ചൂട് കാപ്പി ഊതിക്കുടിച്ചു കൊണ്ടവള് ചോദിച്ചു.
”ഒരു ബൂര്ഷ്വാ മാഗസിനില് ചീഫ് എഡിറ്റര് പണിയുണ്ടായിരുന്നു. അതിന്നലെ പോയി”
”കാരണം?”
”അവരുടെ താല്പര്യങ്ങള്ക്കനുസരിച്ച് സത്യങ്ങളെ വളച്ചൊടിയ്ക്കാന് കഴിയില്ല എന്ന് തുറന്നു പറഞ്ഞു. അതിന്റെ പരിണിതഫലമാണ് ഈ പിരിച്ചു വിടല് ഉമ്പാക്കി! എനിക്കിത് നേരത്തെ അറയാമായിരുന്നു. എവിടുന്നോ ഒരെണ്ണത്തെ ചീഫ് എഡിറ്ററായി പൊക്കിക്കൊണ്ട് വരുന്നുണ്ട് അതിനാണ് എന്നെ തട്ടിയത്. അല്ല ! അന്ന് നീ കോളേജില് നിന്നും എങ്ങോട്ടാണ് മുങ്ങിയത്?”
”ഡാഡിയും മമ്മിയും ഡിവോഴ്സായതില് പിന്നെ ആകൊയൊരു ഏകാന്തതയായിരുന്നു. ഒറ്റപ്പെട്ട് നീറിയൊടുങ്ങാന് എനിക്ക് മനസ്സില്ലായിരുന്നു. ആ സമയത്താണ് ക്യാമ്പസ് ഇന്റര്വ്യൂവില് കൂടി ബാംഗ്ലൂര് ടൈംസിലൊരു ഓപ്പര്ച്ച്യൂണിറ്റി കിട്ടിയത്. ഒന്നും നോക്കിയില്ല അങ്ങോട്ട് വിട്ടു.”
”ഇന്റര്വ്യൂവില് നിനക്ക് സെലക്ഷനുണ്ടെന്ന് സ്വാമി സാറെന്നോട് പറഞ്ഞിരുന്നു. പക്ഷെ നീയങ്ങോട്ടാണ് പോയതെന്ന് ഞങ്ങളാരും കരുതിയില്ല.”
”സ്വന്തമായി എല്ലാവരും കൈയ്യെത്തും ദൂരത്തുളളപ്പോഴും അനാഥയായി ജീവിക്കേണ്ടി വരുമ്പോഴുണ്ടാകുന്ന വേദന പറഞ്ഞറിയിക്കാന് കഴിയില്ല സിദ്ധൂ.”
ഞാനൊന്ന് മൂളുക മാത്രം ചെയ്തു.
”ഒരു താലിച്ചരടിന്റെ അറ്റത്ത് കുടുങ്ങി അവര്ക്ക് മുന്നില് തോറ്റ് കൊടുക്കാന് ഞാന് തയ്യാറല്ല. തോറ്റ് കൊടുക്കനല്ലല്ലൊ
സ്വാമി സാറിന്റെ ക്ലാസുകളില് നമ്മള് പഠിച്ചത്! എനിക്ക് ജയിച്ചേ പറ്റു സിദ്ധൂ”
അവളുടെ മിഴികളിലെ തീഷ്ണത എന്നെ അമ്പരപ്പികച്ചു. മഴ തോര്ന്നു. ഇലച്ചാര്ത്തുകളില് തങ്ങി നില്ക്കുന്ന മഴത്തുളളികള് പോലെ അവളോട് പറയാതെ മനസ്സില് മറച്ചു വെച്ച പഴയ ഇഷ്ട്ടം എന്നില് നിന്നും ഇറ്റ് വീഴാന് കൊതിച്ചു നിന്നു.
”നീ പോയി റെസ്റ്റെടുക്ക് നാളെ കാലത്തെ പോകേണ്ടതല്ലെ”
”ശെരി”
അവള് അകത്തെ മുറിയിലേയ്ക്ക് നടന്നു. ഹാളിലെ സോഫയില് ഞാനും ചുരുണ്ട് കൂടി. നിര്ത്താതെയുളള ഫോണ് റിംഗ് കേട്ടാണ് രാവിലെ എഴുന്നേറ്റത്. ഡിസ്പ്ലേയിലേയ്ക്ക് നോക്കി ഓഫീസിലെ ജൂനിയര് പയ്യനാണ് ‘റാം’ തെല്ല് ഈര്ഷ്യയോടെ ഞാന് ഫോണ് ചെവിയോട് ചേര്ത്തു.