ജീവിതയാത്രയുടെ കാണാപ്പുറങ്ങള്‍ 1

Posted by

ദുബായ് സന്ദര്‍ശനത്തിനിടെ മേനോന്‍ പല തവണ അനിയത്തിയുടെയും ചേച്ചിയുടെയും ആതിഥ്യ മര്യാദകൾ അനുഭവിച്ചു . കാലത്തിനൊത്തു ഓടാൻ തീരുമാനിച്ച രാജീവും സുധീഷും അതിൽ ഒരു വിഷമവും കാണിച്ചില്ല . ദുബായിയിൽ നിന്ന് സൗത്താഫ്രിക്കയിലെ ഒരു ബ്രാഞ്ചിന്റെ ചുമതല സുധീഷിനെ ഏൽപ്പിച്ചപ്പോൾ ശാലിനി പ്രസവത്തോടനുബന്ധിച്ചു നാട്ടിലേക്കു പോന്നു . ഇപ്പോളത്തെ ആവശ്യം വിയന്നയിലോ ന്യൂസിലാൻഡിലോ പുതുതായി തുടങ്ങുന്ന ബ്രാഞ്ചിൽ ശാലിനിക്ക് ഒരു ജോലിയും സുധീഷിന് അങ്ങോട്ടുള്ള മാറ്റവും ആണ് . സുധീഷിന്റെ അനിയത്തി സുനിത എന്ന സുനിമോൾ ഇപ്പോൾ BBA കഴിഞ്ഞതേ ഉള്ളൂ .അവൾക്കു ഇവരുടെ കമ്പനിയിൽ നിന്നുള്ള സ്പോൺസർ ഷിപ്പോടെ ഉപരി പഠനവും പാർട്ട് ടൈം ജോലിയും . പിന്നെ മേനോൻ സാറിനോടുള്ള വിധേയത്വവും കൂടി ആണ് അവരെ സൽക്കരിക്കാൻ തിരക്ക് കൂട്ടുന്നത് . സുധീഷിന്റെ ‘അമ്മ പഞ്ചപാവമായ സരസ്വതി ഇതൊക്കെ പാതി കണ്ടും അറിഞ്ഞും കാണാത്ത ഭാവത്തിൽ നടക്കുന്നു . അനിയത്തിയുടെ പഠിപ്പു സുധീഷ് നോക്കികോലാം എന്ന് പറഞ്ഞെങ്കിലും രാജീവാണു കമ്പനിയുടെ സ്പോണ്സര്ഷിപ്പിനും മറ്റും നിർബന്ധിച്ചത് . അതിൽ രാജീവിന് അൽപ സ്വാർത്ഥ താത്പര്യവും ഉണ്ടായിരുന്നു . രാജീവ് ഒറ്റ മകൻ ആണ് . അച്ഛനും അമ്മയും നാട്ടിൽ സെറ്റിൽ ചെയ്തിരിക്കുന്നു . അച്ഛൻ ഒരു പാവമാണെങ്കിൽ ‘അമ്മ സുഭദ്ര ഒരു ഭദ്ര തന്നെയാണ് . അമ്മയുടെ വാക്കിനപ്പുറം അച്ഛനും മകനും ഇപ്പോഴും ഇല്ല .മകന്റെ സാമ്പത്തികം കൈകാര്യം ചെയ്യുന്നത് അവരാണ്. അതിന്റെ അഹങ്കാരവും പൊങ്ങച്ചവും അവർക്കുണ്ട് താനും . സുനിതയുടെ പഠിപ്പും ജോലിയും ഇന്ന് മേനോൻ സാർ വരുമ്പോൾ ചർച്ച ചെയ്യാമെന്ന് പറഞ്ഞാണ് അവളെ കൂറ്റൻ തീരുമാനമായത് . എന്നാൽ മേനോൻ കുറച്ചു കാര്യങ്ങൾ രാജീവിനെ ഏൽപ്പിച്ചപ്പോൾ സുനിത അമ്മയുടെ കൂടെ കുട്ടിക്കാനത്തേക്കു പോന്നു . കുട്ടിക്കാനത് മേനോന്റെ ഫാം ഹൗസിൽ ആണ് ഇപ്പോൾ ഇവരുടെ ഒത്തു ചേരൽ . സുധീഷിന് അനിയത്തിയെ മേനോന് പരിചയപ്പെടുത്തി കൊടുക്കുന്ന കാര്യത്തിൽ അത്ര ഇഷ്ടമില്ലാതിരുന്നിട്ടും സുനിതയോടു ചോദിച്ചപ്പോൾ അവൾക്കു താത്പര്യക്കുറവൊന്നും ഇല്ലായിരുന്നു താനും . മാത്രമല്ല ഇന്ന് മേനോന്റെ കൂടെ രവി മാത്തന്റെ മകൻ ജെറി മാത്തൻ വരുന്നുണ്ട് . ഇന്ത്യയിൽ ഉള്ള കുറച്ചു ക്ലയന്റ്സിനെ പരിചയപ്പെടാൻ ആണ് MBA യും ബിസിനസ് മാനേജ്‌മെന്റിൽ ഉപരി പഠനവും കഴിഞ്ഞിറങ്ങിയ ജെറിയുടെ വരവ് . സുനിതയുടെ കാര്യം സൂചിപ്പിച്ചപ്പോൾ മേനോൻ ആണ് ജെറിയുടെ കാര്യം പറഞ്ഞത് .ജെറി മത്തൻ കയ്യിൽ എടുത്താൽ സുനിതക്കു നല്ലൊരു ഭാവി കിട്ടുമെന്ന് .

Leave a Reply

Your email address will not be published. Required fields are marked *