ആഗ്രഹിച്ച് വേഗതയിൽ.. അവന്റെ തൊണ്ടയെ പിളർന്ന് കൊണ്ട് കെട്ടിറക്കി. വെളുപ്പിനു വെടിക്കെട്ട് വരേ അവൻ അവരുടെ കാൽക്കീഴിൽ സ്വയമമർന്നു. അവസാനത്തെ ആളെയും കറന്നെടുത്ത് അവനിറങ്ങി. നിരന്ന് കിടന്നുറങ്ങുന്ന പാപ്പാന്മാരുടെ കാലിനടിയിലായി അവൻ തളർന്ന് വീണു. ഏതോ ഒരു കൊമ്പന്റെ കാൽപാദത്തിൽ ചുണ്ടുകളമർത്തികൊണ്ട് അവന്റെ കണ്ണുകൾ ഉറക്കത്തിലേക്കമർന്നു. വരും കൊല്ലങ്ങളിലെ പൂരം സ്വപ്നം കണ്ട് കൊണ്ട്.