്ക്കൊരു ഷെല്ട്ടര് വേണം. അത് നിന്റെ കൂടെ തന്നെയാവട്ടെ സാറിന് വിരോധമൊന്നുമി
ല്ലല്ലൊ അല്ലേ?”
”എന്ത് വിരോധം ഞാന് തനിച്ചാണ് താമസം. നിനക്ക് പേടിയില്ലെങ്കില് നോ പ്രോബ്സ്”
”പേടിയോ, നിന്നെയോ? നീ വണ്ടി വിട് മോനേ!”
അല്പം നേരത്തെ ഡ്രൈവിന് ശേഷം വലിയ വീട്ടിലേയ്ക്ക് വണ്ടി റോഡില് നിന്നും തിരിഞ്ഞു കേറി. വലിയ പോര്ച്ചില് വണ്ടി മിഴികളടച്ചു നിശബ്ദമായി നിന്നു. ഞാനിറങ്ങി ഡോര് തുറന്ന് അവളുടെ ബാഗുമെടുത്ത് സിറ്റൗട്ടിലേയ്ക്ക് കയറി വീടിന്റെ ഡോര് തുറന്ന് അകത്ത് കയറി ലൈറ്റിട്ടു.
”ഇതാണ് എന്റെ കൊട്ടാരം”
”നീയാ ബാഗിങ്ങ് തന്നെ ഞാനീ നനഞ്ഞതൊക്കെയൊന്ന് മാറട്ടെ”
”ദാ.. ബാഗ് നീ റെഡിയായി വരുമ്പോഴേയ്ക്ക
ുംഞാന് നിനക്ക് കുടിക്കാനെന്തേല
ും എടുക്കാം. നിനക്ക് ചായയാണൊ കാപ്പിയാണൊ?”
”കാപ്പിയായിക്കോട്ടെ”
”ഓക്കെ! അതാണ് റൂം”
ഞാന് മുറി ചൂണ്ടിക്കാണിച്ചു കൊടുത്തു. അവള് മുറിയിലേയ്ക്ക് നടന്നു. ഞാന് കിച്ചനിലേയ്ക്കും. കാപ്പി തിളച്ചപ്പോഴേയ്ക്കും റീഗല് റെഡിയായെത്തി.
”ദാ.. ചൂടോടെ പിടിപ്പിച്ചൊ”
”തങ്ക്യൂ” നിനക്കെടുത്തില്ലെ?
”എനിക്കിപ്പൊ വേണ്ട പിരിയും”
എന്റെ ചുണ്ടുകളില് ഒരു കുസൃതിച്ചിരി മിന്നി മറഞ്ഞു..
”നീ വാ നമുക്ക് സിറ്റൗട്ടിലിരിയ്ക്കാം പുറത്ത് നല്ല മഴയുണ്ട്. മഴക്കാറ്റ് കൊണ്ട് വര്ത്താനം പറയാം”
കിച്ചനില് നിന്നും ഒരു ഗ്ലാസെടുത്ത് ഞാന് മുന്പില് നടന്നു. ഹാളിലെ ഷെല്ഫിലിരുന്ന ബ്ലൂ ലേബലിന്റെ ബോട്ടിലില് നിന്നും മദ്യം പകര്ന്ന് ഫ്രീസറില് നിന്നും രണ്ട് ഐസ്ക്യൂബെടുത്ത് അതിലേയ്ക്കിട്ട് സിറ്റൗട്ടിലേയ്ക്ക് നടന്നു. ഒപ്പം അവളും. ചൂരല് കസേരകള് വലിച്ചിട്ട് ഒന്നിലിരുന്നു അടുത്ത കസേര ചൂണ്ടിക്കാണിച്ച് അവളോട് ഇരിക്കാന് ആഗ്യം കാണിച്ചു കൊണ്ട് ഒരു സിപ്പെടുത്തു.
”നിനക്കെന്ത ഇപ്പൊ ഈ സിറ്റിയില് പണി?”