കൂടത്തിൽ വെള്ളമെടുത്തതിനുശേഷം അവളത് ഒക്കത്തുവച്ചു നടന്നു നീങ്ങാൻ ഭാവിച്ചു.
‘ എക്സ്ക്യൂസ് മീ’
അവൻ അവളുടെ അരികിലെത്തി.
അപരിചതന്നെ കണ്ട നാടൻപെൺകുട്ടിയുടെ പകപ്പ് അയാൾ ശ്രദ്ധിച്ചു.
‘ ഞാൻ ശ്രീകാന്ത്. ഫോട്ടോഗ്രാഫറാ. എന്താ പേര് എന്തുചെയ്യുന്നു?’
‘ പത്താംക്ളാസ് തോറ്റശേഷം പഠിത്തം നിറുത്തി.
‘ അതെന്താ പഠിത്തം നിറുത്തിയത്
‘അപ്പൻ നേരത്തെ മരിച്ചു. പിന്നെ പഠിക്കേണ്ടെന്ന് അമ്മ പറഞ്ഞു.”
ശ്രീകാന്തിന്റെ മനസ്സിൽ ഒരു പാവം പെണ്ണിന്റെ ചിത്രം തെളിഞ്ഞു. അച്ഛൻ മരിച്ചതിനുശേഷം അമ്മയ്ക്ക് മകളെ പഠിപ്പിക്കാനുള്ള പാങ്ങില്ലാതായി കാണും. അതാകും പ്രശ്നം.
എന്താ പേര്?
ജെനറ്റ്
ജെനറ്റിന് എത്ര സഹോദരങ്ങളുണ്ട്?
‘ സഹോദരിമാരാ ഉള്ളത്. നാലുപേർ. ഞാനാ മൂത്തത്
നാലു സഹോദരിമാരുടെ ഉത്തരവാദിത്വമുള്ള ചേച്ചി. ശ്രീകാന്തിന് അവളുടെ പരിതാവസ്ഥ മനസ്സിലായി.
‘ മോഡലിങ്ങിൽ താത്പര്യമുണ്ടോ? ശ്രീകാന്ത് ചോദിച്ചു.
ജെനറ്റ് പകച്ചു നിന്നു