ഹൃദയത്തിന്റെ ഭാഷ 5

Posted by

ഹൃദയത്തിന്റെ ഭാഷ- 5

Hridayathinte Bhasha PART-05 bY അഭ്യുദയകാംക്ഷി | Previous Parts

 

ഇടിത്തീപോലെയാണ് ആ വാക്കുകള് സിദ്ധാര്ത്ഥന്റെ ചെവികളില് വന്നു പതിച്ചത് ..സിദ്ധാര്ത്ഥന് കണ്ണുകളടച്ച് പല്ല്കടിച്ചുകൊണ്ട് ഫോണ് ചെവിയില്നിന്നു
ം എടുത്ത് താഴേക്കുവലിച്ചെറിഞ്ഞു..സിനി അതിജീവനത്തിനായിട്ടുള്ള സമരത്തിലോ..വിഭവദൗർലഭ്യതയാലോ.. ഉൽമൂലനം ചെയ്യപ്പെട്ടവളല്ല.. ലഹരിക്കടിമപ്പെട്ട് അമ്മയെന്നോ പെങ്ങളെന്നോ തിരിച്ചറിയാന് കഴിയാത്ത വേട്ടമൃഗങ്ങളുടെ കാമപശിക്കിരയാവള
ാണ്…അവളുടെ മരണത്തിനുത്തരവാദികളെ നിയമത്തിനുമുന്നില് കൊണ്ടുവെന്നേതീരൂ.. സിദ്ധാര്ത്ഥന് മനസ്സില് ഉറപ്പിച്ചു ……………
….
ചാവേര് വിദ്യാർത്ഥി സംഘടനയെ ശക്തമായി ഉപയോഗിക്കാന് സിദ്ധാര്ത്ഥന് തീരുമാനിച്ചു പത്തനാപുരം ട്വൌണ്മാര്ക്കെറ്റിനടുത്തുള്ള ഷഹനഗിഫ്റ്റ്ഹൌസിനോട്ചേര്ന്ന് ഹൈവേറോഡിനുസമീപം സമരപന്തല്ഒരുങ്
ങി..മുദ്രാവാക്യങ്ങള് വിളിച്ചും മുഖത്ത് കറുപ്പുവാരിതേച്ചും പലരും പ്രതിഷേധങ്ങള് നടത്താന് തുടങ്ങി..ഈ വിവരങ്ങള് സോഷ്യല്മീഡിയയിലും പല ചാനലുകളിലും ചര്ച്ചാവിഷയമായി……
ആ സമയം സിദ്ധാർത്ഥൻ തനിക്ക് കൈമോശം വന്ന തെളിവുകൾക്ക് പിന്നാലെ വീണ്ടും ഓടിതുടങ്ങിയിരുന്നു…ഷാരോണിലേക്കും മിഥുനിലേക്കും തന്നെ എത്തിച്ച SK brothers super speciality ഹോസ്പിറ്റലിലെ സിസ്റ്റർ വിമലയെ ഒരിക്കൽ കൂടി സിദ്ധാര്ഥന് കണ്ടുമുട്ടി….
“സർ സിനിയെ ഇല്ലാതാക്കിയ ആ കത്തിമുന ഇപ്പോൾ എന്നെ തിരയുകയായിരിക്കും ഈ ഹോസ്പിറ്റലിൽ നടക്കുന്ന അവയവക്കടത്തിനെക്കുറിച്ച് സിനിക്ക് അറിയാമായിരുന്ന രഹസ്യങ്ങളാണ് അവൾടെ കൊലപാതകത്തിന് കാരണമായതെന്നു ഞാൻ വിശ്വസിക്കുന്നു അവൾക്ക് ഈ വിവരങ്ങൾ കൈമാറിയത് ഞാനാണെന്ന് തിരിച്ചറിയുന്ന നിമിഷം ഞാനും കൊല്ലപ്പെട്ടേക്കാം” അത് പറയുമ്പോള് വിമലയുടെ കണ്ണുകളില് വല്ലാത്ത ഒരു ഭീതിനിഴലിക്കുന്നത് സിദ്ധാര്ഥന് മനസ്സിലാക്കി.. വിമലയുടെ പേര് എവിടെയും പറയില്ലെന്ന് അവള്ക്കു ഉറപ്പുകൊടുത്തുക
ൊണ്ടാണ് സിദ്ധാര്ഥന് തിരിച്ചുപോന്നത് ……

Leave a Reply

Your email address will not be published. Required fields are marked *