വെയിൽച്ചില്ലുകൾക്ക് പൊതുവേ ശക്തികുറവ്.
ശ്രീകാന്ത് നടന്നു. ദൂരെ നിന്നവൻ ലൊക്കേഷൻ നോക്കി. കറക്ടാണ്. പുൽത്തകിടിയിൽ മാലാഖയെപ്പോലെ ജെനറ്റ് ഇരിക്കുന്നു.
മേയ്ക്കപ്പ് പൂർത്തിയായി.
‘ ഈ സ്വിമ്മിങ്ങ്പൂളിലേയ്ക്ക് നടന്നുവരൂ.”
ശ്രീകാന്ത് പറഞ്ഞപ്പോൾ അവൾ സ്വിമ്മിങ്ങ്പൂളിനരികിലേയ്ക്ക് നടന്നു. ഒരു മത്സ്യകന്യകനടന്നുവരുന്നതുപോലെ അയാൾക്ക് തോന്നി.
അവന്റെ ക്യാമറ തുരുതൂരാ മിന്നി.
അവൾ ഒരു ലജ്ജയും കൂടാതെ അവൻ പറഞ്ഞതുപോലെ പോസ് ചെയ്തുകൊണ്ടിരുന്നു. ഓരോ പൊസിഷനും അവൾ അതിവേഗം മാറ്റുന്നത് വിസ്മയത്തോടെ അവൻ കണ്ടു. തഴക്കം ചെന്ന മോഡലിനെപ്പോലെയാണ് അവൾ ക്യാമറക്കുമുന്നിൽ നിൽക്കുന്നത്. വളരെ ബില്ലിയന്റായ പെൺകുട്ടി.
ഫോട്ടോ ഷട്ട് പൂർത്തിയായ ശേഷം വസ്ത്രം ധരിച്ചുവരാൻ ശ്രീകാന്ത് അവളോട് പറഞ്ഞു.
സീതമ്മ മേക്കപ്പ് സാധനങ്ങൾ എടുത്തുകൊണ്ട് പോയിക്കഴിഞ്ഞു.
ബിക്കിനിമാറ്റി പാവാടയും ബ്ളൗസും ധരിച്ചു വന്ന അവളെയും കൂട്ടി അവൻ കൊച്ചിയിലെ മൂന്തിയ ടെക്സ്റ്റൈൽ ഷോപ്പിലേയ്ക്ക് കയറി. മോഡേൺ വസ്ത്രങ്ങൾ വാങ്ങാനായി അവൻ ജെനറ്റിനെ വിട്ടു. ഒരുമണിക്കൂർ നീണ്ടു നിന്ന ഷോപ്പിങ്ങിന് ശേഷം ജെനറ്റ് തിരിച്ചെത്തി.
ഇരുവരും വീണ്ടും കാറിൽ കയറി.
കൊച്ചിയിലൊന്നു ചുറ്റിയടിച്ചാലോ?
‘ഉം’ പറയുമ്പോൾ ജെനറ്റിന്റെ മുഖത്ത് നാണം തളം കെട്ടിനിൽക്കുന്നത് മിററിലൂടെ ശ്രീകാന്ത് കണ്ടു.