ബിരുദം കഴിഞ്ഞശേഷം ഫോട്ടോഗ്രാഫി രംഗത്താണ് ശ്രീകാന്ത് ശ്രദ്ധിച്ചത്. ഫോട്ടോഗ്രാഫിയിൽ ഡിപ്ളോമ നേടിയ ശേഷം ശ്രീകാന്ത് സ്വദേശമായ തിരുവനന്തപുരത്തു നിന്നും കൊച്ചിയിലെത്തി.
ശ്രീകാന്തിന്റെ മാതാപിതാക്കൾക്ക് സെക്രട്ടറിയേറ്റിലാണ് ജോലി. ഒരു ചേച്ചിയുണ്ട്. അവർ ഡോക്ടറാണ്. വിവാഹം കഴിച്ചിരിക്കുന്നതും ഡോക്ടറെ തന്നെ. അങ്ങനെ പ്രൗഢിനിറഞ്ഞ കുടുംബത്തിലെ ഏക ആൺതരി ക്യാമറയുമായി അലഞ്ഞുതിരിയുന്നത് അവർക്ക് സഹിക്കാനായില്ല.
‘പി.എസ്. എസി പരീക്ഷയെഴുതിഗവർമെന്റ് സർവ്വീസിൽ കയറാൻ നോക്ക്- പിതാവ് പലതവണ അവനോട് പറഞ്ഞു.
‘ സർക്കാരുദ്യോഗം എന്റെ ലക്ഷ്യമല്ല. എന്റെ ലക്ഷ്യം വലിയൊരു ഫോട്ടോഗ്രാഫറാകുകയാണ്. അതിന് ബാക്ക് ഗ്രൗണ്ട് വേണം. അതുകൊണ്ട്.തത്കാലം ഞാൻ തിരുവനന്തപുരം വിടുന്നു. അച്ഛനിൽ നിന്നോ അമ്മയിൽ നിന്നോ ഒരു പൈസപോലും എനിക്ക് വേണ്ട’- അവൻ അസന്നിദ്ധമായി പറഞ്ഞു.
ഒരു ക്യാമറയുമായി അന്നിറങ്ങിയതാണ് വീട്ടിൽ നിന്ന് ആരുടെയും സഹായമില്ലാതെ എല്ലാം വെട്ടിപ്പിടിക്കണമെന്നുള്ള വാശിയുണ്ടായിരുന്നു. പ്രതീക്ഷിച്ചത് ഉയരത്തിലെത്താനായില്ലെങ്കിലും സ്വന്തമായി ഒരു പരസ്യ ഏജൻസി നടത്തുവാനും മോഡൽ ഹണ്ട് എന്ന പേരിൽ മോഡലുകളെ സൃഷ്ടിക്കുന്ന സ്ഥാപനം ആരംഭിക്കുവാനും സാധിച്ചു. കൊച്ചിയുടെ ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ശ്രീകാന്തിന്റെ സ്ഥാപനങ്ങൾക്കിപ്പോൾ കോടിക്കണക്കിന് ആസ്തിയുണ്ട്
സുഹൃത്ത് നിർമ്മിച്ച പുതിയ ചിത്രത്തിന്റെ ഷട്ടിംഗ് ഇടൂക്കിയിലാണ് ലൊക്കേഷൻ.
സ്റ്റിൽഫോട്ടാഗ്രാഫറായി ശ്രീകാന്ത് തന്നെ വേണമെന്ന് സുഹൃത്ത് നിർബന്ധിച്ചു. അങ്ങനെയാണ് ഇടൂക്കിയിലെ ചെറുതോണിയിലെത്തിയത്.
ജോലിഭാരം കുറവായിരുന്നു. അത്യാവശ്യത്തിലുള്ള ചിത്രങ്ങൾ പകർത്തി സുഹൃത്തിന് നൽകിയ ശേഷം ഇടൂക്കിയിലെ ഗ്രാമങ്ങളിൽ ചുറ്റിനടന്നു.
ഇടൂക്കിയിലെ മലമ്പ്രദേശമായ ഉപ്പുതറയിലെത്തിയപ്പോഴായാണ് ഒഴുകിയിറങ്ങുന്ന നദിയിൽ കുളിക്കുന്ന സുന്ദരിയെ ശ്രദ്ധിച്ചത്.
പാവാടി മാറിടങ്ങൾക്ക് മുകളിൽ കെട്ടിവച്ച് മൂലക്കച്ചയാക്കി നിന്നവൾ കുളിക്കുകയാണ്.