“…താങ്ക്യൂ ഡോക്ട്ടര്‍…..”. ഡോക്ട്ടറുടെ കയ്യിലേക്ക് കൈകൊടുത്ത് ഹസ്തദാനം ചെയ്തു. പക്ഷേ ഡോക്ട്ടര്‍ കൈ വിടാതെ തന്നെ നിന്നു.
“…വൈഗ….എനിക്ക് നിന്റെ ഒരു ഹെല്‍പ്പ് ആവശ്യമുണ്ട്…..”.
“…പറയൂ ഡോക്ട്ടര്‍….”. ഞാന്‍ അതിശയത്തോടെ പറഞ്ഞു.
“..ഒക്കെ…..ജെസ്സി….”. ഡോക്ട്ടര്‍ ഉറക്കെ വിളിച്ചു. ഡോക്ട്ടറുടെ ഒപ്പം മുറിയിലുള്ള സ്ത്രീയെ ആണ് വിളിക്കുന്നതെന്ന് മനസ്സിലായി.
വാതില്‍ തുറന്ന് ഒരു സുന്തരിയായ യുവതി കടന്നു വന്നു. അപാരമായ തീക്ഷ്ണതയുള്ള വെള്ളാരം കല്ലുപോലെ കണ്ണുകളും തുടുത്ത അതീവ സുന്ദരി പെണ്ണ്. എന്റെ അനുമാനങ്ങള്‍ ശരിയായിരുന്നു. അവള്‍ക്ക് അറുപത് കിലോ അടുത്ത് ഭാരമുണ്ടായിരുന്നു.
“…വൈഗ….ഷീ ഈസ്…ജെസ്സിക്ക മൂപ്പന്‍ ഐ.പി.എസ്……നാളെ നമ്മുടെ പട്ടണത്തില്‍ എ.എസ്.പി ആയി ചാര്‍ജ്ജെടുക്കും…..കേസന്വേഷണത്തിന് വൈഗക്ക് ഒരു കൂട്ടാവുകയും ചെയ്യും…..”.
“…ഹലോ…ജെസ്സീക്ക….”. ഉള്ളില്‍ അല്‍പ്പം നീരസ്സമുണ്ടെങ്കിലും പുറത്ത് കാണിക്കാതെ വിഷ് ചെയ്തു.
“…ഹലോ…വൈഗ..ഞാന്‍ ഇവര്‍ പറഞ്ഞ് തന്നെ കുറിച്ച് ഒരുപാട് കേട്ടിരിക്കുന്നു…”. ജെസ്സീക്ക മൂപ്പന്‍ തിരിച്ചും അഭിവാദ്യം ചെയ്തു.
“…ഡോക്ട്ടര്‍….എന്താണ് ഹെല്‍പ്പ് എന്നു ഇതു വരെ പറഞ്ഞില്ല…..”.
“…ഒഹോ…ശരിയാ….ശരിയാ…ഈ..ജെസ്സി …ആളൊരു ഇടുത്ത് ചാട്ടക്കാരിയാ…..അപകടകരമായ സാഹചര്യങ്ങളിലേക്ക് പോകുബോള്‍ ജെസ്സിയെ ഒന്ന് ഒഴിവാക്കണം….”.
ഞാന്‍ ഡോക്ട്ടറെ സൂക്ഷിച്ച് നോക്കി. അര്‍ത്ഥമറിയാത്തവളെ പോലെ
“…വൈഗ…ജെസ്സി ഒരു പോലീസ്സ് ഓഫീസ്സര്‍ കൂടി മാത്രമല്ല….ഷീ…ഇസ് മൈ ഗേള്‍….”. ഡോക്ട്ടര്‍ ജെസ്സീക്ക മൂപ്പനെ ചുറ്റിപ്പിടിച്ചു.
“…വൈഗ നീ വെല്‍ ട്രൈയിങ്ങ് കഴിഞ്ഞതാണ്….സോ…യൂ കാന്‍ ഫെയ്സ് എനി ഡെയ്ഞ്ചറസ്സ് സിറ്റുവേഷന്‍സ്സ്……അതിലേക്ക് എന്റെ പെണ്ണിനെ മാക്സിമം വലിച്ചിഴക്കാതിരിക്കാന്‍ നോക്കണം….എന്റെ അപേക്ഷയാണ്…..”. ഡോക്ട്ടര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
ഞാനാകെ ഭൂമി പിളര്‍ന്ന് പോകുന്നവളെ പോലെ അവിടെ നിന്നു. ഡോക്ട്ടര്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പക്ഷേ എനിക്കൊന്നും ചെവിയില്‍ കയറുന്നുണ്ടായിരുന്നില്ല. മാസ്റ്ററുടെ ശബ്‌ദ്ധമാണ് എന്നെ തിരികെ കൊണ്ടുവന്നത്.