വല്ലതുമുണ്ടോ? അതിലൊന്നുമില്ല, ഉണ്ടായിരുന്നത് നിന്റെ മോൾക്ക് കൊടുത്തില്ലേ? ഫസ്റ്റെയ്ഡ് ബോക്സിലിടക്ക് മിഠായി വാങ്ങി വെക്കും, പ്രസൂന്റെ മോൾക്ക് കൊടുക്കാൻ! എന്നാപ്പിന്നെ ഞങ്ങടെ സമ്മാനം ഇങ്ങോട്ട് വരുമ്പോൾ തരാം, അല്ലേടാ? അതെയത്തേ! ഞാൻ പറഞ്ഞു. അവൾ ചിരിച്ച് കൊണ്ട് കയ്യിലിരുന്ന പ്ലാസ്റ്റിക് സഞ്ചി എന്റെ നേർക്ക് നീട്ടി.
എന്താ ഇത്?
അത് തുറന്ന്‍ നോക്കിയാ മതി… അവൾ പോകാനായിറങ്ങി തുടങ്ങി. അപ്പോ ടൗണിലേക്ക് വരുന്നില്ലേ?
ഇല്ല ഞാനിത് തരാൻ വേണ്ടി വന്നതാl
അല്ല അപ്പോ എനിക്കൊന്നുമില്ലേ? പ്രസു ചോദിച്ചു.
രണ്ടാൾക്കും കൂടിയാ അത്!
അത് ശരിയല്ലല്ലോ! അവൾ തിരിഞ്ഞ് നോക്കി ചിരിച്ച് കൊണ്ടിറങ്ങിപ്പോയി. ഞാനവളെ തന്നെ നോക്കി നിന്നു. കണ്ടോടാ ഞാൻ പറഞ്ഞില്ലേ, അവൾക്ക് നിന്നോടൊരു ചായ്വുണ്ട്, അത് നൂറ് തരം ! ഇത് ചായ്വും ചരിവൊന്നുമല്ല, നമ്മളോടുള്ള അടുപ്പത്തിന്റെ പേരിൽ ഓ പിന്നെ, എന്നിട്ടെത്ര പേരാ ഇത് പോലെ . . അതൊക്കെ പോട്ടെ. അതെന്താന്ന് തൊറന്ന് cCooedsso.
ഇതാ നീ തന്നെ തൊറക്ക്, നിന്റെ വിഷമം തീരട്ടെ. അത് വേണ്ട, നിനക്കല്ലേ അവൾ തന്നത്, നീ തന്നെ ആദ്യം തൊറക്ക് !
കവറിനകത്ത് ഒരു സ്റ്റീൽ പാത്രം, പുറത്തെടുത്തപ്പോൾ നല്ല ചൂട്. പായസമാണെന്നുറപ്പായി. ഞാൻ പാത്രം തുറന്നു, പാലടയാണ്! പാലടയുടെ മധുരം നുണഞ്ഞിറക്കുമ്പോൾ സഞ്ചന മനസ്സിൽ തെളിഞ്ഞ് നിന്നു. അളിയാ നീയൊന്ന് പിടി മുറുക്കീക്കോടാ, അവളെ വിടണ്ട, ഇടക്കിത് പോലെ പാലടയൊക്കെ കിട്ടുന്നത് കളയണ്ട. പിറ്റേ ദിവസം രാവിലെ കണ്ടപ്പോൾ ഒന്ന് ചിരിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. എന്തോ ചോദിക്കാനുള്ള പോലെ അവളുടെ മുഖം കണ്ടപ്പോൾ തോന്നി. തിരികെ വരാൻ നേരം സ്റ്റാൻറിൽ ആളെ വിളിച്ച് കേറ്റുന്നതിനിടെ അവളടുത്ത് വന്ന് നിന്നു.
പായസം ഇവ്യായോ?
ങാ, പായസം മാത്രല്ല, പായസം തന്നെ ആളിനെയും ഇഷ്ടായി. അവൾ തല് താഴ്ന്നി അപ്പുറവുമിപ്പുറവും നോക്കിക്കൊണ്ടെന്റെ കണ്ണിലേക്കുറ്റു നോക്കി. കരിനീല കണ്ണുകളെന്തോ പറായാനെന്നപോലെ. . . അവളുടെ കൈ വിരലുകൾ ബാഗിന്റെ വള്ളിയിൽ വെറുതേ തിരുപ്പിടിച്ചു. എനിക്കും വാക്കുകളൊന്നുമില്ലാതായി. കേറിയിരുന്നോ, പോവാൻ സമയണ്ടിനിയും. അതെന്താ ഞാനടുത്ത് നിൽക്കണിതിഷ്ടല്ലേ? പതിഞ്ഞ സംസാരം.
അതല്ല. . . ആളുകൾ