ഞാന്ത് പരിശോദിക്കാനായി പതിയെ ഞാനവിടേക്ക് നടന്നു. ചുവന്ന സ്ട്രാപ്പോടു കൂടിയ സ്ത്രീകള്‍ ഉപയോഗിക്കുന്ന ചെരിപ്പ് ഞാനവിടെ കണ്ടു. ആ കാഴ്ച്ചയില്‍ തന്നെ എന്റെ കരളിനകത്ത് ഒരാന്തല്‍ ഉയര്‍ന്നു. നേരിയ ചങ്കിടിപ്പോടെ ഞാന്‍ ആ ചെരിപ്പിലേക്ക് നോക്കി. അടിയില്‍ അല്‍പ്പം ചെളിപുണ്ടീരിക്കുന്നു. ഞാന്‍ കുനിഞ്ഞ് അതിലെ ചളിയില്‍ വിരലുരച്ചു. ഈര്‍പ്പം ഇപ്പോഴും നിലനില്‍ക്കുന്നു. ഈ ചെരിപ്പ് ധരിച്ച് വന്ന സ്ത്രീ ഈ ഫ്ലാറ്റിലെത്തീട്ട് അധിക നേരമായീട്ടില്ലെന്ന് വ്യക്തം. റബ്ബര്‍ സോള്‍കൊണ്ട് അല്‍പം ഹീലുള്ള ആ ചെരിപ്പ് വെള്ളത്തില്‍ നനഞ്ഞതിനിലാലും കൂടാതെ ഉടമയുടെ ശരീര ഭാരത്തിനാലും അതിന്റെ അടിവശം അല്‍പ്പം ചതഞ്ഞീരിക്കുന്നു. ഇതിന്റെ ഉടമക്ക് അറുപത് കിലോ ഭാരത്തിനേക്കാള്‍ കൂടുതലുണ്ടെന്ന് സുനിശ്ചിതം. ചെരിപ്പ് വയ്ക്കുന്ന റാക്കില്‍ വെള്ള തുള്ളികള്‍ വീണ് കിടക്കുന്നു. പാര്‍ക്കിങ്ങ് യാര്‍ഡില്‍ കാറുകള്‍ ഇടുന്ന അവിടെ മഴവെള്ളം നനയില്ല. ഈ സ്ത്രീ ഒന്നല്ലെങ്കില്‍ ടൂ വീലറിലോ അഥവ കാര്‍ പുറത്ത് പാര്‍ക്ക് ചെയ്തോ ആയിരിക്കും വന്നീരിക്കുക. അല്‍പം മുന്നേ പെയ്ത മഴയിലൂടെ ടൂ വീലറിലാണ് യാത്ര ചെയ്തീരുന്നെങ്കില്‍ ചെരുപ്പില്‍ നനവ് ഇതിനേക്കാള്‍ അളവില്‍ കണ്ടേനെ. സംശയമില്ല, ഇവര്‍ കാര്‍ പുറത്ത് പാര്‍ക്ക് ചെയ്താണ് വന്നീരിക്കുന്നത്. ആ കാര്‍ സ്വന്തമോ ഇല്ലെങ്കില്‍ ടാക്സിയോ ആകാം.
മനസമാധാനമില്ലാത്ത എന്റെ കണ്ണുകള്‍ ചുറ്റും പരതി. ഡൈനിങ്ങ് ടേബിളില്‍ സോഫ്റ്റ് ഡ്രിങ്ങ്സ്സ് നിറച്ച രണ്ട് ഗ്ലാസ്സുകള്‍. അതിലെ തണുപ്പിന്റെ ജലകണങ്ങള്‍ പൂര്‍ണ്ണമായും മാറീട്ടില്ല. ഡോക്ട്ടറെ പുറത്ത് കാണാനും ഇല്ല. അദ്ദേഹം ആ സ്ത്രീയുമായി ഇപ്പോഴും ഉള്ളിലെ മുറികളിലേതിലോ ആണ്.
“…എന്താണ് വൈഗ….വലിയ നിരീക്ഷണത്തിലാണല്ലോ…..”. മാസ്റ്റര്‍ എന്റെ പുറകില്‍ വന്നത് ഞാനറിഞ്ഞില്ല.
“…എയ്…അങ്ങനെയൊന്നുമില്ല…മാസ്റ്റര്‍….”.
“….ചെരിപ്പും ഗ്ലാസ്സുകളും കണ്ടപ്പോള്‍ ….എന്തേ…..നീ പകച്ചുപോയോ…..”.
ഞാന്‍ ഒന്നും പറയാതെ തല താഴ്ത്തി നിന്നു.
“…എങ്കില്‍ നീ വിട്ട് കളഞ്ഞ ഒരു സംഭവം ഞാന്‍ പറയട്ടെ…..”.
ഞാന്‍ ജിജ്ഞാസയോടെ മാസ്റ്ററേ നോക്കി.
“…വൈഗ….അദ്ദേഹത്തിന്റെ കബ്യൂട്ടര്‍ ഇരിക്കുന്ന മുറിയിലേക്ക് നോക്കൂ…..അവിടെ ഒരു വാനിറ്റി ബാഗ് കണ്ടോ……അതില്‍ അല്‍പം പുറത്തേക്ക് നില്‍ക്കുന്ന പൊളിത്തീന്‍ കവര്‍ നീ ശ്രദ്ധിക്കൂ…..”.