“…നോ…ഡോക്ട്ടര്‍….ഡാര്‍ക്ക് ലോ….ഒരിക്കലും ജെസ്സീക്കയെ പ്രശ്നങ്ങളിലേക്ക് വലിച്ചിഴക്കില്ല…പക്ഷേ അവളായി അതിലേക്കിറങ്ങുകയാണെങ്കില്‍…ഒരു പക്ഷേ…..ഞങ്ങള്‍ക്കത് തടയാന്‍ കഴിയില്ല….ഡോക്ട്ടര്‍ക്കറിയാലോ…മരണം വച്ചുള്ള കളിയാണ്…..സ്വന്തം ജീവന് ഇവിടെ ആര്‍ക്കും അത്ര വിലയില്ല എന്നതും ഓര്‍മിപ്പിക്കുന്നു….”.
മാസ്റ്റര്‍ ചെറിയ ദ്വേഷ്യത്തിലാണ് പറഞ്ഞവസാനിപ്പിച്ചത്.
രംഗം മുറുകുന്നത് കണ്ട ജെസ്സീക്ക ഡോക്ട്ടറുടെ കൈതണ്ടയില്‍ നുള്ളി. ഡോക്ട്ടറുടെ അടുത്ത് ഒരു സ്ത്രീയും അമിതമായി അടുക്കുന്നതും പെരുമാറുന്നതും മുന്നേ എനിക്കിഷ്ടമില്ലായിരുന്നു. പക്ഷെ ഇന്ന് ഞാന്‍ അദ്ദേഹത്തിന്റെ ആരുമല്ല. ഒരവകാശവും എനിക്കദ്ദേഹത്തിന്റെ മേലില്ല.
“…ഞാന്‍ ഒരു ഹെല്‍പ്പ് ചോദിച്ചത് ബോറായി അല്ലേ…..”. ഡോക്ട്ടര്‍ ചെറുതായി ചമ്മിയപോലെ ചോദിച്ചു.
“…അതേ വളരേ ബോറായി….ഞാനും മസൂരിയിലെ ട്രൈനിങ്ങ് കഴിഞ്ഞതല്ലേ…..എന്നെ ഇങ്ങനെ കൊച്ചാക്കല്ലേ….ഹഹഹഹ….”.ജെസ്സീക്ക മൂപ്പനാണ് പരിഭവത്തോടെന്നോണം പറഞ്ഞു.
മാസ്റ്റര്‍ ഇറങ്ങാം എന്ന് കണ്ണുകൊണ്ട് കാണിച്ചു.
എനിക്കും ആ അന്തരീക്ഷത്തില്‍ നിന്ന് ഒരു മോചനം ആവശ്യമായിരുന്നു. സത്യത്തില്‍ ഇവിടേക്ക് വരാന്‍ തനിക്കെന്തുത്സാഹമായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ മനസ്സില്‍ ഞാനില്ലാ എന്നുള്ള തിരിച്ചറിവ് അതെല്ലാം തല്ലികെടുത്തിരിക്കുന്നു.
“…ശരി ഞങ്ങള്‍ ഇറങ്ങുന്നു…..വരൂ വൈഗ…”. എന്നു പറഞ്ഞ് മാസ്റ്റര്‍ നടന്നു.
ലിഫിന്റെ വാതായനങ്ങള്‍ അടയും മുന്‍ബായി ഞാന്‍ പാളി നോക്കി. പ്രണയ മിഥുനങ്ങളായി ഡോക്ട്ടര്‍ ശശിയും ജെസീക്കയും ഞങ്ങളെ നോക്കി കൈ വീശി. ഞാന്‍ ഉള്ളിലെ മനസ്സിനേറ്റ മുറിവ് മറച്ചുകൊണ്ട് ചിരിച്ചെന്ന് വരുത്തി.
ലിഫ്റ്റിന്റെ വാതായനങ്ങള്‍ അടഞ്ഞു.
ലിഫ്റ്റിന്റെ ചെറു മുരള്‍ച്ച പോലും എന്നെ എതോ ഒരു ഭീകരത നിറഞ്ഞ ലോകത്തേക്ക് കൊണ്ടുപോകുന്നത് പോലെ തോന്നിപ്പിച്ചു. മനസ്സിനുള്ളില്‍ കഠിനമായ നീറ്റല്‍. എന്റെ ഈ ജീവിതത്തില്‍ സന്തോഷം അധികമൊന്നും കിട്ടീട്ടില്ല എങ്കിലും അതിനെയെല്ലാം അതിനൊപ്പം വച്ചു മൂടാന്‍ കിട്ടിയ സൌഭാഗ്യമായിരുന്നു ഡോക്ട്ടര്‍. ഈ നിമിഷം മുതല്‍ അതില്ല. ജീവിതം വീണ്ടും വഴി മുട്ടി നില്‍ക്കുന്നു. മനസ്സിനേറ്റ മുറുവുകള്‍ വിങ്ങലായി പണിണമിക്കുന്നു. അതു കടിച്ചമര്‍ത്താന്‍ തക്ക ത്രാണി നേടേണ്ടിരിക്കുന്നു.