അവൾ ചുണ്ട് കോട്ടി, കവിളിലെ നുണക്കുഴി തെളിഞ്ഞു. ആ ചായക്കടയുള്ള ചേച്ചി പറഞ്ഞപ്പോഴാ അറിഞ്ഞത്, ഈ ബസ്സ് നിങ്ങളുടെയാണ്! അതിനിപ്പൊ എന്താ കുഴപ്പം?
കുഴപ്പൊന്നുല്യ. . . മുതലാളി കിം കണ്ടക്ടറായോണ്ടാവും ഇത്ര അഹങ്കാരം അല്ലേ?
ആര്‍ക്കഹങ്കാരം
പിന്നെന്താ സംസാരിക്കാനിത്ര പിശുക്ക്? എനിക്ക് ചിരി വന്നു. പോം പോം പോം . . . പസാദ് ഞങ്ങളെ നോക്കി ഫോണ്ടിച്ചു. അവളത് കണ്ട് മെല്ലെ
വലിഞ്ഞ് പിന്നിലൂടെ അകത്ത് കേറിയിരുന്നു. ഞനവന്റെ നേരെ ചെന്നു. നീയെന്തൊരാളാ? ഒന്ന് സംസാരിക്കാൻ കൂടി സമ്മതിച്ചില്ല. നീ നാലാട്ടെ വിളിച്ച് കേറ്റെടാ, അവളെ നോക്കി വെള്ളമെറക്കി നടന്നാൽ നമ്മടെ കാര്യം കഷട്ടാവും. വണ്ടിയിൽ നിന്നും ഇറങ്ങി പോകാൻ നേരം പടിയിൽ നിന്നിരുന്നെങ്കിലും എന്തോ ഞാനവളെ ശ്രദ്ധിച്ചിരുന്നില്ല. അതുകൊണ്ടാവും അവളിറങ്ങി പോകാൻ നേരം എന്റെ കയ്യിൽ നഖമമർത്തിയൊരു നുള്ള തന്നു. ഞാൻ കൈ കുടഞ്ഞവളെ നോക്കിയപ്പോൾ എന്നെ നോക്കി ചിരിച്ച് ചിരിച്ച് നടന്ന് പോയി. പിന്നീടോർത്തപ്പോൾ സന്തോഷം തോന്നി , അവൾക്കെന്തോ ഒരിഷ്ടമുണ്ടെന്നുറപ്പായി. അത് പുറത്ത് കാണിക്കാനൊരവസരം കിട്ടുന്നില്ല, അതാണ് കാര്യം!
ഇതൊക്കെയാണെങ്കിലും, അവളുടെ ഭാവപ്രകടനങ്ങളിലുള്ള അടുപ്പം കൂടി വന്നു, ഇടക്കൊക്കെ ഇറങ്ങി പോകുമ്പോൾ ബാഗ് വെച്ച് തള്ളുകയും മുട്ടുകയുമൊക്കെ ചെയ്ത് കൊണ്ടിരുന്നു. കണ്ണ് കൊണ്ട് കഥ പറഞ്ഞ് ദിവസങ്ങൾ തീർത്തു. അതിനിടെ ഒരു നാൾ ഉച്ചക്ക് ബസ്സിലധികം തിരക്കില്ലായിരുന്നു. വഴിയിൽ നിന്ന് ഭാക്ഷായണി ചേച്ചി കേറി. അവരാണെങ്കിൽ കൂടുതൽ കൊഞ്ചിക്കുഴഞ്ഞ് പഞ്ചാര വർത്തമാനവും ചിരിയുമൊക്കെ തുടങ്ങി. കണ്ടിരിന്ന സഞ്ചനക്കത് ഒട്ടും ഇഷ്ടപ്പെടുന്നില്ലെന്ന് അവളുടെ മുഖ ഭാവം വിളിച്ചോതി. അവളെന്നെ അടുത്തേക്ക് വിളിച്ച് അടക്കത്തിൽ ചോദിച്ചു:
ഏതാ ആ സാധനം?
അതവിടെ അടുത്തുള്ളതാl
എന്തിനാ അവരോടിത്ര അടുപ്പം കാണിക്കണെ? അങ്ങനെയൊന്നുമില്ല, അടുത്തുള്ളതായോണ്ട്, കാണും, പരിചയമുണ്ട്. അതേ ഉള്ളൂ. അവൾക്കത്ര തൃപ്തിയായില്ലെങ്കിലും പിന്നെ ഒന്നും ചോദിച്ചില്ല. അടുത്ത ദിവസം ഉച്ചയായപ്പോൾ ഏതോ ബസ്സിലെ കണ്ടക്ടറെ കോളേജ് പിള്ളേര് തല്ലിയതിൽ പ്രധിഷേധിച്ച് ജീവനക്കാർ സമരം പ്രഖ്യാപിച്ചു. എല്ലാ വണ്ടിക്കാരും കാലിയടിച്ച് തിരികെ പോകുമ്പോൾ ഞങ്ങളും ടൗണിലെത്തിയപ്പോൾ ഓട്ടം നിർത്തി തിരികെ പോകാൻ തുടങ്ങുകയായിരുന്നു. അളിയാ ദേ നോക്കിക്കേ, പാവം നിന്റെ കിളി . . . വേണെങ്കിൽ വിളിച്ച് കേറ്റിക്കോ! പ്രസു വണ്ടി ചവിട്ടി നിർത്തി, ഞാൻ തല പുറത്തേക്കിട്ട് നോക്കിക്കൊണ്ട് കൈ കാട്ടി വിളിച്ചു.