിദ്ധാര്ത്ഥനെകണ്ടതും അടിവയറ്റില് വെട്ടിയ ഇടിയുടെ മിന്നല് റീഗലിന്റെ മുഖത്ത് വിളറി വെളുത്തുനിന്നു…. സിദ്ധാര്ത്ഥന് അധികാരപൂര്വ്വം അകത്തോട്ടുകയറി.. സ്തംഭിതയായി നില്ക്കുന്ന റീഗലിനെ നോക്കി സിദ്ധാര്ഥ് പറഞ്ഞു ”താനെന്താടോ ഇങ്ങനെ നില്ക്കുന്നെ?..പറയാതെ കടന്നുവന്നതില് എന്നോട് ദേഷ്യം ആണോ?!! അതോ ഒരു രാത്രിയില് വന്നെന്റെ കയ്യീന്ന് ഡയറിയും തട്ടിപ്പറിച്ചുപോയതിന്റെ കുറ്റബോധമോ?!