ഞാന്‍ എന്റെ ബൂട്ടഴിക്കാന്‍ നോക്കിയപ്പോള്‍ ഡോക്ട്ടര്‍ വേണ്ടെന്ന് വിലക്കി. എന്റെ കണ്ണുകള്‍ ഡോക്ട്ടറുടെ ചുളിവ് വീണ വസ്ത്രത്തിലും കൂടാതെ അല്‍പ്പം വിയര്‍ത്ത ശരീരമാകെയായി മൊത്തത്തില്‍ ഉഴിഞ്ഞു. എന്തോ അദ്ദേഹത്തിന് പരിഭ്രമം പോലെ ഉണ്ടെന്നെനിക്ക് തോന്നി. എതൊരാണിനും ഉള്ളിലെ പരിഭ്രമങ്ങള്‍ മറ്റൊരാണിന്റെ മുന്നില്‍ ഒളിച്ച് വയ്ക്കാന്‍ സാധിച്ചേക്കുമെങ്കിലും, പക്ഷേ അയാളെ സ്നേഹിക്കുന്ന ഒരു സ്ത്രീക്ക് അതെളുപ്പം മനസ്സിലാക്കാവുന്നതേ ഉള്ളു.
മാസ്റ്റര്‍ ഉള്ളിലേക്ക് കയറി സോഫയില്‍ വിശാലമായിരുന്നു. ഞാന്‍ ഡോക്ട്ടറുടെ അംഗചലനങ്ങള്‍ വീക്ഷിച്ച് മാസ്റ്ററുടെ എതിര്‍ വശത്തിരുന്നു.
“…നിങ്ങള്‍ ഇത്ര പെട്ടെന്ന് വരുമെന്ന് വിചാരിച്ചില്ല…..”. ഡോക്ട്ടര്‍ ചെറു പരിഭ്രമം മറച്ചുകൊണ്ട് ചിരിച്ചു.
“..എന്തു പറ്റി…ശശി…വേറേ എന്തെങ്കിലും അപ്പോയിന്റ്മെന്റുണ്ടോ…”. മാസ്റ്റര്‍ ശശിയെ നോക്കി ചിരിച്ചു.
“…എയ്…അങ്ങനെയോന്നുമില്ല…ങ്ങാ…വൈഗ ആ മൊബൈലുകള്‍…ഇങ്ങു തരൂ……..ഞാനൊന്നിതില്‍ പരതട്ടെ..നിങ്ങളിരിക്കൂ .ഞാനിപ്പോള്‍ വരാം…ഇപ്പോ തന്നെ വരാം.”. ഡോക്ട്ടര്‍ അവര്‍ത്തിച്ച് പറഞ്ഞുകൊണ്ട് എന്റെ കയ്യില്‍ നിന്ന് മൊബൈലുകള്‍ ഇട്ട കവര്‍ വാങ്ങി അകത്തേക്ക് പോയി.
എനിക്കെന്തോ പന്തിക്കേട് മണത്തു. എതോ മാസിക മറിച്ച് നോക്കികൊണ്ടിരിക്കുന്ന മാസ്റ്ററെ ഞാന്‍ നോക്കി. ഡോക്ട്ടറുടെ പെരുമാറ്റത്തില്‍ കഥകള്‍.കോം യാതൊരു സംശയവും ഉളവക്കാതെ തീര്‍ത്തും ശാന്തനായി ഇരിക്കുന്നു. ഇനി എനിക്ക് എന്റെ ഭ്രാന്തന്‍ ചിന്തകള്‍ പെരുത്തതിലാണോ ഇങ്ങനെയൊക്കെ തോന്നുന്നത്. എന്തായാലും നല്ലൊരു മെഡിറ്റേഷന്റെ ആവശ്യകത എന്റെ മനസ്സാഗ്രഹിക്കുന്നു എന്നെനിക്ക് മനസ്സിലായി.
പക്ഷേ മനസ്സിന്റെ അടിതട്ടില്‍ കുമിഞ്ഞ് കൂടുന്ന ചിന്തകള്‍ എന്നെ അസ്വസ്ഥമാക്കുന്നു. ഞാന്‍ പതിയെ എഴുന്നേറ്റ് വലിയ സ്ഫടിക ജനാലക്കരുകിലേക്ക് ചെന്നു. വിദൂരതയില്‍ വെളിച്ചത്തിന്റെ ചെറിയ ബിന്ധുക്കളായി വാഹനങ്ങള്‍ ഒഴുകുന്നു. മനസ്സിനെ ഞാന്‍ എകാഗ്രമാക്കി.
എന്റെ പ്രധാനപ്പെട്ട സംശയങ്ങളില്‍ ഒന്ന് വാതില്‍ തുറക്കാനെടുത്ത സമയവും അദ്ദേഹത്തിന്റെ പരിഭ്രമവുമാണ്. വാതില്‍ തുറന്നതു മുതലുള്ള കാഴ്ച്ചകള്‍ ഞാനോടിച്ച് നോക്കി. കണ്‍ മുന്നിലേക്ക് ഫ്രം ബൈ ഫ്രം ആയി അതൊഴുകിയെത്തി. പെട്ടെന്നാണ് എന്റെ മനസ്സിനെ പിടിച്ചുലച്ചുകൊണ്ട് ചെരുപ്പുകള്‍ വയ്ക്കുന്ന സ്റ്റാഡില്‍ കിടന്ന ഒരു ജോഡി ലേഡീസ് ചപ്പല്‍ കയറി വന്നത്.