ജീവിതം വിണ്ടും തന്നെ തോല്‍പിച്ചിരിക്കുന്നു…..
മനസ്സില്‍ വലിയ ഭാരം കൂടി വരുന്നു……
നിര്‍വികാരതയോടെ നീറുന്ന മനസ്സ് പൊട്ടികരയാനായി പറയുന്നുണ്ടായിരുന്നു….
തോല്‍ക്കാന്‍ എനിക്ക് മനസ്സിലായിരുന്നു. ഞാന്‍ വണ്ടിയുടെ വേഗം വര്‍ദ്ധിപ്പിച്ച് മഴവെള്ളത്തെ ചീറ്റിതെറുപ്പിച്ച് പാഞ്ഞു…..
എനിക്കിഷ്ടപ്പെട്ടത് നഷ്ടപ്പെട്ടെങ്കിലും എന്നെ ഇഷ്ടപ്പെടുന്നവര്‍ എനിക്ക് ചുറ്റും ആശ്വാസമേകുന്നത് പോലെ എനിക്ക് തോന്നി…..
വിധിയെന്ന കോമരത്തെ എനിക്ക് ജീവിച്ചുകൊണ്ടെന്നെ തോല്‍പ്പിക്കണം……
അതെ ഞാന്‍ ഇന്ന് വെറും സാധാരണ പൈങ്കിളി പെണ്‍കുട്ടിയല്ല….ഉത്തരവാദിത്ത്വങ്ങള്‍ തലക്ക് മുകളില്‍ കുമിഞ്ഞുകൂടുന്നു.
സമൂഹത്തില്‍ കുറ്റക്രിത്യങ്ങള്‍ വര്‍ദ്ധിക്കുന്നു. നിയമപാലകര്‍ നോക്കുകുത്തികളാകുന്നു.
ചെയ്യണം….എന്തെങ്കിലും ചെയ്യണം…. മനസ്സിന്റെ ഉരുക്കുപാറയായി ഉറപ്പിക്കണം…എന്റെ ഈ മൌനം വെടിയണം.
ഇരുട്ടിന്റെ രാജകുമാരന്റെ നെഞ്ചിലേക്ക് അവസാന വെടിയുണ്ടയും പായിച്ച് മാസ്റ്റര്‍ക്ക് കൊടുത്ത വാക്ക് പാലിക്കണം
അതെ ഇതെന്റെ മൂന്നാം പുനര്‍ജന്മം……..
ഇരുളില്‍ മൂടികിടക്കുന്ന അന്തരീക്ഷത്തില്‍ പെയ്യുന്ന അതിശക്തമായ മഴയുടെ ഭീകരതയെ നോക്കികൊണ്ട് ഞാന്‍ അലറി.
അതെ….. ഞാന്‍ …..വൈഗ അയ്യങ്കാര്‍
( തുടരും )
അപസര്‍പ്പ വനിത അഞ്ചാം ഭാഗം അധികം വൈകാതെ ഇടാം…
കാത്തിരിപ്പിന് ക്ഷമ ചോദിക്കുന്നു.