മോഡലിങ്ങ് എന്താണെന്നറിയാത്ത പെൺകുട്ടിയുടെ പകപ്പായിരുന്നു അത്.
മോഡലിങ്ങ് എന്നാൽ ഒരു തൊഴിലാ. ഒരു മാസം കുറഞ്ഞത് ഇരുപതിനായിരം രൂപവരെയുണ്ടാക്കാം. ജെനറ്റിന്റെ കുടുംബം രക്ഷപ്പെടുകയും ചെയ്യും.”
ജെനറ്റിന്റെ മിഴികൾ വിടർന്നു. പൊതുവേ വിടർന്ന മിഴികൾ കൂടുതൽ മിഴിച്ചപ്പോൾ ചന്തം കൂടുന്നു.
ഞാൻ നാളെ വീട്ടിൽ വന്ന് സംസാരിക്കാം- പറഞ്ഞുകൊണ്ട് ശ്രീകാന്ത് തിരിഞ്ഞുനടന്നു.
വല്ലപ്പോഴുമൊരിക്കൽ സിഗററ്റ് വലിക്കുന്ന ശ്രീകാന്ത് അന്നൊരു സിഗററ്റിന് തീകൊളുത്തി വലിച്ചു.
പിറ്റേദിവസം രാവിലെ ശ്രീകാന്ത് ജെനറ്റിന്റെ വീട്ടിലെത്തി.
ഓടുമേഞ്ഞ ചെറിയ വീട്.
മുറ്റത്ത് ചാണകം മെഴുകിയിരിക്കുന്നു.
ശ്രീകാന്തിനെ കണ്ടയുടൻ ജെനറ്റ് ഓടിവന്നു.
‘ സാർ അകത്തേക്ക് കയറിയിരിക്കണം’
ജെനറ്റ് ഭവ്യതയോടെ പറഞ്ഞു.
ശരി’
ശ്രീകാന്ത് അകത്തേയ്ക്ക് കടന്നു.
പൂമുഖത്ത് കൂശിതമായ ക്രിസ്തുവിന്റെ രൂപം.