നോട്ടത്തില് പ്രേതാലയംപോലെയുള്ള വീടായിരിക്കുന്നു അത്…ആകാംക്ഷയോ ഭീതിയോ നിറഞ്ഞു നില്ക്കുന്നു സിദ്ധാര്ത്ഥന്
റെ മുഖത്ത്..ചുറ്റും നോക്കികൊണ്ട് ഉമ്മറപ്പടികള് കയറി അകത്തുകടന്നു… പല്ലിയുടെ ചിലച്ചിലും വവ്വാലിന്റെ ചിറകടി ശബ്ദവും ദൂരെനിന്നും അടുത്തേക്ക് വരുന്നത്പോലെ തോന്നി….സിനിയുടെ തേങ്ങല് എവിടെയൊക്കെയോ മുഴങ്ങുന്നുണ്ടോ
?!!…സിദ്ധാര്ഥന് ഓരോകാലടിയും മടിച്ചുമടിച്ചുമുന്നോട്ടുവച്ചു… ഇടതുഭാഗത്തെ പകുതിചാരിയവാതിലിലൂടെ ആ ചെറിയമുറിയില് ഒരുരൂപം കട്ടിലില് കിടക്കുന്നത്പോലെ തോന്നിച്ചു.. സിദ്ധാര്ഥന് വാതില് മുഴുവന് തുറന്നു അകത്തുകടന്നു..കയ്യില് എന്തോ ഒന്ന് നെഞ്ചോടമര്ത്തിപ്പിടിച്ചു ആരൂപം മുകളിലേക്ക് നോക്കി കണ്ണുമിഴിച്ചുകി
ടക്കുന്നു.. സിദ്ധാര്ത്ഥന്റെ കണ്ണില്നിന്നും ഇരുള് പതിയെ പതിയെ മറഞ്ഞു ആരൂപത്തിന് വ്യെക്തതനല്കി..കണീര് വറ്റിയുണങ്ങിയ കണ്തടങ്ങളില് അന്ന് ഹോസ്പ്പിറ്റലില്‍ വച്ച് കാണുമ്പോഴുള്ള പ്രതീക്ഷയില്ല..ശരീരവും വളരെ ശോഷിച്ചിരിക്കുന്നു..സിദ്ധാര്ഥന് അവിടെക്കിടന്നിരുന്ന ചെയർ എടുത്തിട്ട് അവരുടെ അരുകെചേര്ന്ന് ഇരുന്നു..
”എന്റെ പേര് സിദ്ധാര്ത്ഥന് എന്നാണ് ” അയാള് സ്വയം പരിചയപ്പെടുത്തി…… അനങ്ങാതെ ആ കിടപ്പില്തന്നെ അവര് മിഴികള്മാത്രം അടച്ചുതുറന്നു ഓര്മയുണ്ട് എന്ന് അര്ത്ഥം വരുത്തി..
സിദ്ധാര്ത്ഥന് മൊബൈല്സ്ക്രീനില് തെളിഞ്ഞുനിന്ന ദേവരാജന്റെ ഫോട്ടോ അവര്ക്ക് കാണിച്ചുകൊടുത്തുകൊണ്ട് ചോദിച്ചു..”ഇയാളെ അറിയുമോ ?”… നെഞ്ചോടമര്ത്തിപ്പിടിച്ച കൈകളൾ മെല്ലെ വിറയ്ക്കാന് തുടങ്ങി ഒരു കൈ ഉയര്ത്താന് ശ്രമിച്ചപ്പോള് അവര് കൈകൾക്കുള്ളില് ചേര്ത്തുപിടിച്ചിരുന്ന ഫ്രൈംചെയ്ത ചെറിയഫോട്ടോകാണാന് തുടങ്ങി.. സിദ്ധാര്ഥന് ആ ഫോട്ടോ തന്റെ കൈകളില് എടുത്തുനോക്കിയതും സിദ്ധാര്ത്ഥന്റെ നെഞ്ചിടിപ്പ്കൂടുതലായി അവരുടെ കൈകളേക്കാള് തന്റെ കൈകൾ വിറക്കുന്നതു സിദ്ധാര്ഥന് അറിഞ്ഞു…സിനിയുടെയും അമ്മയുടെയും കൂടെനില്ക്കുന്ന ആളെ ചൂണ്ടിക്കാട്ടി ഇതാരെന്നു അവരോടു ചോദിച്ചു….വരണ്ടുണങ്ങിയ തൊണ്ടയില് നിന്നും വ്യെക്തമാല്ലാത്ത ആ വാക്കുകള് വന്നു വീണു… ”അവളുടെ അച്ഛന്”
തലച്ചോറിനുള്ളില് സൂചിതറക്കുന്നത് പോലെയാണ് ആ വാക്കുകള് വന്നുവീണത്…..