പണം ശരിയായാൽ പിന്നെ ഒരു നിമിഷം പോലും ഇവിടെ നിൽക്കില്ല ཨ. ലിസയുടെ പരിപാടിയുടെ ആസൂത്രണങ്ങൾ എനിക്ക സന്തോഷപ്രദമായിരുന്നില്ല . എന്റെ ഉത്സാഹമെല്ലാം പെട്ടെന്നസ്തമിച്ചു . ലിസയില്ലെങ്കിൽ പിന്നെ ഇവിടെ എന്താണൊരു രസം ?
“ഇനി നിന്റെ പരിപാടിയെന്താണ് ? സാധാരണയായി അമേരിക്കയിൽ പോയവർ തിരിച്ച വരാറില്ലല്ലോ ? നിനക്കെന്ത് പറ്റി ‘?
“നീ ഇവിടെ ഉണ്ടെന്ന ഒരു കാരണം കൊണ്ട് മാത്രമാണ് ഞാൻ തിരിച്ച് വന്നത് . നീ പോവുകയാണെങ്കിൽ പിനെ ഞാനെന്തിനിവിടെ നിൽക്കണം ?
‘തൽക്കാലം നിന്നെ പഠിപ്പിക്കാനെടൂത്ത എഡ്യക്കേഷൻ ലോൺ തിരിച്ചടക്കാനെങ്കിലും നീ
ചപ്പായെ സഹായിക് അല്ലെങ്കിൽ എന്റെയടുത്ത് ആസ്ട്രേലിയയിലോ എവിടെ വേണമെങ്കിലും പൊയ്ക്കോളൂ . ഇനി നീ വിശ്രമിക്ക് ഉണർന്നെണീക്കുമ്പോഴേക്കും ഞാൻ ലഞ്ച് റെഡി ആക്കം . പിന്നെ ഈവനിംഗിൽ ഒരു ചെറിയ കറക്കം . മമ്മിയും പപ്പയും വരുമ്പോൾ പണ്ടത്തെ പോലെ രാത്രിയാകും “.
ഞാൻ തിരിച്ചെത്തിയതിൽ പപ്പയും മമ്മിയുമൊന്നും വലിയ ആഹ്ലാദ പ്രകടനമൊന്നും നടത്തിയില്ല . ചുരുങ്ങിയ വാക്കുകളിൽ ഇപ്പോഴത്തെ അവസ്ഥ വിശദീകരിച്ചു . പിന്നെ എത്രയും വേഗം ഒരു ജോലി സമ്പാദിക്കണമെന്ന് നിർദ്ദേശവും തന്നു .
ഒരു ചെറിയ ഹോളി ഡേ ലിസയുമായി ആഘോഷിക്കണമെന്ന എന്റെ പ്ലാനുകളെല്ലാം മുളയിലേ കരിഞ്ഞു പോയി
എന്തായാലും സമയം പാഴാക്കാതെ പിറ്റേന്ന് മുതൽ തന്നെ ഞാൻ സ്വന്തമായൊരു ജോലി നേടിയെടുക്കാനുള്ള പരിശ്രമങ്ങൾ തുടങ്ങി . ഇൻറർ നെറ്റിൽ കാണുന്ന സൈറ്റുകളിലെല്ലാം ഞാൻ റജിസ്റ്റ്ലർ ചെയ്യു . പല കമ്പനികളുടേയും സൈറ്റിലേക്ക് എന്റെ ബയോഡാറ്റ് അയച്ചു കൊടുത്തു .
നാട്ടിലേക്ക് തിരിച്ചു വരേണ്ടിയിരുന്നില്ലെന്ന് എനിക്ക് മനസ്സിൽ തോന്നാൻ തുടങ്ങി . പപ്പായോടും മമ്മിയോടും എനിക്ക് പണ്ടേ അടുപ്പമില്ല . ലിസയാണെങ്കിൽ ദിവസത്തിൽ നാലഞ്ച് മണിക്കുവെങ്കിലും വീട്ടിന് വെളിയിലായിരിക്കും . സമയം ചിലവഴിക്കാനാവാതെ ഞാൻ വിഷമിച്ചു . ആകെ എന്റെ ലാപ്സ് ടോപ്പിലെ ഇൻറർനെറ്റ് സൈറ്റുകൾ മാത്രമായിരുന്നു എനിക്ക് ആകെ ഒരു സഹായമായിട്ടുണ്ടായിരുന്നത് .
ഞാൻ നാട്ടിലെത്തി നാലഞ്ച് ദിവസം കഴിഞ്ഞപ്പോളൊരു ദിവസം രാവിലെ ലിസയെന്റെ “ലിജോ , നീയെന്റെ കൂടെ വരുന്നോ ‘? “എങ്ങാട്ട് ‘?
“ഞാനിപ്പോൾ മോഡലിംഗും ചെയ്യുന്നുണ്ടെന്ന് പറഞ്ഞില്ലേ ? ഇന്നൊരു ഷട്ടിംഗുണ്ട് . ഞാനാണ് ലീഡ് ചെയ്യുന്നത് . ഒറ്റക്ക് കാറോടിച്ച ചെന്നാൽ പിനെ ഞാൻ ഫ്രഷ് ആവില്ല .അതു കൊണ്ട് നീ ഡ്രൈവ് ചെയ്യണം . നിന്റെ ഇവിടെ ഒറ്റക്കിരുന്നുള്ള ബോറടിയും ഒഴിവാക്കാമല്ലോ ‘?
ലിസയോടൊന്നിച്ച ഒരു ഔട്ടിംഗിനുള്ള അവസരമുണ്ടായതിനാൽ ഞാൻ വേഗം സമ്മതിച്ചു. പെട്ടെന്ന് ഒരുങ്ങി ഞങ്ങളിഞ്ഞുവരും മെഹ് രോളിക്കടുത്തുള്ള ഷട്ടിം് നടക്കുന്ന ഫാം ഹൗസിലെത്തിച്ചേർന്നു .