“…ഡാര്‍ക്ക് ലോയുടെ ഹൈദ്രാബാദ് എജന്റെ ജോമോന്‍ ലോപ്പസ്സ് പ്രൈവറ്റായി നടത്തിയ അന്വേഷണമാണ് ഈ യുവതിയെ തിരിച്ചറിയാന്‍ കഴിഞ്ഞത്. അതു വഴിയാണ് ഇത് ഷഹാന ഷാജഹാന്‍ എന്ന സോഫ്റ്റ്‌വെയര്‍ പ്രൊഫഷണല്‍ ആണെന്ന് കണ്ടെത്താന്‍ സാദ്ധിച്ചത്. ഒരു ക്ലബ്ബിലെ പാര്‍ട്ടിക്കിടയിലാണ് ഈ യുവതി മിസ്സാകുന്നത്. അവളെ തിരിച്ചറിയാന്‍ സാദ്ധിച്ചത് കാല്‍മുട്ടിലെ സര്‍ജ്ജറി കഴിഞ്ഞ ഒരു സ്റ്റീല്‍ റോഡ് ആണ്. അതിലെ ഹോസ്പിറ്റല്‍ മുദ്ര തിരിച്ചറിയുന്നതില്‍ സഹായമേകി…….പക്ഷേ നാളിത് വരേ സൌത്തിന്ത്യയില്‍ പതിനാല് ഇതു പോലെ വളരെ സാമ്യമുള്ള അഴുകിയ യുവതികളുടെ മ്യതശരീരം കാണപ്പെട്ടീട്ടുണ്ട്. പലതും തിരിച്ചറിയാന്‍ തന്നെ കഴിഞ്ഞീട്ടില്ല. ഇതില്‍ നമ്മളെ ഭയപ്പെടുത്തുന്നത് ഇക്കഴിഞ്ഞ മാസങ്ങളില്‍ കാണപ്പെട്ട ശരീരങ്ങള്‍ പലതും ഈ കേരളത്തിലാണ്……..
മാസ്റ്റര്‍ വീണ്ടും വികാരത്തില്‍ ശ്വാസമെടുക്കാനായി പാടുപ്പെട്ടു. പിസ്റ്റള്‍ കൂട്ടിയോജിപ്പിച്ച് കാട്രീജ്ജ് തള്ളി കേറ്റി എന്റെ കൈയ്യില്‍ വച്ചു തന്നു.
“…സോ…വൈഗ അയ്യങ്കാര്‍…..നമ്മുടെ നാട്ടിലെ യുവതികള്‍ അപകടത്തിലാണ്…..അതിനാല്‍ എത്രയും വേഗം ഇതിന് പുറകിലുള്ളവരെ കണ്ടുപിടിക്കുക…അവരില്‍ നമ്മുടെ നിയമം നടപ്പിലാക്കുക……ഇറ്റ്സ്സ് മൈ ഓര്‍ഡര്‍…..”.
അവസ്സാന ഭാഗത്ത് മാസ്റ്റര്‍ തീര്‍ത്തും അലറുകുകയായിരുന്നു. ഞാന്‍ എഴുന്നേറ്റ് മാസ്റ്ററുടെ ചുമലില്‍ തൊട്ടു.
“…ഷുവര്‍ മാസ്റ്റര്‍…എന്റെ എല്ലാ കഴിവുകളും എടുത്ത് ഞാന്‍ കണ്ടുപിടിക്കും….എന്റെ പിസ്റ്റളിലെ അവസ്സാന ബുള്ളറ്റുകളും അവന്റെ നെഞ്ചിലേക്ക് ഇറക്കിയതിന് ശേഷം…ഐ…കോള്‍…യൂ…മാസ്റ്റര്‍…ഇതെന്റെ വാക്കാണ്..”. ഞാന്‍ എന്നിലെന്തോ ആവാഹിച്ച് കയറിയവളെ പോലെ അലറി.
മാസ്റ്റര്‍ എന്നെ അഭിമാനത്തോടെ നോക്കി. ഡോക്ട്ടര്‍ തല തിരിച്ച് എന്നെ നോക്കി പുഞ്ചിരിച്ചു. എന്നില്‍ പ്രക്ഷുബ്ദമായ കടല്‍ പോലെ മനസ്സ് കിടന്നലയുകയായിരുന്നു. ചിന്തകള്‍ തരംഗങ്ങളേക്കാള്‍ വേഗതയില്‍ പായുന്ന പോലെ.
ഡോ. ശശി തിരിഞ്ഞ് എന്റെ ടാബിനായി കൈ നീട്ടി. ഞാനത് ഓവര്‍ ജാക്കറ്റില്‍ നിന്ന് പുറത്തെടുത്ത് കൊടുത്തു. അദ്ദേഹം കബ്യൂട്ടറില്‍ കണക്റ്റ് ചെയ്ത് ഡാറ്റകള്‍ ടാബിലേക്ക് കോപ്പി ചെയ്തു.
“…വൈഗ…നിന്റെ ടാബിലേക്ക് ഈ ഫോണില്‍ നിന്ന് സംസാരിച്ചവരുടെ ടവര്‍ ലൊക്കേഷനും അഡ്രസ്സും ആവശ്യമായ എല്ലാ വിവരണങ്ങളും കോപ്പി ചെയ്തീട്ടുണ്ട്…..ആള്‍ ദ വെരി ബെസ്റ്റ് അയേണ്‍ ബട്ടര്‍ഫ്ലൈ…”. ടാബ് തിരിച്ചേല്‍പ്പിച്ച് എനിക്ക് ഹസ്തദാനത്തിനായി കൈ നീട്ടി.