“…വൈഗ….”.
മാസ്റ്റര്‍ എന്നെ തട്ടി വിളിച്ചു. അദ്ദേഹത്തിന്റെ കണ്ണുകളില്‍ ചെറു നനവ് എനിക്ക് കാണാന്‍ സാദ്ധിച്ചു. ഒരു നിമിഷത്തേക്ക് എന്റെ മരിച്ചുപോയ അപ്പാവ് വിളിക്കുന്നത് പോലെ തോന്നി.
“…അപ്പാ….”.
ഞാനറിയാതെ വിളിച്ചു അദ്ദേഹത്തിന്റെ മാറിലേക്ക് ചാഞ്ഞു. ആ വിളിയില്‍ അദ്ദേഹം കരളലിഞ്ഞെന്നെ നോക്കികൊണ്ട് എന്റെ നെറുകയില്‍ വാത്സല്ല്യത്തോടെ തഴുകി. അദ്ദേഹത്തിന്റെ മനസ്സാകെ പ്രക്ഷുബ്ദ്ധമായിരുന്നെന്ന് ശ്വസന വേഗതയില്‍ അറിഞ്ഞു.
“…ഡോണ്‍ഡ് വറി…യൂ കാന്‍ ഫോര്‍ഗോട്ട് ദോസ്സ് ഓള്‍ ഫീലിങ്ങ്സ്സ്…..ആഫ്റ്ററോള്‍…..നീ എന്റെ സിംഹകുട്ടിയല്ലേ….”.
മാസ്റ്ററുടെ വചനങ്ങള്‍ എന്റെ ചെവിയിലൂടെ മനസ്സിലേക്ക് കയറി. ഞാനെന്റെ അപ്പായെ അദ്ദേഹത്തിലൂടെ തിരിച്ചറിയുകയായിരുന്നു. അദ്ദേഹത്തിന്റെ സാമീപ്യം അതിയായ ആശ്വാസമേകുന്നു.
ലിഫ്റ്റ് താഴേക്കെത്തി. ഞാന്‍ അദ്ദേഹത്തിന്റെ നെഞ്ചില്‍ നിന്നടര്‍ന്ന് വണ്ടി വച്ചീരിക്കുന്ന ഭാഗത്തേക്ക് നടന്നു. മൊബൈലും ടാബും ബുള്ളറ്റിന്റെ സൈഡിലെ പെട്ടി തുറന്ന് അതിലിട്ടുകൊണ്ട് എന്തോ ചിന്തിച്ച് നിന്നു.
എന്തു ചെയ്യണമെന്നറിയില്ല.
എങ്ങോട്ട് പോകണമെന്നറിയില്ല.
“…വൈഗ…..”.
മാസ്റ്ററുടെ വിളിയാണെന്നെ അതില്‍ നിന്നുയര്‍ത്തിയത്. എത്ര നേരം ഞാന്‍ അങ്ങിനെ തന്നെ ചിന്തിച്ച് നിന്നു എന്നു തന്നെ അറിയില്ല.. ഞാനദ്ദേഹത്തിനെ നോക്കി.
“…നിനക്ക് വണ്ടിയോടിക്കാന്‍ സാധിക്കുമോ….കേന്‍ ഐ ഡോപ്പ്…”.
ഞാന്‍ വേണ്ടെന്ന് തലയാട്ടികൊണ്ട് പറഞ്ഞു. ബുള്ളറ്റില്‍ കയറി ഞാന്‍ സ്റ്റാര്‍ട്ട് ചെയ്തു. മാസ്റ്ററെ ഞാന്‍ നിര്‍വികാരമായി നോക്കികൊണ്ട് ഡോക്ട്ടറുടെ ഫ്ലാറ്റിന്റെ പാര്‍ക്കിങ്ങ് യാഡില്‍ നിന്ന് പതിയെ വണ്ടിയെടുത്തു.
റോഡിലേക്കിറങ്ങി ഞാന്‍ ലക്ഷ്യമില്ലാത്തവളെ പോലെ വണ്ടിയോടിച്ചു. മാസ്റ്ററുടെ പഴയ യെസ്ഡി ബൈക്കിന്റെ ശബ്‌ദ്ധം എനിക്ക് പുറകില്‍ നിന്ന് കേഴ്ക്കാമായിരുന്നു. ഞാന്‍ കൈയ്യുയര്‍ത്തി മാസ്റ്റര്‍ക്ക് നേരേ വീശികാണിച്ചുകൊണ്ട് ബുള്ളറ്റിന്റെ ആക്സലേറ്റര്‍ അമിതമായി തിരിച്ചു. നഗര വിഥിയിലൂടെ എന്നേയും വഹിച്ചുകൊണ്ട് അത് പാഞ്ഞു.
ഇടിവെട്ടിന്റെ മുഴക്കത്തോടെ അതി ശക്തമായ മഴ പെയ്തിറങ്ങി. കണ്ണുകളില്‍ നിന്ന് നിറഞ്ഞൊഴുകുന്ന കണ്ണുനീരിനെ ആ പേമാരി അലീച്ചുകൊണ്ടത് മഹാപ്രവാഹത്തിലേക്കെന്നപോലെ ഒലിച്ച് പോയി.
മനസ്സാകെ പ്രക്ഷുബ്ദ്ധമായിരിക്കുന്നു……