ദിവസങ്ങള് വേഗത്തില് ഓടിക്കൊണ്ടിരുന്
നു..ചാവേര് സമരപ്പന്തലില് ആളുകളുടെ എണ്ണവും കുറഞ്ഞുവന്നു..അതിനിടയില് കടന്നുവന്ന നിറങ്ങളുടെ ഉത്സവം കറുപ്പിനോട് ചേര്ന്ന് പലവര്ണ്ണങ്ങളും ഇഴുകിചേര്ന്ന് ഹോളിആഘോഷമാക്കിമാറ്റി..പ്രൊഫൈല്
പിച്ചര് കറുപ്പിച്ചും പ്രതിഷേധമുദ്രാവ
ാക്യങ്ങള് പോസ്റ്റ് ചെയ്തും ലൈക്കും കമന്റും നിറച്ചവര് സിനിയെന്ന പേരുപോലും മിണ്ടാതായി…കത്തിക്കയറിയ ഹാഷ് ടാഗുകൾ കേവലം ആഷ് ടാഗ് പോലെ എരിഞ്ഞടങ്ങി… പ്രതിഷേധം വെറും ലൈക്കിനും ഷെയറിനും വേണ്ട സൂത്രവിദ്യയായി…
അപ്പോഴും സിദ്ധാര്ഥന് തെളിവുകള് തേടിയുള്ള യാത്രതുടര്ന്നു..താന് വെറും വെള്ളപേപ്പറില് എഴുതിപ്പിടിപ്പിച്ചിരിക്കുന്നസത്യങ്ങള്വച്ച് ഒന്നും ചെയ്യാന് പറ്റില്ലെന്ന് സിദ്ധാര്ത്ഥനു മനസ്സിലായി…മുന്പ് താന് സഞ്ചരിച്ചവഴികള്‍ ഓരോന്നോരോന്നായി ഓര്ത്തെടുക്കാന് ശ്രമിച്ചുകൊണ്ടിരിന്നു..പെട്ടന്ന് സിദ്ധാർത്ഥന്റെ തലച്ചോറിൽ ചില വിസ്ഫോടനങ്ങൾ ഉണ്ടായി…മകളുടെ ദുരന്ത വാർത്തയറിഞ്ഞ് തകർന്നുപോയ ആ അമ്മയുടെ അടുത്തേക്ക് ഇതിന്റെ പേരിൽ വല്ല കേസിനോ മറ്റോ പോയാൽ കൊന്നു കളയുമെന്ന് ഒരു പോലീസുകാരന് ഭീഷണിപ്പെടുത്തിയ കാര്യം സിനിയുടെ അമ്മ ആ ഹോസ്പിറ്റലിൽ വച്ച് തന്നോട് പറഞ്ഞിരുന്നു. ഇനി അത് ദേവരാജൻ ആയിരിക്കുമോ?!!!അങ്ങനെ എങ്കിൽ സിനിയുടെ അമ്മ ദേവരാജനെ തിരിച്ചറിയില്ലേ?!!!!!!!! കൂടുതലൊന്നും ആലോചിക്കാന് നിന്നില്ല സിദ്ധാര്ത്ഥന് കാര് എടുത്തു പട്ടാഴിയിലുള്ള സിനിയുടെ വീട്ടിലേക്ക് തിരിച്ചു…
*************************************
സാമാന്യംതരക്കേടില്ലാത്ത ആ ഓട്ടുപുരവീടിന്റെ മുറ്റത്ത് വണ്ടിനിര്ത്തി സിദ്ധാര്ഥന് ഇറങ്ങി..ചുറ്റും തിങ്ങിനില്ക്കുന്ന മരങ്ങള് സൂര്യനെമറച്ചുകൊണ്ട് തണലേകിനില്ക്കുന്നു അടിച്ചുവാരാതെകി
ടന്നിരുന്ന മുറ്റം മുഴവന് കരിയിലകള്കൊണ്ട് നിറഞ്ഞിരിക്കുന്നു…. വാതിലുകള് മലര്ക്കെതുറന്നിട്ടിട്ടുണ്ടായിരുന്നുവെങ്കിലും വീടുനുള്ളില് ഇരുട്ടുപരന്നുകിടക്കുന്നു..ഒറ്റ