ജീവിതയാത്രയുടെ കാണാപ്പുറങ്ങള്‍ 1

Posted by

” ചേച്ചിയെ വിളിച്ചു നോക്ക് രാജീവേട്ടാ ..”

രാജീവ് മാലിനിയെ വിളിക്കാൻ തുടങ്ങിയപ്പോഴേക്കും ഒരു ബെൻസ് കാർ ഗേറ്റു കടന്നു മുൻവശത്തേക്കു വരുന്നത് കണ്ടു . ശാലിനിയും രാജീവും മുൻവശത്തേക്കും സുനിതയും സരസ്വതിയമ്മയും പിൻവശത്തൂടെ വീട്ടിലേക്കും കയറി .

കാർ തുറന്നിറങ്ങിയത് മേനോൻ ആയിരുന്നു ..

മേനോന് ഹസ്തദാനം ചെയ്തു കൊണ്ട് രാജീവ് ചോദിച്ചു ” അവരെന്തിയെ മേനോൻ സാറെ ?”

‘ അവര് രാവിലെ ഇങ്ങെത്തും .കോട്ടയത്തു കാണാമെന്നു പറഞ്ഞ ക്ലയന്റ് 9 മണിക്കേ വരൂ , എന്നാൽ പിന്നെ ഈ രാത്രിയിൽ ഹൈ റേഞ്ചു യാത്ര വേണ്ടാന്ന് ഞാൻ പറഞ്ഞു . നിങ്ങൾ ഇവിടെ കാത്തിരിക്കുമെന്നുള്ളത് കൊണ്ട് ഞാനിങ്ങ് പൊന്നു .’ ഇട്ടിരുന്ന കോട്ട് ഊരി ശാലിനിയുടെ കയ്യിൽ കൊടുത്തു കൊണ്ട് മേനോൻ പറഞ്ഞു . ” രാജീവേ ഡിക്കിയിൽ നിന്ന് ആ പെട്ടികൾ ഒക്കെ ഇങ്ങെടുത്തോ ?

ഹാളിലേക്ക് കയറിയ മേനോൻ സോഫയിൽ ഇരുന്നു . ശാലിനി മേനോന്റെ മുറിയിലേക്ക് പോയി കോട്ട് അവിടെ വെച്ച ശേഷം അടുക്കളയിൽ പോയി കോഫി എടുത്തു കൊണ്ട് വന്നപ്പോഴേക്കും രാജീവ് മേനോന്റെ ബാഗും മറ്റും മുറിയിൽ കൊണ്ട് വെച്ചിരുന്നു .

” ഈ തണുപ്പത്തു കോഫി കൊണ്ട് എന്താകാനാ … ? രാജീവ് പറഞ്ഞു ” ശാലു നീയാ ഷെൽഫിൽ നിന്ന് കുപ്പിയും ഗ്ലാസും എടുക്കൂ “

” കോഫി തന്നേക്കു മോളെ ..ഞാനൊന്നു കുളിച്ചിട്ടു വരട്ടെ ..രണ്ടു മൂന്നു ദിവസമായി ജെറിയുടെ കൂടെ മീറ്റിങ്ങും മറ്റും . മടുത്തു .. ഈ തിരക്കൊക്കെ മാറ്റി വെച്ചിട്ടു എവിടെങ്കിലും ഒന്ന് സെറ്റിൽ ചെയ്യാമെന്ന് വെച്ചാൽ മോന് ശാസ്ത്രത്തിൽ ഒക്കെയായ കമ്പം …’ മേനോൻ പറഞ്ഞു .

‘ മേനോൻ കുളിക്കാൻ കയറിയ സമയത്തു എല്ലാം ചൂടാക്കി വെച്ച ശേഷം ശാലിനി എത്തുമ്പോൾ ടീപ്പോയിൽ രാജീവ് വിസ്കിയും ഗ്ലാസും മറ്റും എടുത്തു വെച്ചിരുന്നു . കുളി കഴിഞ്ഞിറങ്ങിയ മേനോൻ ഒരു വെള്ള മുണ്ടും T ഷർട്ടും ധരിച്ചു സോഫയിൽ ഇരുന്നു . ചുരുണ്ട മുടിയിൽ അവിടവിടെ കയറിയ നര മേനോന്റെ ഗാംഭീര്യം കൂട്ടിയിരുന്നു .

‘ മൊനെന്തിയെ ശാലിനി ?”

” ഇവിടുണ്ട് സാർ ……സുനിമോളെ മോനെന്തിയെ ?

Leave a Reply

Your email address will not be published. Required fields are marked *